Monday, October 09, 2017

ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായ ഐൻസ്റ്റൈൻ, E = Mc 2 എന്ന "വൈശേഷിക ആ പേക്ഷിക സിദ്ധാന്തം" വിളംബരം ചെയ്യുന്നതു വരെ, "ദ്രവ്യ " വും (Matter) ''ഊർജവും " ( Energy) രണ്ടാണെന്നാണ് വിചാരിച്ചു പോന്നിരുന്നത്. എന്നാൽ, ഇന്ന്, അത് ഒന്നിന്റെ തന്നെ രണ്ട് ഭാവങ്ങളാണെന്നും, പരസ്പരം പരിണമിപ്പിക്കാവുന്നതാണെന്നും (Inter changeable) ഒക്കെ അറിയാം. പ്രജാപതിക്ക് സൃഷ്ടി നടത്തുവാൻ ഇച്ഛ ഉണ്ടായപ്പോൾ "രയി" (ദ്രവ്യം - Matter) "പ്രാണൻ" ( ഊർജം - Energy) എന്നീ മിഥുനങ്ങൾ ഭവിച്ചുവെന്നും അവയുടെ പ്രതി പ്രവർത്തനത്തിൽക്കൂടി (Interaction) ഈ പ്രപഞ്ചസൃഷ്ടി നടന്നു വെന്നും
പിപ്പ ലാദ മഹർഷി പറഞ്ഞിട്ടുള്ള കാര്യം (പ്രശ്നോപനിഷത്ത് ) E= Mc 2 എന്ന് പഠിപ്പിക്കുന്ന ചില ഭാരതീയ ശാസ്ത്രജ്ഞന്മാരെങ്കിലും ശ്രദ്ധിച്ചിരിക്കും. ആശയങ്ങളിലെ ഈ സമാനത (ഐക്യം ) കണ്ട് അവർ അത്ഭുതപ്പെട്ടിരിക്കും.
(ഡോ. ആർ.പി.രാജ-വൈയാ സി കി ത്രൈവേദിക സന്ധ്യാ പദ്ധതി )

No comments:

Post a Comment