സര്‍വ്വാന്തര്യാമിയും അപരിമേയനും ശുദ്ധബോധവും ദ്രവ്യാവസ്ഥകള്‍ക്ക് വിധേയമല്ലാത്തതും ആയ ആത്മാവിന് നമുക്കുണ്ടാകുന്ന ദുഃഖങ്ങളില്‍ യാതൊരു പങ്കുമില്ല. മായികമായ അഹങ്കാരത്തിനാലാണ് ദുഃഖം ഉണ്ടാവുന്നത്.ദുഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മജ്ഞാനത്തിനു മാത്രമേ കഴിയൂ; മറ്റേതുതരം ജ്ഞാനവും ആവശ്യങ്ങളെ അല്പനേരത്തേക്കു നിവര്‍ത്തിക്കുകമാത്രം ചെയ്യും. ആത്മ ജ്ഞാനത്തോടുകൂടി മാത്രമേ ആവശ്യങ്ങളെ ജനിപ്പിക്കുന്ന (അവിദ്യാ) ശക്തി പാടേ നശിക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം..
No comments:
Post a Comment