Sunday, October 29, 2017

വേദം ചൊല്ലുന്നതിന്‌ ഒരു വൈദികരീതിയില്‍, സമ്പ്രദായത്തില്‍  ശ്രവണ പരമ്പരയാല്‍ നിലനിന്നത്‌.
പുരുഷസൂക്തമൊക്കെ ചൊല്ലുമ്പോള്‍ നമുക്ക്‌ കാണാം ഇത്‌. ഓം സഹസ്രശീര്‍ഷാപുരുഷഃ സഹസ്രാക്ഷ സഹസ്രപാത്‌ സഃഭൂമിംവിശ്വതോമൃത്വാ അദ്യതിഷ്‌ഠദശാംകുലം പുരുഷ ഏതേതകം സര്‍വം യത്‌ ഭൂതം യത്‌ ച ഭവ്യം ഇങ്ങനെ ഇതിനെ പറയുന്നത്‌ ഉദാത്തം-അനുദാത്തം, സ്വരിതം-ഫ്‌ളുതം. ഉദാത്തം=ഉറപ്പിക്കുന്നത്‌ ഓം സഹസ്രശീര്‍ഷാപുരുഷഃ അവിടെ അനുദാത്തം =താഴ്‌ത്തുന്നത്‌, നാം ചിലപ്പോള്‍ ചിഹ്നങ്ങള്‍ കാണും. ഒരു വര എന്നത്‌ ഉദാത്തം. അടിയില്‍ വര അനുദാത്തം. പിന്നെ സ്വരിതം രണ്ടുവര പൂര്‍ണാത്‌. ഗായത്രീമന്ത്രത്തിലൊക്കെ ഇല്ലേ? തത്‌ സവിതുര്‍ വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോര്‍നഃ പ്രചോദയാത്‌ ഇത്‌ സ്വരിതം. ഉദാത്തം, അനുദാത്തം, സ്വരിതം, ഫ്‌ളുതം. സാമവേദത്തിലൊക്കെ അത്‌ കാണും നാം. ആ.......ഹു ആ.........ഹു ആ........ അഹമന്ന അഹമന്ന അദോാാഹമന്നാാാാദഹം ഇങ്ങനെ നീട്ടുന്നത്‌. ഇത്‌ ഒരു വൈദികരീതിയാണ്‌. നാം അത്‌ മനസ്സിലാക്കണം.
ഇങ്ങനെയുള്ള വൈദികരീതി ഇപ്പോഴും നിലവിലുണ്ട്‌. ഗുരുവായൂരിനടുത്ത്‌ കടവല്ലൂര്‍ എന്ന സ്ഥലത്ത്‌ അന്യോന്യം നടക്കാറുണ്ട്‌. അന്യോന്യം എന്നുപറഞ്ഞാല്‍ വേദപണ്‌ഡിതന്മാര്‍, വേദം ഹൃദിസ്ഥമാക്കിയിട്ടുള്ളവര്‍ ചൊല്ലുന്നതാണ്‌. അവരെങ്ങിനെയാണ്‌ ചൊല്ലുന്നത്‌? പുസ്‌തകം നോക്കിയിട്ടാണോ? അല്ല. അവര്‍ വേദത്തെ പൂര്‍ണമായി ഹൃദിസ്ഥമാക്കിയിട്ടുണ്ട്‌. അവര്‍ വള്ളി പുള്ളി കുത്ത്‌ കോമ വിസര്‍ഗത്തിന്‌ മാറ്റം വരാതെ അവരങ്ങനെ വേദത്തെ ഉരുക്കഴിക്കുകയാണ്‌. അതിനെയാണ്‌ ഓരോ ഘട്ടം ഘട്ടമാകുമ്പോള്‍ `കടന്നിരിക്കല്‍' എന്നുപറയുന്നത്‌. ഈ വേദം മുഴുവന്‍ വളരെ അടുക്കും ചിട്ടയുമായി ഇതിനകത്ത്‌ ഉണ്ട്‌...ushasree

No comments:

Post a Comment