Wednesday, November 29, 2017

ഗായത്രീ മാഹാത്മ്യം….4
****************************
"ശതം വാഥ സഹസ്രം വാ മാന്ത്രാർത്ഥഗതമാനസഃ" .........
നൂറുരുവായാലും ആയിരം ഉരുവായാലും കേവലം പത്തുരുവായാലും മന്ത്രാർത്ഥഗതമാനസനായി വേണം ജപിക്കാൻ. ശുദ്ധന്മാരായ യോഗീശ്വരന്മാരാൽ എല്ലായ്പ്പോഴും ഉപാസിക്കപ്പെടുന്ന ഗായത്രീ മന്ത്രത്തെ ജപം കൊണ്ടോ ഹോമം കൊണ്ടോ ധ്യാനയോഗമനുസരിച്ചോ നാം ഉപാസിച്ചാൽ നിത്യമുക്തനും നിത്യതൃപ്തനും ആയി തീരും. ഗായത്രീമന്ത്രത്തിന് യാജ്ഞവൽക്യസ്മൃതിയിൽ ഇങ്ങനെ അർത്ഥം കാണുന്നു. " ഏതൊരു ചൈതന്യമാണോ ഞങ്ങളുടെ ചിത്തത്തെ (അന്തഃകരണങ്ങളെ) ശോഭനമായ ജീവിതാചര്യയിലേക്ക് പ്രചോദിപ്പിക്കുന്നത്, സവിതാവായ ആ ദേവൻ സ്വന്തം ആത്മാവിന്റെ സത്തയെ തന്നെയാണ് , അതിനാൽ സർവ്വജീവജലങ്ങളാലും ആരധ്യനാണ്. ദ്വിജന്മാർ ആ ദേവനെ ആദിത്യമണ്ഡലവർത്തിയായ ചൈതന്യമായി ആരാധിക്കുന്നു. സർവ്വജ്ഞനും സർവ്വവ്യാപിയുമായ ആ ദേവൻ ജഗൽസൃഷ്ടിസംഹാരകരകനാണ്. സ്വന്തം മായ ശക്തിയുടെ പ്രഭാവത്തിൽ ശിവൻ, രുദ്രൻ, എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ആദിത്യനുപോലും അജ്ഞാതമായ തന്റെ ചൈതന്യപ്രസരണത്തിന് കാരണഭൂതനായ ആ പരമേശ്വ്വരനെ ഞങ്ങൾ മനസാ ഉപാസിക്കുന്നു.
ശ്രീമദ് ഭാഗവതത്തിൽ എകദേശം ഇതേ അർത്ഥം തന്നെ ഒന്നുകൂടി വിപുലമായി വിവരിക്കുന്നു.
"ഓം നമോ ഭഗവതേ ആദിത്യായ അഖിലജനതാം............”
ആദിത്യമണ്ഡലവർത്തിയായ പരമചൈതന്യം ഗായത്രീമന്ത്രത്താൽ ഉപാസ്യമാണ്. ഗായത്രിയുടെ ദേവതയായ സവിതാവിനെ ആദിത്യനിൽ ധ്യാനിക്കുന്നു. അതിനാൽ തഴെ കൊടുക്കുന്ന വിശേഷണങ്ങളെല്ലാം ഗായത്രിക്കും യോജ്യമാണ്. ആദിത്യനിൽ വർത്തിക്കുന്ന പരബ്രഹ്മജോതിസ്സിന്റെ അക്ഷരാത്മകമായ ആവിഷ്കാരമാണ് ഗായത്രീ മന്ത്രം...rajeev kunnekkat

No comments:

Post a Comment