ദേവകി പ്രസവിക്കുന്ന ഓരോ കുഞ്ഞിനെയും ഉടനെ തന്നെ ഏല്‍പ്പിക്കണമെന്നു കംസന്‍ കല്‍പന നല്‍കി. ഒരു ഭാഗ്യപരീക്ഷണത്തിനു കംസന്‍ തയ്യാറല്ലായിരുന്നു; ദേവകിക്കുണ്ടാവുന്ന ഓരോ കുഞ്ഞും തന്നെ സംബന്ധിച്ചിടത്തോളം എട്ടാമത്തെ കുഞ്ഞാണെന്ന് താന്‍ ധരിക്കുന്നുവെന്നു നിശ്ശബ്ദം പ്രഖ്യാപിക്കുമ്പോലെ.
ഭജനം തുടങ്ങാന്‍ നേരം മുത്തശ്ശി പറഞ്ഞു: ‘കിളിപ്പാട്ടില്‍ വസുദേവരുടെ ചിന്ത വിസ്തരിച്ചിട്ടുണ്ട്, ഇല്ലേ? ഇന്നലെ രാത്രി അത് പലവട്ടം ഉരുവിട്ടശേഷമാണ് ഉറക്കം കിട്ടിയത്’-
‘ശരിയാണ്. ഹൃദയത്തെ തൊട്ടലിയിക്കുംവിധമാണ് തുഞ്ചത്താചാര്യന്‍ ആ ഈരടികള്‍ രൂപപ്പെടുത്തിയതെന്നു തോന്നും. അവ വാര്‍ന്നുവീണ താളിയോല പോലും തേങ്ങിയിട്ടുണ്ടാവും എന്നുതോന്നുന്നു, ഇല്ലേ? ഒന്നു കേള്‍ട്ടെ’-
‘ശരിയാണ്. ഹൃദയത്തെ തൊട്ടലിയിക്കുംവിധമാണ് തുഞ്ചത്താചാര്യന്‍ ആ ഈരടികള്‍ രൂപപ്പെടുത്തിയതെന്നു തോന്നും. അവ വാര്‍ന്നുവീണ താളിയോല പോലും തേങ്ങിയിട്ടുണ്ടാവും എന്നുതോന്നുന്നു, ഇല്ലേ? ഒന്നു കേള്‍ട്ടെ’-
മുത്തശ്ശി ചൊല്ലി-
എന്തെടോ സഖേ ഭവാനിത്തരമധര്‍മദു-
ശ്ചിന്തയുണ്ടാവാനവകാശമില്ലൊരിക്കലും
സന്തതം തവ മര്യാദ സ്ഥിതിഗതികള്‍ ക-
ണ്ടന്തരാ ബഹുമാനച്ചീടുന്നു സകലരും
പേയായ ദുരുന്മേഷ മല്‍പജ്ഞന്മാരെപ്പോലെ
മായാ സംഭ്രമം നിനക്കല്ലിതു തോന്നീടേണ്ടൂ
സോദരിയായ ദിവ്യകന്യക തന്നെക്കൊല്ലാ-
യ്കാദരാലയയ്ക്ക നീ ദീനവത്സലനല്ലോ
കാരുണ്യമകക്കാമ്പിലില്ലയോ പേടിച്ചിവ-
ളാരകമുഴന്നു കേഴുന്നതു കണ്ടാലയ്യോ
പാപമെത്രയും ബഹുസ്‌നേഹമുള്ളവളിലീ-
കോപമിന്നീവണ്ണമുണ്ടായതെന്തൊരു ചിത്രം
ഇന്നശരീരിവാക്യമിവള്‍പ്പെറ്റുണ്ടാകുന്ന
നന്ദനനെട്ടാമവന്‍ തങ്കലേ പ്രബന്ധത്തി
നിന്നിവള്‍ തന്നെക്കൊല്‍വാനില്ല കാരണം മേലില്‍
നിന്നുടെ സഹോദരി പെറ്റീടും പുത്രന്മാരെ
പിന്നെയെന്നിരിക്കാതെ ഞാനുടന്‍ കൂടെക്കൂടെ
തന്നീടുന്നുണ്ടു ഭവാന്‍ തന്നുടെ കയ്യില്‍ത്തന്നെ
മന്നവ! മമ താതന്‍ തന്നാണെ മടിയാതെ
പിന്നേടമുള്ളില്‍ച്ചേരും വണ്ണമായ്‌ക്കൊള്‍കേ വേണ്ടൂ
നിര്‍ണയമെന്നാണു ഞാന്‍ ചെയ്‌വനീ വണ്ണം തന്നെ
‘കൃഷ്ണഗാഥാകാരന്‍ ഈ രംഗത്തെ തെല്ലു നിസ്സംഗതയോടെയാണ് നോക്കിക്കാണുന്നതെന്നു തോന്നുന്നു, അല്ലേ?’ മുത്തശ്ശന്‍ പറഞ്ഞു: ‘കേള്‍ക്കട്ടെ’

മുത്തശ്ശി ചൊല്ലി
മുന്നം വളര്‍ന്നൊരു കംസന്റെ കോപവും
മന്ദമായ് വന്നുതേ മെല്ലെ മെല്ലെ
മന്ത്രം കൊണ്ടീഷല്‍ തളര്‍ന്നു നിന്നീടുന്ന
പന്നഗവീരന്‍തന്‍ കോപംപോലെ
രോദിതയായൊരു സോദരി തന്നെയും
ആദരവോടങ്ങയച്ചാല്‍ പിന്നെ
ആനകദുന്ദുഭി താനുമന്നേരത്തു
മാനിനി താനുമായ് മന്ദിയാതെ
സുന്ദരമായുള്ള മന്ദിരം പൂകിനാന്‍
വൃന്ദികള്‍ വാഴ്ത്തുന്ന വാര്‍ത്തയുമായ്
‘അചിരേണ ദേവകി ഗര്‍ഭിണിയായി. മാസം തികഞ്ഞു. പ്രസവിച്ചു. ആണ്‍കുഞ്ഞ്. വസുദേവര്‍ ആ കുഞ്ഞിന് കീര്‍ത്തിമാന്‍ എന്നുപേരിട്ടു. തന്റെ വാക്കു പാലിക്കുംവിധം കുഞ്ഞിനേയുംകൊണ്ട് കംസന്റെ അരമനയിലെത്തി. ഭാഗവതത്തില്‍ അതിങ്ങനെ.

കീര്‍ത്തിമന്ത്രം പ്രഥമജം കംസായാനക ദുന്ദുഭിഃ
അര്‍പ്പായാമാസ തൃച്ഛ്രേണ സോളന്യാനുദി വിഹ്വലഃ
അര്‍പ്പായാമാസ തൃച്ഛ്രേണ സോളന്യാനുദി വിഹ്വലഃ
വസുദേവരുടെ നിഷ്ഠയില്‍ വിശ്വാസം പൂണ്ട കംസന്‍, തികഞ്ഞ സംതൃപ്തിയോടെ പറഞ്ഞു: ഇവനെക്കൊണ്ടു പൊയ്‌ക്കോളൂ. ഇവനല്ലല്ലോ എന്റെ അന്തകന്‍. എട്ടാമനല്ലേ? അവനെ തന്നാല്‍ മതി. കിളിപ്പാട്ടില്‍ എങ്ങനെയാണ്? ചൊല്ലിക്കേള്‍ക്കട്ടെ.
മുത്തശ്ശി ചൊല്ലി.
മത്സഹോദരി പെറ്റുണ്ടാവുന്ന ബാലന്മാരില്‍
അഷ്ടമന്‍ തന്നെപ്പുനരെപ്പൊഴേ മടിയാതെ
വിദ്രുതമെനിക്കിങ്ങുതന്നാലും ഭവാനേറ്റം
വത്സനെ വഴിപോലെ കൊണ്ടുപോയ് വളര്‍ത്താലും…
‘ദേവകിക്ക് ഏറെ ആശ്വാസമായി. പക്ഷേ, വസുദേവരുടെ മനസ്സ് ഏറെ കലുഷിതമായിരുന്നു. കംസന്‍ വാക്കിനു വ്യവസ്ഥയില്ലാത്തവനല്ലേ? എപ്പോഴാണ് മനസ്സ് മാറുകയെന്ന് പറയാനാവില്ല.’
‘വസുദേവരുടെ ഭീതി അസ്ഥാനത്തായില്ല, അല്ലേ?’
‘വിധിവിഹിതം കൈനീട്ടി വാങ്ങിയല്ലേ ആവൂ? അതിന് ദേവര്‍ഷി നാരദന്‍ നിമിത്തമായി. കൃഷ്ണഗാഥ അക്കാര്യം വിവരിക്കുന്നതു കേള്‍ക്കട്ടെ’-

മുത്തശ്ശി ചൊല്ലിക്കൊടുത്തു-
ആഗതനായൊരു നാരദന്‍ കംസനോ-
ടാദരവോടെ പറഞ്ഞാനപ്പോള്‍
ബന്ധുവെത്തന്നെയും വൈരിയെത്തന്നെയും
ചിന്തിച്ചുവേണം നീയൊന്നു ചെയ്‌വാന്‍
‘പോരേ, പൂരം?’ മുത്തശ്ശന്‍ ആത്മഗതംകൊണ്ടു: ‘കംസന്‍ ദേവകിയുടെ കുഞ്ഞിനെ കൊല്ലേണ്ട എന്നു കരുതി തിരികെ നല്‍കിയതല്ലേ? എട്ടാമനെ മാത്രം എനിക്ക് തന്നാല്‍ മതിയെന്ന് തീര്‍പ്പുകല്‍പ്പിച്ചതല്ലേ? അപ്പോഴല്ലേ നാരദരുടെ ഈ ഏഷണി’-
‘ആ ഏഷണി ഫലിച്ചു. ഇല്ലേ?’
‘പിന്നില്ലാതെ? ഉടനെത്തന്നെ കംസന്‍ എന്താ ചെയ്തത്? കിളിപ്പാട്ടില്‍ അത് വിസ്തരിക്കുന്നുണ്ട്.

സത്വരം കുതിച്ചെഴുന്നേറ്റുടന്‍ ചാടി പ്രതി-
മത്യാ താനോടിക്കിഴിത്യരമകം പുക്കാന്‍
വിസ്വതാഭാവം ചേര്‍ന്നു സ്വസ്ഥരായ് മരുവീടും
സ്വസ്വസുര്‍വരനേയും സ്വസഹോദരിയെയും
പെട്ടെന്നു പിടിച്ചറ്റമായ ചങ്ങലക്കീഴ-
ങ്ങിട്ടുടന്‍ നടേ വളര്‍ത്തീടുവാനയച്ചൊരു
കുട്ടിയെച്ചരണങ്ങള്‍ പിടിച്ചുതൂക്കിപ്പൊങ്ങി-
ച്ചൊട്ടുമേ മടിയാതെ വട്ടക്കല്ലിന്മേലാശു
രക്തവും തലച്ചോറും പൊട്ടിയാരാധിച്ചെട്ടു
ദിക്കിലും ചിതറുമാറൊട്ടറിഞ്ഞമ്പുക്കള്‍ പോയ്
ദേവകി പ്രസവിക്കുന്ന ഓരോ കുഞ്ഞിനെയും ഉടനെ തന്നെ ഏല്‍പ്പിക്കണമെന്നു കംസന്‍ കല്‍പന നല്‍കി. ഒരു ഭാഗ്യപരീക്ഷണത്തിനു കംസന്‍ തയ്യാറല്ലായിരുന്നു; ദേവകിക്കുണ്ടാവുന്ന ഓരോ കുഞ്ഞും തന്നെ സംബന്ധിച്ചിടത്തോളം എട്ടാമത്തെ കുഞ്ഞാണെന്ന് താന്‍ ധരിക്കുന്നുവെന്നു നിശ്ശബ്ദം പ്രഖ്യാപിക്കുമ്പോലെ. കിളിപ്പാട്ടില്‍ പറയുന്നില്ലേ-

ഉണ്ടായ ബാലകന്മാരേയും ചെഞ്ചെമ്മേ
കണ്ഠം പിരിച്ചു കഴിച്ചാന്‍ പാപി
ചീറിനിന്നീടുന്ന കംസനന്നങ്ങനെ
ആറുകിടാങ്ങളെ കൊന്നൊടുക്കി.
കണ്ഠം പിരിച്ചു കഴിച്ചാന്‍ പാപി
ചീറിനിന്നീടുന്ന കംസനന്നങ്ങനെ
ആറുകിടാങ്ങളെ കൊന്നൊടുക്കി.
അതുമാത്രമോ? ദേവപക്ഷപാതിയെന്നു ധരിച്ച്, തന്റെ പിതാവായ ഉഗ്രസേന രാജനേയും മാതാവായ പയോദാ ദേവിയെയും കാരാഗൃഹത്തിലാക്കി; രാജ്യഭരണം ഏറ്റെടുത്തു.
ഭാഗവതത്തില്‍ അതു സൂചിപ്പിക്കുന്നു-
ഉഗ്രസേനം ച പിതരം യദുഭോജാന്ധകാധിപം
സ്വയം നിഗ്രഹ്യബ്ഭുജേ ശൂരസേനന്‍ മഹാബലഃ
ഉഗ്രസേനം ച പിതരം യദുഭോജാന്ധകാധിപം
സ്വയം നിഗ്രഹ്യബ്ഭുജേ ശൂരസേനന്‍ മഹാബലഃ
‘ഒന്നു ചോദിച്ചോട്ടെ-‘ മുത്തശ്ശി മുത്തശ്ശന്റെ ശ്രദ്ധയുണര്‍ത്തിക്കൊണ്ട് ആരാഞ്ഞു: കംസനെ ഈ പരുവത്തിലെത്തിച്ചത് നാരദരുടെ ആ ഏഷണിയല്ലോ.”അങ്ങനേയും പറയാം’-
‘ആ ഏഷണിയല്ലേ ദേവകിയുടെ ആറു പുത്രന്മാരെ കാലപുരിക്കെത്തിച്ചത്?’
‘അവരെ കാലപുരിയ്ക്കല്ല, മോക്ഷപുരിയിലേക്കാണ് അയച്ചത്. അതിനുവേണ്ടിയാണ് ദേവര്‍ഷി ആ ഏഷണി പ്രയോഗിച്ചത്. അദ്ദേഹത്തെ ബ്രഹ്മാവ് നിയോഗിക്കയായിരുന്നു- ബ്രഹ്മശാപമേറ്റ മരീചി പുത്രന്മാര്‍ക്ക് ശാപമോക്ഷം ലഭ്യമാക്കാന്‍. അതോര്‍മയില്ലേ?’
‘ഉവ്വ്. ഓര്‍മയുണ്ട്. പക്ഷേ’
‘എന്തേ?’
‘മരീചിപുത്രന്മാരുടെ മോക്ഷ കഥ ദേവകിയുടെ കണ്ണീരില്‍ മുങ്ങിപ്പോവുന്നു. നാളെ തുടരാം’- മുത്തശ്ശി വികാരവിവശയായി.

ജന്മഭൂമി: http://www.janmabhumidaily.com/news738299#ixzz4ydnVZfFC
No comments:
Post a Comment