ശരീരം ഒരു ഭ്രാന്തി
ശ്രീ ശങ്കരാചാര്യര്‍ പറയുന്നു ഈ ശരീരം മൂന്നു കാലത്തിലും ഇല്ലാത്തത് ആണ് ,ഒരു ഭ്രാന്തി മാത്രം .വെറും മായ /മിഥ്യ .എങ്ങിനെയെന്ന് നോക്കാം .
ശരീരത്രയം എന്നത് ഒരു കളവ് മാത്രം
ജനനത്തിനു മുന്‍പോ മരണത്തിനു ശേഷമോ സ്ഥൂല ശരീരം ഇല്ല.ഇത് അനുഭവ ആണല്ലോ .അപ്പോള്‍ ഭൂതത്തിലും ഭാവിയിലും ഇല്ലാത്ത ഒന്ന് വര്‍ത്തമാനത്തില്‍ മാത്രം ഉണ്ട് എന്ന് തോന്നുന്നത് ഭ്രാന്തി മാത്രം .രണ്ടു അഗ്രങ്ങള്‍ ഇല്ലാതെ ഒരു ദണ്ഡ് ഉണ്ട് എന്ന് പറയുന്നത് പോലെ കളവ് മാത്രം .
ആത്മ വിസ്മ്രുതിക്ക് മുന്‍പും ജ്ഞാന ഉദയത്തിനു ശേഷവും ഇല്ലാത്തത് ആണ് സൂക്ഷ്മ കാരണ ശരീരങ്ങള്‍ .അജ്ഞാന ദശയില്‍ അവ ഉള്ളതായി തോന്നും .അതിനാല്‍ അത് ഭ്രാന്തി മാത്രം .
ഇങ്ങനെ കാലത്രയത്തില്‍ ഇല്ലാത്തത് ശരീരം ദുഃഖ രൂപം ആകുന്നു ,കാരണം അതിനു സുഖ സ്വരൂപം അല്ലാത്തതിനാല്‍ ആണ് സുഖത്തിനു വേണ്ടി മറ്റു പലതിനെയും ആശ്രയിക്കേണ്ടി വരുന്നത് .
ഇങ്ങനെ ശരീരം ദുഃഖ രൂപം എന്നും ,അത് ത്രികാലത്തിലും ഇല്ലാത്തതു ആണ് എന്നും മനസ്സിലാക്കുന്നു .അത് പോലെ ഈ ജഗത്തില്‍ ഉള്ളത് എല്ലാം കാലത്രയത്തില്‍ ഇല്ലാതാത്തതും മായ യും ആണെന്ന് അറിയുന്നു .ഈ ജഗത് മായ /മിഥ്യ എന്ന് മനസ്സില്‍ ആകുന്നു .
അതാണ് -ജഗo മിഥ്യ...gowindan namboodiri
No comments:
Post a Comment