Sunday, October 15, 2017

ഉപനിഷത്തിലെ ഓരോ വാക്കുകൾക്കും നമ്മൾ സാധാരണ ഉപയോഗിക്കുന്ന അർത്ഥത്തിലും കൂടുതൽ വ്യാപ്തിയുണ്ട്. അതുകൊണ്ടാണ് സദ്ഗുരുനാഥനിൽ നിന്ന് ശ്രവണം ചെയ്യണം എന്ന് നിഷ്കർഷിക്കുന്നത്. ഉദാഹരണത്തിന് "അജിഹ്വ" എന്നാൽ നാക്ക് ഇല്ലാത്തവൻ എന്നാണ് ഒരർത്ഥം. പക്ഷെ ഉപനിഷത്തിൽ പറയുന്നു ഒരു ഭിക്ഷു അജിഹ്വനായിരിക്കണം എന്ന് പറയുമ്പോൾ അതിനർത്ഥം നാക്കിനെ നിയന്ത്രിക്കുവാൻ കഴിയുന്നവൻ എന്നാണ്. രുചിയുള്ള ഭക്ഷണം തന്നെ വേണമെന്നോ രുചിയില്ലാത്ത തനിക്കിഷ്ടമില്ലാത്തത് വേണ്ടായെന്നോ പറയുന്നവനാകരുത് എന്നർത്ഥം. സംസാരിക്കുവാനും ഭക്ഷണം കഴിക്കുവാനും ആണല്ലോ നാം നാക്ക് ഉപയോഗിക്കുക. എപ്പോൾ എന്ത് സംസാരിക്കേണ്ട ആവശ്യകതയുണ്ടോ അപ്പോൾ മാത്രം സംസാരിക്കുവാൻ കഴിയുന്നവനും ഭക്ഷണം ലഭിക്കുമ്പോൾ കിട്ടുന്നതിൽ തൃപ്തിപ്പെടുന്നവനുമാണ് അജിഹ്വനെന്നു ഉപനിഷത്തിൽ പറയുന്നത്.

No comments:

Post a Comment