ടെലിപ്പതിയും റേഡിയോയും മറ്റും ദൂരെയുള്ളതിനെ അടുത്ത് കേള്‍ക്കാനുതകുന്നു. ശ്രവണത്തിന് അടുത്തുനിന്നായാലും ദൂരെനിന്നായാലും വ്യത്യാസമൊന്നുമില്ല. അതിന്റെ അടിസ്ഥാനതത്വം കേള്‍ക്കുന്നവനാണ്. കേള്‍ക്കുന്നവനോ, കാണുന്നവനോ ഇല്ലെങ്കില്‍ ശ്രവണമോ, കാഴ്ചയോ ഇല്ല. കേള്‍ക്കുക, കാണുക, എല്ലാം ഇന്ദ്രിയ വൃത്തികളാണ്.
സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്. ഇവ ആത്മാവിന്റെ സ്വാനുഭവങ്ങളല്ല. സഹജമല്ലാത്തത് നിലച്ചു നില്‍ക്കുകയില്ല. ഉണ്ടാക്കപ്പെട്ടത് ഇല്ലാതായിപ്പോവും. അതിനാല്‍ അവ ആര്‍ജിക്കത്തക്കതുമല്ല.
സിദ്ധി, പെരുപ്പിക്കപ്പെട്ട ശക്തിയാണ്. ഉള്ള ശക്തിപോലും ഉപദ്രവകരമാണ്. അതിനെ സുഖം ലഭിക്കുമെന്നു കരുതി വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ അങ്ങനെയായിരിക്കുമോ എന്നു ഗൗനിക്കേണ്ടതാണ്. ഉള്ള കാഴ്ച സങ്കടകരമാണ്. കാഴ്ച കൂടിയാല്‍ കൂടുതല്‍ സങ്കടങ്ങളേ വന്നു ചേരൂ. സിദ്ധികള്‍ ആര്‍ക്കും സുഖത്തെത്തരുകയില്ല. കൂടുതല്‍ ദുരിതങ്ങളെത്തരുമെന്നേയുള്ളൂ.
മാത്രമല്ല, ഈ സിദ്ധികള്‍ എന്തുപയോഗത്തിനാണ്? ഒരുത്തന്‍ സിദ്ധികള്‍ കാണിക്കുന്നത് മറ്റുള്ളവര്‍ തന്നെ അഭിനന്ദിക്കാന്‍ വേണ്ടിയാണ്. അവന്‍ അനുമോദനം ആഗ്രഹിക്കുന്നു. അത് കിട്ടിയില്ലെങ്കില്‍ അസന്തുഷ്ടനാവും. അവനെ കീര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ ആവശ്യമാണ്.
അവനെക്കാളും സിദ്ധിയുള്ളവനെ കാണുമ്പോള്‍ സ്പര്‍ദ്ധയും അസന്തുഷ്ടിയും കൂടുന്നു. ഒരു സിദ്ധനെ അവനെക്കാളും വലിയവന്‍ നേരിടുന്നു. ഇവനെ അവനെക്കാളും വലിയവന്‍ നേരിടും. ഒടുവില്‍ ഏറ്റവും വലിയവന്‍ എല്ലാ വലിയവരെയും ഒരു നിമിഷത്തില്‍ പൊട്ടിക്കും. ഈ ഏറ്റവും വലിയവന്‍ ഈശ്വരന്‍ അഥവാ ആത്മാവാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news714281#ixzz4uURqX0SB
No comments:
Post a Comment