ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 16
"ഹത്വാ ദൈത്യമഗാധസാഗരവിനിക്ഷിപ്താഗമോദ്ധാരണം
കൃത്വാ മാമുനിമാർക്കുമമ്മനുവിനും സംസാരമുക്ത്യർത്ഥമായ്
തത്വാർത്ഥം സദയം വദിച്ചമകരാകാരൻ ഭവാനെസ്സദാ
സ്മൃത്വാ ഖോരഭവാബ്ധിയെ ച്ചിലരഹോ കാൺമൂ കളിപ്പൊയ്കയായ്"
(മൽസ്യം)
ശ്ലോകാർത്ഥം:
അസുരനെ കൊന്നിട്ട്, അഗാധസാഗരത്തിൽ നിക്ഷേപിക്കപ്പെട്ട തന്ത്രങ്ങൾ (ഉപാസനാവിധികൾ) പൊക്കിക്കൊണ്ടുവന്നിട്ട്, ഏറ്റവും കരുണാ സമേതനായി, മഹാമുനിമാർക്കും മനുവിനും പ്രപഞ്ചത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി, 'തത്വ' ത്തിന്റെ അർത്ഥം പറഞ്ഞുകൊടുത്ത തേറ്റയുള്ള മീനിന്റെ രൂപമുള്ള അങ്ങയെ, എല്ലാ സമയത്തും ധ്യാനിച്ചിട്ട്, സഹിക്കാൻ കഴിയാത്ത പ്രപഞ്ച സമുദ്രത്തെ കളിക്കാനുള്ള കുളമായി ചിലർ കാണുന്നു.
വ്യാഖ്യാ:
ഈ ശ്ലോകത്തിൽ മൽസ്യാവരം വിവരിച്ച്, മുമ്പോട്ട്, ഗുരു ഹരിയുടെ ഓരോ അവതാരങ്ങളെ, ഓരോ ശ്ലോകങ്ങളിൽ, സംക്ഷിപ്തമായി വിവരിക്കുന്നു.
കൃത, ത്രേത, ദ്വാപര, കലി മുതലായ നാലു യുഗങ്ങൾ ചേർന്ന കാലയളവ് ഒരു 'ചതുര്യുഗം' എന്ന് പറയപ്പെടുന്നു. അത്തരം 71 ചതുര്യുഗം ചേർന്നത് ഒരു മനുവിന്റെ ഭരണകാലഘട്ടമായ 'മന്വന്തരം'. 14 മനുക്കളുണ്ട്. അത് തുടർന്ന് താഴെ പറയാം. മറ്റെല്ലാ ദേവീ ദേവന്മാരെയും പോലെ ബ്രഹ്മാവും ജനന മരണങ്ങൾക്ക് വിധേയനാണ്...nagendranath
(മൽസ്യം)
പദാർത്ഥം:
ഹത്വാ = കൊന്നിട്ട്
ദൈത്യം = ദിതിയുടെ വംശക്കാരനെ, അസുരനെ
അഗാധസാഗരം = (പ്രകടം)
വിനിക്ഷിപ്ത = മുഴുവനായി താഴ്തിയ
ആഗമം = തന്ത്രം
ഉദ്ധാരണം = ഉയർത്തൽ
കൃത്വാ = ചെയ്തിട്ട്
മാമുനി = മഹാ മുനി
മനുവിനും = വൈവസ്വതമനുവിന്
സംസാര = പ്രപഞ്ചം
മുക്ത്യർത്ഥമായ് = രക്ഷപ്പെടാൻ വേണ്ടി
തത്വാർത്ഥം = 'തത്വ' ത്തിന്റെ അർത്ഥം
സദയം = കരുണാ സമേതനായി
വദിച്ച = പറഞ്ഞ
മകരാകാരൻ = തേറ്റയുള്ള മീനിന്റെ രൂപമുള്ളവൻ
ഭവാനെ = അങ്ങയെ
സദാ = എപ്പോഴും
സ്മൃത്വാ = ഓർമ്മിച്ചിട്ട്, ധ്യാനിച്ചിട്ട്
ഘോര ഭവാബ്ധിയെ = സഹിക്കാൻ കഴിയാത്ത പ്രപഞ്ച സമുദ്രത്തെ
കാണ്മൂ = കാണുന്നു, കണക്കാക്കുന്നു
കളിപ്പൊയ്ക = കളിക്കാനുള്ള കുളം.
ശ്ലോകാർത്ഥം:
അസുരനെ കൊന്നിട്ട്, അഗാധസാഗരത്തിൽ നിക്ഷേപിക്കപ്പെട്ട തന്ത്രങ്ങൾ (ഉപാസനാവിധികൾ) പൊക്കിക്കൊണ്ടുവന്നിട്ട്, ഏറ്റവും കരുണാ സമേതനായി, മഹാമുനിമാർക്കും മനുവിനും പ്രപഞ്ചത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി, 'തത്വ' ത്തിന്റെ അർത്ഥം പറഞ്ഞുകൊടുത്ത തേറ്റയുള്ള മീനിന്റെ രൂപമുള്ള അങ്ങയെ, എല്ലാ സമയത്തും ധ്യാനിച്ചിട്ട്, സഹിക്കാൻ കഴിയാത്ത പ്രപഞ്ച സമുദ്രത്തെ കളിക്കാനുള്ള കുളമായി ചിലർ കാണുന്നു.
വ്യാഖ്യാ:
ഈ ശ്ലോകത്തിൽ മൽസ്യാവരം വിവരിച്ച്, മുമ്പോട്ട്, ഗുരു ഹരിയുടെ ഓരോ അവതാരങ്ങളെ, ഓരോ ശ്ലോകങ്ങളിൽ, സംക്ഷിപ്തമായി വിവരിക്കുന്നു.
കൃത, ത്രേത, ദ്വാപര, കലി മുതലായ നാലു യുഗങ്ങൾ ചേർന്ന കാലയളവ് ഒരു 'ചതുര്യുഗം' എന്ന് പറയപ്പെടുന്നു. അത്തരം 71 ചതുര്യുഗം ചേർന്നത് ഒരു മനുവിന്റെ ഭരണകാലഘട്ടമായ 'മന്വന്തരം'. 14 മനുക്കളുണ്ട്. അത് തുടർന്ന് താഴെ പറയാം. മറ്റെല്ലാ ദേവീ ദേവന്മാരെയും പോലെ ബ്രഹ്മാവും ജനന മരണങ്ങൾക്ക് വിധേയനാണ്...nagendranath
No comments:
Post a Comment