Thursday, November 02, 2017

ശരീരം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, ബുദ്ധി എന്നിവയ്‌ക്കെല്ലാം അതീതമാണ് ആത്മാവ്. അതു ശുദ്ധവും ജ്ഞാനസ്വരൂപവും ആനന്ദമയവും തത്താമസി തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥവും ആകാരരഹിതവും കാലാതീതവും വികല്പങ്ങള്‍ തീണ്ടാത്തതതും മാറ്റങ്ങളില്ലാത്തതും അഖണ്ഡവും ഈ ലോകത്തു കാണുന്ന എല്ലാറ്റിന്റെയും ഉത്പത്തിസ്ഥാനവും പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്നതും എല്ലാം കര്മ്മങ്ങളും വികാരങ്ങളും ചിന്തകളും കണ്ടുകൊണ്ടിരിക്കുന്നതും എല്ലാം അറിയുന്നതും എല്ലാറ്റിന്റെയും നിയന്താതാവുമാണ്.
‘ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്ലാ-
മാഹന്തമേലേ വസിപ്പതാന്മാവുകേള്‍
ശുദ്ധ, സ്വയംജ്യോതി, രാനന്ദപൂര്‍ണ്ണമായ്,
തത്ത്വാര്‍ത്ഥമായ്, നിരാകാരമായ്, നിത്യമായ്,
നിര്‍വികല്പം, പരം നിര്‍വികാരം, ഘനം
സര്‍വൈകകാരണം, സര്‍വജഗന്മയം,
സര്‍വൈകസാക്ഷിണം, സര്‍വജ്ഞ, മീശ്വരം
സര്‍വദാ ചേതസ് ഭാവിച്ചുകൊള്‍ക നീ.’

No comments:

Post a Comment