മന്ത്രം ഈശ്വരനെ ഉദ്ദേശിച്ചുള്ളവയാണ്. സംസ്‌കൃതപദങ്ങളുടെ പലതിന്റെയും അര്‍ത്ഥവും നമുക്ക് മനസ്സിലാകാറില്ല. എങ്കിലും ചൊല്ലാനാണ് ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത്. പറയുന്ന നമുക്ക് അറിയില്ലെങ്കിലും കേള്‍ക്കുന്ന ദൈവത്തിന് അതിന്റെ അര്‍ത്ഥം അറിയാം. അതു മതിയല്ലോ.
ഒരു ഡോക്ടര്‍ മരുന്നു തരുമ്പോള്‍ നാം കഴിക്കുന്നു. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊന്നും നമുക്കറിയേണ്ട കാര്യമില്ല. അതിന്റെ ഗുണം നമുക്കെന്തായാലും കിട്ടും.
ഒരു ഡോക്ടര്‍ മരുന്നു തരുമ്പോള്‍ നാം കഴിക്കുന്നു. അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊന്നും നമുക്കറിയേണ്ട കാര്യമില്ല. അതിന്റെ ഗുണം നമുക്കെന്തായാലും കിട്ടും.
മരുന്നിനെക്കുറിച്ച് പഠിച്ച ആളാണ് കഴിക്കുന്നതെങ്കില്‍ അതിന്റെ ഫലത്തെക്കുറിച്ച് ആദ്യമേ തന്നെ ബോധമുണ്ടാകും എന്നുമാത്രം. രണ്ടുപേര്‍ക്കും ഫലം കിട്ടുന്നു.
മന്ത്രജപത്തില്‍ വേണ്ടത് ഭക്തിയും വിശ്വാസവുമാണ്. പലപ്പോഴും നമുക്ക് നല്ല അനുഭവം കിട്ടിക്കഴിഞ്ഞാലേ വിശ്വാസം ഉറപ്പാകൂ. ഈശ്വരസാന്നിദ്ധ്യവും കാരുണ്യവും അനുഭവപ്പെടുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നതിന്റെ തെളിവല്ലേ ഗുരുവായൂരിലേയും മറ്റും തിരക്ക്.
നാം ഒന്നും ചോദിയ്‌ക്കേണ്ടതില്ല. നിഷ്‌കളങ്കമായ മനസ്സോടെ ആ സന്നിധിയില്‍ എത്തിയാല്‍ മാത്രം മതി. മനസ്സില്‍ വിചാരിച്ചാലും മതി.

ശുദ്ധിയും ഭക്തിയും ആണ് മന്ത്രത്തിന് ആവശ്യം. അര്‍ത്ഥം മനസ്സിലാക്കുന്നത് നല്ലതുതന്നെ. സങ്കല്‍പ്പങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ അത് സഹായിക്കും. വെള്ളത്തില്‍ മുങ്ങുന്നവന്‍ കൈ നീട്ടിത്തന്നാലേ വേഗം നമുക്ക് രക്ഷിക്കാനാവൂ. വിശ്വാസത്തോടെ ഈശ്വരനെ സമീപിക്കുന്നവനെ നിമിഷാര്‍ധംകൊണ്ട് ഈശ്വരന്‍ മുക്തിയുടെ തീരത്ത് എത്തിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news718033#ixzz4v3PpXHRN
No comments:
Post a Comment