വാത്മീകീ രാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതി രമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. അതുപോലെ, മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
അഗസ്ത്യമുനി ശ്രീപരമശിവന്റെ നിയോഗത്താല്‍ മലയാചലത്തിലെ കൂടദേശത്ത് ആശ്രമം സ്ഥാപിച്ച് തപസ്സനുഷ്ഠിച്ചുവെന്നും ചിരഞ്ജീവിയായ മുനി ഇപ്പോഴും അഗസ്ത്യാര്‍കൂടപ്രദേശത്ത് തപസ്സുചെയ്യുന്നുവെന്നും വിശ്വസിക്കുന്നു. ഭാരതത്തില്‍ പലഭാഗങ്ങളിലായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ധാരാളം ആശ്രമങ്ങള്‍ സ്ഥാപിച്ചു.
വാത്മീകീരാമായണം ആരണ്യകാണ്ഡം പതിനൊന്നാം സര്‍ഗ്ഗത്തില്‍ പ്രകൃതിരമണീയമായ അഗസ്ത്യാശ്രമത്തെ വര്‍ണ്ണിക്കുന്നുണ്ട്. രാവണ നിഗ്രഹശേഷം അയോദ്ധ്യയിലേക്ക് പോയ ശ്രീരാമാദികളെ അഗസ്ത്യന്‍ അനുഗമിച്ചിരുന്നു. അതുപോലെ, മഹാഭാരതകഥയിലും ചില തമിഴ് സാഹിത്യത്തിലും കമ്പരാമായണത്തിലുമൊക്കെ അഗസ്ത്യനെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
അഗസ്തീശന്‍, അകത്തീശ്വരന്‍, അകത്തീശന്‍, ആദിമുനി, കുംഭമുനി, ഗുരുമുനി, കുറുമുനി, തമിഴ്‌കോമന്‍, പോര്‍മുനി, മത്തംഗ തമിഴ്മുനിവര്‍, പൈന്തമിഴ് മുനിവര്‍, കുറിയോര്‍കള്‍, തുടങ്ങിയ പേരുകളിലും അഗസ്ത്യമുനി അറിയപ്പെട്ടിരുന്നു.

തമിഴ് സാഹിത്യത്തില്‍ പറയപ്പെടുന്ന മൂന്ന് സാഹിത്യത്തില്‍ ആദ്യരണ്ടെണ്ണത്തിലും അഗസ്ത്യന്‍ ഉണ്ടായിരുന്നുവെന്ന് ഐതിഹ്യമുണ്ട്. ഹ്രസ്വകായന്‍ ആയിരുന്നതിനാല്‍ തമിഴ് കൃതികളില്‍ അദ്ദേഹം കുറുമുനി എന്നറിയപ്പെടുന്നു. അഗസ്ത്യന്റെ പേരില്‍ ധാരാളം ക്ഷേത്രങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ട്. കമ്പരാമായണത്തില്‍ കമ്പര്‍ അഗസ്ത്യനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. വില്ലീപുത്തൂരന്‍ എന്ന തമിഴ് മഹാകവി അഗസ്ത്യന്‍ ദാനംചെയ്ത സുന്ദരിയാണ് തമിഴ്ഭാഷ എന്ന് അഭിപ്രായപ്പെടുന്നു.
വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്‌കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനകളായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.
സിദ്ധവൈദ്യസംഘത്തിലെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ സപ്തര്‍ഷികള്‍ എന്നും, നവനാഥസിദ്ധര്‍കളെന്നും, പതിനെട്ട് സിദ്ധര്‍കള്‍ എന്നും അറിയപ്പെടുന്നു.
അഗസ്ത്യനാഥനില്‍ തുടങ്ങി അനാധിനാഥന്‍, ഗജേന്ദ്രനാഥന്‍, കോരകനാഥന്‍, ശക്തിനാഥന്‍, ശതോകനാഥന്‍, വചേന്ദ്രനാഥന്‍, മകങ്കനാഥന്‍, വെകുളിനാഥന്‍ എന്നിവരാണ് നവനാഥ സിദ്ധര്‍കള്‍. തുടര്‍ന്ന് രണ്ടാം സംഘത്തിനായി രൂപീകരിക്കപ്പെട്ട പതിനെട്ടു സിദ്ധന്മാരിലും അഗസ്ത്യമുനി ഉള്‍പ്പെട്ടിരുന്നു.അവര്‍ യഥാക്രമം അഗസ്ത്യര്‍, തിരുമൂലര്‍, കാലാങ്കി, ഭോഗര്‍, പുലിപ്പാണി, ചട്ടമുനി, ഉരോമഹര്‍ഷി, കരുവൂരാര്‍, ഇടൈക്കാടന്‍, സുന്ദരാനന്ദര്‍, അകപ്പേ സിദ്ധര്‍, പാമ്പാട്ടി സിദ്ധര്‍, തേരേയര്‍, യുകിമുനി, മച്ചമുനി എന്നിവരാണ്.

അഗസ്ത്യര്‍, ഇടൈക്കാടര്‍, രാമദേവര്‍, കമലമുനി, കുതമ്പൈസിദ്ധര്‍, കൊങ്കണവര്‍, കോരക്കര്‍, ചട്ടമുനി സുന്ദരാനന്ദര്‍, മച്ചമുനി, പതഞ്ജലി, പാമ്പാട്ടി സിദ്ധര്‍, ഭോഗര്‍, കാലാങ്കിനാഥര്‍, ധന്വന്തരി, തിരുമൂലര്‍, നന്തീശന്‍, വാത്മീകി എന്നിവര്‍ പതിനെട്ട് സിദ്ധര്‍കള്‍ എന്നറിയപ്പെടുന്നു.
ഉത്തരരാമായണ പ്രകാരം സൂര്യവംശരാജാവായ ഇക്ഷാകുവിന്റെ പുത്രനായ നിമി രാജ്യഭരണം കൈയ്യേറ്റ ഉടനെ ഒരു ദീര്‍ഘയാഗം നടത്തി. യാഗത്തിനായി വസിഷ്ഠനെയാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാല്‍ ഇന്ദ്രന്റെ യാഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വസിഷ്ഠന്‍ നിമിയെ പരിഗണിച്ചില്ല. അതില്‍ കുപിതനായ നിമി, ഗൗതമപുത്രനായ ശതാനന്ദന്റെ സഹായത്താല്‍ യാഗം ആരംഭിച്ചു. ഇതില്‍ കോപിഷ്ഠനായ വസിഷ്ഠന്‍ നിമിയുടെ ശരീരത്തില്‍നിന്ന് പ്രാണന്‍ വേറിട്ട് പോകട്ടെയെന്ന് ശപിച്ചു. എന്നാല്‍ അതേ ശാപം തന്നെ നിമിയും തിരിച്ച് വസിഷ്ഠന് നേര്‍ക്ക് പ്രയോഗിച്ചു. ശാപഫലമായി ആത്മരൂപിയായി ആകാശത്ത് അലഞ്ഞ വസിഷ്ഠന്‍ ബ്രഹ്മാവിനോട് തനിക്ക് ശരീരമുണ്ടാക്കിത്തരണമെന്ന് അപേക്ഷിച്ചു.

അങ്ങനെ ഏകശരീരികളായി കഴിഞ്ഞിരുന്ന മിത്രാവരുണന്മാരുടെ ശരീരത്തില്‍ വസിഷ്ഠന്‍ പ്രവേശിച്ചു. മിത്രാവരുണന്മാര്‍ ഉര്‍വ്വശിയെകണ്ടപ്പോള്‍ അവളില്‍ ആകൃഷ്ടരാകുകയും അവളില്‍ അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിയ്ക്കുകയും ചെയ്തു. ഒരാള്‍ അഗസ്ത്യനും മറ്റൊരാള്‍ വസിഷ്ഠനും. മിത്രാവരുണന്മാര്‍ക്ക് ജനിച്ചതിനാല്‍ ഇവര്‍ മൈത്രാവരുണന്മാര്‍ എന്നു വിളിയ്ക്കപ്പെട്ടു.
ജന്മഭൂമി: http://www.janmabhumidaily.com/news719109#ixzz4vHaxV9RE
No comments:
Post a Comment