രാമായണകഥാപാത്രങ്ങള്‍
വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ കഥാപാത്രങ്ങളാണു രാമായണത്തിലുള്ളത്. വ്യക്തി, കുടുംബം, സമൂഹം, രാജ്യബന്ധം, ഗുരുശിഷ്യബന്ധം, സാഹോദര്യം, പിതൃപുത്രബന്ധം, രാജാവ്, പ്രജകള്‍ എന്നീ പ്രകാരം വിവിധ രീതിയിലുള്ള വ്യക്തിത്വങ്ങള്‍ ഓരോ കാലഘട്ടത്തിലുമുള്ള മനുഷ്യജീവിതത്തിനു മാതൃകകളായിത്തീരുന്നു. തികച്ചും വിരുദ്ധമായ ചിന്താഗതികളും രാമായണഗ്രന്ഥത്തില്‍ മേല്‌പ്പറഞ്ഞ മനുഷ്യബന്ധങ്ങളിലൂടെ ചര്‍ച്ച ചെയ്‌തിട്ടുണ്ട്. രാമനും രാമസാഹോദര്യവും മാതൃകാപരമായ ജീവിതത്തിനു മകുടം ചാര്‍ത്തുന്ന ഉദാഹരണങ്ങളാണ്. തികച്ചും വിരുദ്ധങ്ങളാണ് രാവണനും രാവണസാഹോദര്യവും. ത്യാഗവും സേവനവും ധര്‍മത്തിനു കാണിക്കയിടുന്ന ഉന്നതസംസ്‌കാരം രാമസാഹോദര്യത്തിലും രാമനിലും പ്രത്യക്ഷമാണ്. ആശയും അഹന്തയും സ്വാര്‍ഥതക്കു മുതല്‌ക്കൂട്ടാക്കുന്ന രാവണനും രാവണസാഹോദര്യവും മറുഭാഗത്തുണ്ട്. ത്യാഗത്തിലധിഷ്‌ഠിതമായ സാമ്രാജ്യതത്ത്വം ഒരിടത്തും, സ്വാര്‍ഥതയില്‍ അരക്കിട്ടുറപ്പിച്ച രാജ്യമോഹം മറുഭാഗത്തുമുണ്ട്. പുരുഷാര്‍ഥങ്ങളെ പുലര്‍ത്തുന്ന വ്യക്തിത്വം രാമസഹോദരന്മാര്‍ കാഴ്‌ചവക്കുന്നു. പുരുഷാര്‍ഥങ്ങളെ ലംഘിക്കുന്ന അധമത്വം രാവണസാഹോദര്യം വ്യക്തമാക്കുന്നു. രാമന്‍ പിതൃപുത്രബന്ധത്തിലെ മഹത്ത്വം പ്രബലമാക്കുന്നു. രാവണന്‍ ആ മഹത്സങ്കല്‌പം പലപ്പോഴും ശിഥിലമാക്കുന്നു. രാജ്യവും സംഭരണങ്ങളും പരിവാരങ്ങളും ജനങ്ങളുമെല്ലാം രാമന്‍ ധര്‍മോപാധിയാക്കുന്നു. രാവണന് അവയെല്ലാം സ്വാര്‍ത്ഥോപാധികളാണ്. കൊട്ടാരവും കാനനവും മുനിവൃന്ദങ്ങളും രാമന്റെ ധര്‍മനീതിക്കു പൂരകങ്ങളാണ്. രാവണന് മേല്‌പറഞ്ഞവയെല്ലാം അധര്‍മത്തിന്റെ ഉപകരണങ്ങളാണ്. സേവ്യസേവകഭാവവും സ്വാമിഭൃത്യകഭാവവുമാണ് രാമലക്ഷ്‌മണന്മാരും ഭരതനും പുലര്‍ത്തിയത്.
`പോകായ്‌കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ് വരും നീയെടോ’-
എന്നിങ്ങനെ സാഹോദര്യം നിഷേധിക്കുന്ന രാവണന്റെ വാക്കുകള്‍ ഊരിപ്പിടിച്ച ചന്ദ്രഹാസം കൊണ്ട് സ്വാര്‍ഥതയുടെ ഭീകരരൂപം വരച്ചുകാട്ടുന്നു.
ഭാര്യാഭര്‍തൃബന്ധം
പുരാതനമെങ്കിലും രാമായണത്തില്‍ സമ്പത്തും മനുഷ്യനും തമ്മിലുള്ള ബന്ധം ആധുനികകാലഘട്ടത്തിലെ സാമ്പത്തികസാംസ്‌കാരിക പശ്ചാത്തലത്തെ ഉദാഹരിക്കുമാറ് ചര്‍ച്ച ചെയ്‌തിരിക്കുന്നു. സ്വാര്‍ഥതക്കുവേണ്ടി മനുഷ്യബന്ധങ്ങളെ പൊട്ടിച്ചെറിയുന്ന സാധാരണത്വം ഇന്ന് സമൂഹത്തില്‍ ധാരാളമുണ്ട്. ചരിത്രത്തിലും സാഹിത്യത്തിലും അത്തരം സംഭവങ്ങള്‍ കുറവല്ല. സമ്പത്തിനെ അടിസ്ഥാനമാക്കി മനുഷ്യബന്ധങ്ങള്‍ ശിഥിലമാക്കുന്ന പ്രവണത സമൂഹത്തെ വികാരതീവ്രമാക്കുന്നു. തന്മൂലം ചിന്താകലുഷമായ അന്തരീക്ഷം സമൂഹത്തിന്റെ സ്വസ്ഥനില നശിപ്പിക്കുന്നു. രാവണന്റെ രാജസപ്രൗഢമായ അഭിവാഞ്‌ഛയും പ്രതികാരബുദ്ധിയും രാക്ഷസസമൂഹത്തിന്റെ ശില്‌പവേല നടത്തുന്നു. മാതൃകയാകേണ്ട മാനവത്വവും വാനവത്വവും അവിടെ മരവിപ്പിക്കപ്പെടുന്നു. ധര്‍മമാണെങ്കിലും സ്വാര്‍ഥതക്കു വഴിമാറിയേ തീരൂ എന്ന നിര്‍ബന്ധമാണു രാവണന്‍ പുലര്‍ത്തുന്നത്. അപ്പോള്‍ സമ്പത്തും അധികാരവും സ്വാര്‍ഥതക്കുള്ള ഉപകരണങ്ങളായിത്തീരുന്നു. രാവണന്റെ മേല്‌പറഞ്ഞ ചിന്താഗതി ആധുനിക പശ്ചാത്തലത്തിലും വിരളമല്ല. ശിഥിലമാകുന്ന ഭാര്യാഭര്‍ത്തൃബന്ധങ്ങള്‍ സ്‌ത്രീധനത്തിനും ബഹുഭാര്യാത്വത്തിനും വഴിമാറിക്കൊടുക്കുന്നു. അത്തരം സ്വാര്‍ഥതക്കുവേണ്ടി നിയമം ലംഘിക്കുവാനും നിയമം നിര്‍മിക്കുവാനും ആധുനികലോകം മടിച്ചിട്ടില്ല. സമൂഹത്തെ സാരമായി ബാധിക്കുന്ന ഇത്തരം അസ്വസ്ഥതകള്‍ ധര്‍മം കൊണ്ടും ത്യാഗം കൊണ്ടും മാത്രമേ നിഷ്‌കാസനം ചെയ്യപ്പെടൂ.
ദശരഥന്‍ ബഹുഭാര്യനാണ്. എങ്കിലും അതിനു ക്ലിപ്‌തവും വ്യക്തവുമായ ധാര്‍മികാടിത്തറയുണ്ട്. രാജ്യം അരാജകമാകാതെ അനന്തരഗാമിയെ സങ്കല്‌പിക്കുന്ന നീതിബോധമാണ് ദശരഥനെ ബഹുഭാര്യനാക്കിയത്. കൈകേയിയില്‍ പ്രത്യേക താല്‌പര്യമുള്ളവനായിരുന്നെങ്കിലും ഭാര്യാഭര്‍ത്തൃസങ്കല്‌പത്തിന്റെ ശാലീനഭാവങ്ങള്‍ ദശരഥന്‍ ലംഘിച്ചിരുന്നില്ല. രാജ്യാധികാരം ധര്‍മത്തിനും നീതിബോധത്തിനും നിരക്കാത്തവണ്ണം കൈകേയീപുത്രനെ ഏല്‌പിക്കുവാന്‍ പ്രേരണ നല്‌കിയതുമില്ല. എങ്കിലും ബഹുഭാര്യാത്വത്തിന്റെ അസാമാന്യദുഃഖം ദശരഥന്‍ അനുഭവിച്ചു.
രാമസീതാരഹസ്യം പരിശുദ്ധമായ ഭാര്യാഭര്‍ത്തൃസങ്കല്‌പത്തിന്റെ മഹത്ത്വം വെളിവാക്കുന്നു. `പ്രാണാവസാനകാലത്തും പിരിയുമോ’ എന്നുള്ള മൈഥിലിയുടെ ചോദ്യം വനവാസത്തിനു രാമന്റെ മുമ്പേ ഗമിക്കുന്നതിനുള്ള സന്നദ്ധതയാണ് പ്രകടമാക്കിയത്. ഭര്‍ത്താവിനോടുകൂടി നടക്കുമ്പോള്‍ കല്ലും മുള്ളും പുഷ്‌പാസ്‌തരണങ്ങളായി മാറി. ഭര്‍ത്താവിന്റെ ഉച്ഛിഷ്‌ടഭോജ്യം സീതാദേവിക്ക് അമൃതോപമമായി തോന്നി. വിരസതയോ വിരോധമോ ആ മാതൃകാബന്ധത്തെ ഉലച്ചില്ല. സമ്പത്തും രാജസപ്രൗഢിയും ദാമ്പത്യബന്ധത്തിന്റെ മഹത്ത്വം കുറച്ചില്ല. സുഖദുഃഖങ്ങള്‍ തുല്യമായി പങ്കിടുന്ന ആ മാതൃകാജീവിതം ഭാരതത്തിന് ഇന്നും അനുകരണീയമാണ്. മറുഭാഗത്തു രാവണനുണ്ട്. വിടനും വികാരജീവിയുമായ രാവണന്‍ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ ഉദാത്തഭാവങ്ങളെ ഉല്ലംഘിക്കുന്നു. പാതിവ്രത്യം പിച്ചിച്ചീന്തുന്ന പരമദുഷ്‌ടന്റെ പാരുഷ്യവാക്കുകള്‍ കൊണ്ട് പരിപീഡിതരായ പതിവ്രതാരത്‌നങ്ങള്‍ അനവധിയാണ്. ഭാരതീയ സ്‌ത്രീസങ്കല്‌പത്തില്‍ രാവണന്‍ പതിപ്പിച്ച കരിനിറഞ്ഞ കൈപ്പാടുകള്‍ ഇന്നും മങ്ങിയിട്ടില്ല. രാമശരങ്ങള്‍ കൊണ്ടല്ലാതെ ആവര്‍ത്തന ശിക്ഷകള്‍ കൊണ്ടും പരിഹാരം കാണാനാകാത്തവണ്ണം പാപപങ്കിലമാണു രാവണന്റെ ചെയ്‌തികള്‍. മരണവും ജീവിതവും സ്വന്തം സുഖത്തിനുവേണ്ടി വിനിയോഗിക്കുകയായിരുന്നു രാവണന്റെ സങ്കല്‌പം. വൈരുധ്യങ്ങള്‍ സൃഷ്‌ടിച്ചും തമ്മിലടിപ്പിച്ചും സ്വാര്‍ഥത നേടുന്ന രാവണന്റെ ദുര്‍വിചാരം തിരുത്തെഴുത്തോടെ ഓര്‍മിക്കുവാനുള്ള മുന്നറിയിപ്പ് രാമായണം നിസ്സങ്കോചം ചര്‍ച്ച ചെയ്‌തിരിക്കുന്നു. കര്‍മനിരതവും ധര്‍മോന്മുഖവുമായ ജീവിതത്തെ പുറംതള്ളുവാന്‍ രാമായണമഹാസന്ദേശം അനുവദിക്കുകയില്ല. ആര്യനും അനാര്യനും ആഢ്യനും അനാഢ്യനും രാമസങ്കല്‌പത്തില്‍ ധര്‍മോപാധികളാണ്. ധര്‍മനിരതമായ സങ്കല്‌പങ്ങളും സാങ്കേതികമായ സജ്ജീകരണങ്ങളുമെല്ലാം രാവണന് അധര്‍മോപാധിയായതേയുള്ളൂ. സാമ്രാജ്യം, അധികാരം, ബന്ധുജനങ്ങള്‍, ആശ്രിതര്‍, അനുരഞ്‌ജനപ്രവര്‍ത്തകര്‍, ആശീര്‍വാദത്തിനര്‍ഹതയുള്ളവര്‍, അനുജന്മാര്‍ എന്നിവയെല്ലാം അസാന്മാര്‍ഗികളെപ്പോലെ അധര്‍മമാധ്യമങ്ങളാക്കാന്‍ രാവണന്‍ മടിച്ചില്ല.
രാമായണമഹാഗ്രന്ഥത്തിലെ വാചാലമായ നിശ്ശബ്‌ദത ഊര്‍മിളയെന്ന ധര്‍മപത്‌നിയിലൂടെ ഇന്നും പ്രതിധ്വനിക്കുന്നു.
“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി
ഗച്ഛ താത, യഥാസുഖം”
എന്ന് അനുഗ്രഹിക്കുന്ന മാതൃത്വത്തിന്റെ മഹനീയസങ്കല്‌പം കാലങ്ങളെ അതിജീവിച്ച് സമൂഹത്തിനു വെളിച്ചം പകരും.
രാമായണത്തിലെ സാഹോദര്യം
മാനവസാഹോദര്യത്തിനു മകുടോദാഹരണമാണ് രാമലക്ഷ്‌മണന്മാരും ഭരതശത്രുഘ്‌നന്മാരും കാഴ്‌ചവച്ചത്. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്‍മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണു മേല്‌പറഞ്ഞ സഹോദരന്മാരിലൂടെ നാം അനുഭവിക്കുന്നത്. വനഗഹ്വരങ്ങളും കാനനഭംഗിയും കടഞ്ഞെടുത്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും ജീവിതസന്ദേശം ചെങ്കോലും മരവുരിയും തമ്മിലുള്ള അന്തരം വ്യക്തമാക്കി. പൊന്മകുടങ്ങളും പൊന്‍താലങ്ങളും കാത്തുനില്‌ക്കാത്ത ആ ധന്യജീവിതം മാനവസാഹോദര്യത്തിന്റെ മഹത്തായ സന്ദേശം എന്നും വിളംബരം ചെയ്യും. രാവണന്‍ സൃഷ്‌ടിച്ച ഭാവനാസാഹോദര്യം കാലുഷ്യത്തിന്റെ കറപറ്റിയ കാവ്യചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അമിതഭോഗവും അത്യാഗ്രഹവും പടുത്തുയര്‍ത്തിയ കൂറ്റന്‍ മതില്‌ക്കെട്ടുകളും അതിനുള്ളിലെ മണിമാളികകളും രാമായണമഹാസങ്കല്‌പത്തില്‍ തകര്‍ന്നടിയുന്നു. ദാനവനെ വാനവനേക്കാള്‍ വളര്‍ത്തിയ മാനവസങ്കല്‌പമാണ് ഭഗവാന്‍ ശ്രീരാമചന്ദ്രനും വിഭീഷണനും തമ്മിലുള്ള ബന്ധം. ശത്രുവിനുപോലും അഭയം നല്‌കുന്ന മനുഷ്യത്വത്തിന്റെ ഉദാത്തസങ്കല്‌പം ഊഷ്‌മളഭാവത്തോടെ രാമായണത്തില്‍ ഉയര്‍ന്നുനില്‌ക്കുന്നു.
വാനരസാഹോദര്യത്തിന്റെ ചപലമെങ്കിലും ചിന്തോദീപകമായ ഉദാഹരണമാണ് ബാലിസുഗ്രീവബന്ധം. സുഗ്രീവനിലൂടെ പ്രകടമാകുന്ന ധര്‍മശരീരവും ബാലിയുടെ അധര്‍മശരീരശക്തിയും ചിന്തയ്‌ക്കു വക നല്‌കുന്ന സന്ദേശങ്ങള്‍ പകരുന്നു. അധര്‍മിയുടെ ശക്തിയെ നിരസിക്കുവാനും ധര്‍മിയുടെ നിസ്സഹായതയെ നിരുത്സാഹപ്പെടുത്തുവാനും നമ്മെ രാമായണസംസ്‌കാരം പഠിപ്പിക്കുന്നു. അനുസരിക്കാനുള്ള ബാധ്യത അഹന്ത കൊണ്ടു ചോദ്യം ചെയ്യപ്പെടരുത്. സത്യം അന്വേഷിക്കപ്പെടേണ്ടതാണ്. സത്യാന്വേഷി അധര്‍മമാര്‍ഗം സ്വീകരിക്കരുത്. അതു ശിക്ഷാര്‍ഹമാണ്. മനുഷ്യബന്ധത്തെ നിഷേധിക്കുകയും നിഷിദ്ധമാക്കുകയും ചെയ്‌ത വാനരബുദ്ധിയെ രാമായണം അംഗീകരിക്കുന്നില്ല. അധര്‍മത്തെ പോഷിപ്പിക്കുന്ന ശക്തിക്കും അധികാരത്തിനും രാമായണത്തില്‍ നീതീകരണമില്ല. `പൂര്‍വജനവനതി പുണ്യചരിതന്‍’ എന്നുള്ള സങ്കല്‌പം ശരീരാഭിമാനം കൊണ്ടു ബാലി കളങ്കപ്പെടുത്തി. സഹോദരഭാര്യാപഹരണം ഹീനമാണ്. ധാര്‍മികസങ്കല്‌പങ്ങള്‍ ചാപല്യം കൊണ്ടു നിഷേധിക്കപ്പെടരുത്. മാര്‍ഗവും ലക്ഷ്യവും അധാര്‍മികമായാല്‍ അതു ശിക്ഷാര്‍ഹമാണ്. സാഹോദര്യത്തിന്റെ പവിത്രതയും സ്‌ത്രീത്വത്തിന്റെ ചാരിത്ര്യവും അഹംഭാവത്തിന് അടിപ്പെടേണ്ടിവന്നു. അതു നിലനിര്‍ത്താനാവില്ല. ധര്‍മ്മസമരംകൊണ്ടാണതു നേരിടേണ്ടത്. സാത്ത്വികബോധത്തില്‍ അടിയുറച്ച വിശ്വാസവും നിര്‍ഭയത്വവും ധര്‍മസമരസേനാനിക്കുണ്ടാകണം. സുഗ്രീവന്റെ ആദ്യപരാജയവും ആവര്‍ത്തനപരിശ്രമവും വിജയത്തിനു കാരണമായി. രാമനായിരുന്നു ധര്‍മസങ്കേതം. ചാപല്യവും ശരീരാഭിമാനവും സംഹരിക്കപ്പെട്ടു. ബാലിവധത്തിലൂടെ ശിക്ഷയും രക്ഷയും നല്‌കുന്ന സന്ദേശം നമുക്കു ലഭിക്കുന്നു. ധര്‍മാധര്‍മവിവേചനം നിഷ്‌പക്ഷമായിരിക്കണം. പക്വമതിയില്‍ നിന്നാണതു ലഭിക്കേണ്ടത്. സാമ്രാജ്യമോഹിക്കോ പരാര്‍ഥകാമിക്കോ അതു സാധ്യമാവുകയില്ല. രാമന്‍ ധര്‍മസ്വരൂപനാണ്. അതുകൊണ്ടുതന്നെയാണ് ചാപല്യത്താലും ശരീരാഭിമാനത്താലും ബാലിക്ക് വന്നുചേര്‍ന്ന ധര്‍മച്യുതിക്കു വിരാമമിടാന്‍ കഴിഞ്ഞത്.
ജടായുവും സമ്പാതിയും സഹോദരന്മാരാണ്. ജടായു രാമസങ്കല്‌പത്താല്‍ സായൂജ്യം നേടി. അഹന്തയും അഭിമാനവും അജ്ഞാനത്തിന്റെ രണ്ടു ചിറകുകളാണ്. അത് രണ്ടും സമ്പാതിക്കു നഷ്‌ടപ്പെട്ടു. അജ്ഞാനത്തിന്റെ രണ്ടു ചിറകുകളും ജ്ഞാനസൂര്യന്റെ ഊഷ്‌മാവിലാണ് കരിഞ്ഞുവീണത്. എങ്കിലും സഹോദരനായ ജടായുവിന്റെ നാമം സമ്പാതിയില്‍ അന്തര്‍ലീനമായിരുന്ന സാഹോദര്യബന്ധത്തെ ഉണര്‍ത്തി. രാമസ്‌മരണയും രാമസേവകസ്‌മരണയും രണ്ടല്ല. തുല്യഗുണമുളവാക്കും. ഉപാസകനും ഉപാസ്യവും ഒന്നായിത്തീരും. ഭക്തനും ഭക്തദാസനും ഭിന്നഗുണങ്ങളില്ല. അതുകൊണ്ടുതന്നെയാണ് രാമസങ്കല്‌പം കൊണ്ടു പവിത്രമായ ജടായുവിന്റെ നാമം അഹന്തയറ്റ സമ്പാതിക്കു മോചനകാരണമായത്.
വൈവിധ്യം നിറഞ്ഞ സഹോദരബന്ധങ്ങളിലൂടെ ധര്‍മാധര്‍മവിവേചനം നടത്തി മനുഷ്യജീവിതത്തിനു മാര്‍ഗനിര്‍ദേശം നല്‌കുന്ന രാമായണമഹാസങ്കല്‌പം ഉദാത്തഭാവങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. ധര്‍മം മനുഷ്യജീവിതത്തിന്റെ മാത്രം മാര്‍ഗമായല്ല രാമായണം ഉദ്‌ഘോഷിക്കുന്നത്. സമസ്‌തജീവരാശികളേയും ധര്‍മമാര്‍ഗത്തില്‍ ചരിപ്പിക്കുന്നതിനു രാമായണം ബദ്ധശ്രദ്ധമാണ്. തിര്യക്കുകളെപ്പോലും വിട്ടുവീഴ്‌ചയില്ലാതെ ശിക്ഷിക്കുവാനും അധര്‍മസങ്കേതങ്ങളില്‍നിന്നു മുക്തമാക്കുവാനും രാമായണം ശ്രദ്ധിച്ചിട്ടുണ്ട്. ധര്‍മം മനുഷ്യജീവിതത്തിന്റെ മാത്രം ഭാഗികസങ്കല്‌പമല്ല. പ്രപഞ്ചജീവിതത്തിന്റെ ആകമാനമുള്ള സ്വരൂപഘടന നാനാത്വങ്ങളില്‍ അധിഷ്‌ഠിതമാണെന്നു രാമായണം സമര്‍ഥിക്കുന്നു. സമ്പാതിക്കും ബാലിക്കും രാവണനും മാരീചനും നല്‌കുന്ന ശിക്ഷ മേല്‌പറഞ്ഞ മഹത്തായ ആദര്‍ശത്തെ സാധൂകരിക്കുന്നു. മകരിക്കു കിട്ടിയ ശിക്ഷ മോക്ഷത്തിലാണു കലാശിച്ചത്. ലങ്കാലക്ഷ്‌മിക്കു കിട്ടിയ അടിയും സുരസയ്‌ക്കു ലഭിച്ച സ്‌തുതിയും ഒരേ ധര്‍മസങ്കല്‌പത്തിന്റെ വിഭിന്നമാര്‍ഗങ്ങളാണ്. നിഗ്രഹവും അനുഗ്രഹവും ധര്‍മത്തിനും മോക്ഷത്തിനും കാരണമായിത്തീരുന്ന സങ്കല്‌പം രാമായണത്തിലുടനീളമുണ്ട്. അര്‍ഥകാമങ്ങള്‍ ധര്‍മമാര്‍ഗം വിട്ട് ചരിക്കുവാന്‍ രാമായണം അനുവദിക്കുന്നില്ല...punyabhumi

No comments:
Post a Comment