ചിങ്ങം
നിലമ്പൂര്‍ കെ.ആര്‍.സി
മലയാള കൊല്ലവര്‍ഷം ആരംഭിക്കുന്നത് ചിങ്ങമാസം മുതലാണ്. ഈ മാസത്തിന് ഏറെ പ്രാധാന്യമുണ്ട്. വര്‍ണപ്രഭ വിതറി പൊന്നില്‍ കുളിച്ച് മലയാളികള്‍ക്കു മുന്നില്‍ നമ്രശിരസ്സായി വന്നുനില്‍ക്കുന്ന പൊന്നിന്‍ തിരുവോണമാണ് മനസ്സിലേക്ക് ഓടിയെത്തുക. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകള്‍ സമ്മാനിക്കുന്ന പൊന്നിന്‍ ചിങ്ങമാസത്തിനു മാറ്റുകൂട്ടുന്നത് അതിന് മുമ്പുള്ള മാസങ്ങളുടെ തിക്താനുഭവങ്ങളാണ്. കര്‍ക്കിടകത്തിന്റെ ദുര്‍ഘടങ്ങളും പട്ടിണിയും പരിദേവനങ്ങളും അനുഭവിച്ചറിഞ്ഞതിനുശേഷമുള്ള പൊന്‍പുലരിക്ക് എന്തുകൊണ്ടും തിളകേകമേറെയാണ്.

ആദിപരാശക്തിയുടെ വാഹനമായ സിംഹത്തയാണ് ചിങ്ങമാസം പ്രതിനിധാനം ചെയ്യുന്നത്. നവഗ്രങ്ങളിലെ സൂര്യന്റെ സ്വന്തം ഗ്രഹരാശി (മാസം)യായി കണക്കാക്കുന്നത് ചിങ്ങത്തെയാണ്. ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഇതിന് ചില പ്രത്യേകതകളുണ്ട്. മൊത്തം പന്ത്രണ്ട് രാശികളുള്ളതില്‍ ആറ് വീതം സൂര്യചന്ദ്രന്മാര്‍ക്ക് പകുത്ത് നല്‍കിയത്രെ! എന്നാല് സൂര്യന്‍ ചിങ്ങരാശിയും ചന്ദ്രന്‍ കര്‍ക്കിടകരാശിയും മാത്രം സ്വന്തമായെടുത്തു. ബാക്കി വരുന്നവ രണ്ടുവീതം ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവര്‍ക്കായി നല്‍കി. അങ്ങനെ ഇവര്‍ക്കെല്ലാം രണ്ടുവീതവും സ്വന്തമായി. ഏറ്റവും പ്രബലമായ സൂര്യന്റെ രാശിയായതിനാല്‍ ചിങ്ങത്തിന് ഉന്നതമായ ഒന്നാം സ്ഥാനം തന്നെ ലഭിച്ചു.
തിരുവോണം
മലയാളിയുടെ മനതാരില്‍ ആഹ്ലാദത്തിന്റെ പൂക്കള്‍ വിരിയുന്ന വേള. വയലുകളില്‍ കൊയ്ത്തുകഴിഞ്ഞ് ഓണത്തുമ്പികള്‍ പാറിക്കളിക്കുന്ന കാലം. കര്‍ഷകന്റെ മനംനിറയുന്ന നാളുകള്‍. എങ്ങും ആര്‍പ്പുവിളികളുടെയും സന്തോഷത്തിന്റെയും ആരവം ഉയരുന്ന കാലം ചിങ്ങം.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനും പൂര്‍ണാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനും അവസാനത്തെ കല്‍ക്കിയും ഭൂമിയില്‍ ഉത്ഭവിച്ചത് ചിങ്ങമാസത്തിലാണെന്നാണ് ഐതിഹ്യം. പത്ത് അവതാരങ്ങളുണ്ടായതില്‍ മൂന്നെണ്ണം ഒരേ മാസത്തില്‍ വരുന്നതിന്റെ ശ്രേഷ്ഠത തുലോം ഉന്നതാണ്. മാത്രമല്ല സര്‍വ്വവിഘ്‌നങ്ങളും തീര്‍ക്കുന്ന വിഘ്‌നേശ്വരന്റെ വിനായക ചതുര്‍ത്ഥി വരുന്നതും ചിങ്ങത്തില്‍ തന്നെയാണ്.

കേരളീയരുടെ ദേശീയ ഉത്സവമാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം. അവതാരമായ വാമനന്‍ പിറന്നത് ചിങ്ങമാസത്തിലെ ഓണം നാളിലാണ്. ആ നക്ഷത്രത്തോടുകൂടി ‘തിരു’വെന്ന ബഹുമാനസൂചകമായ വാക്കുകൂടി ചേര്‍ക്കപ്പെട്ടപ്പോള്‍ തിരുവോണമായി. മറ്റൊരു ഭാഷ്യംകൂടിയുണ്ട്. ബുദ്ധമത പാരമ്പര്യത്തിലെ ശ്രാവണം-സാവണം-ആവണം-ഓണം എന്നിങ്ങനെ കാലക്രമത്തില്‍ പദപ്രയോഗം രൂപപ്പെട്ടുവരികയായിരുന്നുവത്രെ! ശ്രാവണം എന്നത് സാവണം എന്ന പദത്തിന്റെ സംസ്‌കൃതരൂപവുമാണ്.
രാജഭരണകാലത്ത് കേരളത്തിലെ ചെറുതും വലതുമായ നാട്ടുരാജ്യങ്ങളുടെയെല്ലാം തലസ്ഥാനമായി വര്‍ത്തിച്ചിരുന്നത് തൃക്കാക്കരയായിരുന്നു. തൃക്കാക്കര ക്ഷേത്രത്തില്‍ ഓണത്തിനോടനുബന്ധിച്ച് ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം നടത്തിയിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിക്ക് ഓലക്കുടയും കൗപീനവും പൂണൂലുമുള്ള ഒരു മനുഷ്യരൂപ സങ്കല്‍പ്പമാണ് ജനമനസ്സുകളിലുള്ളത്.
മണ്ണുകൊണ്ടുണ്ടാക്കുന്ന തൃക്കാക്കരയപ്പനെ അരിമാവുകൊണ്ടണിഞ്ഞ് ഇലയും പലകയും വച്ച് പൂക്കള്‍കൊണ്ടലങ്കരിച്ച ശേഷമാണ് പൂജകള്‍ ആരംഭിക്കുന്നത്. പൂജക്ക് മുന്‍പായി കോടിനൂല്‍ കൊണ്ടുകൂടി അലങ്കരിക്കണം. വിളക്ക്, നിറ, വെള്ളരി, നാളികേരം എന്നിവ വച്ച് ജല, ഗന്ധ, പുഷ്പ, ധൂമ, ദീപാദികള്‍ കൊണ്ടുള്ള വിഷ്ണു പൂജയാണ് സാധാരണ നടത്താറുള്ളത്. അപ്പം, അട, പഴം, പായസം എന്നിവയും നിവേദിക്കാറുണ്ട്.
ചിങ്ങമാസത്തിലെ അത്തച്ചമയം പേരുകേട്ടതാണ്. കൊച്ചി രാജകുടുംബം നടത്തിയിരുന്ന അത്തചമയത്തിന് രാജാവ് എഴുന്നള്ളി ശ്രീപൂര്‍ണത്രയീശ്വരനെ വണങ്ങുന്നു. ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് അര്‍ജുനനാണത്രെ! തന്റെ കൈവശം വന്നുചേര്‍ന്ന ‘സാളഗ്രാമം’ സ്ഥാപിച്ച് പൂജ നടത്തുവാനായി സ്ഥലമന്വേഷിച്ച് അര്‍ജുനന്‍ ‘തൃപ്പൂണിത്തുറ’യിലെത്തി. തന്റെ പൂണിയിലാക്കി കൊണ്ടുവന്ന സാളഗ്രാമം ഇവിടെ പ്രതിഷ്ഠിച്ച് പൂജയാരംഭിച്ചു. പൂണിയില്‍ കൊണ്ടുവന്ന് തുറയില്‍ (സ്ഥലം) സ്ഥാപിച്ചതിനാല്‍ തിരുപൂണിത്തറയെന്നും പിന്നീട് ‘തൃപ്പൂണിത്തുറ’യെന്നും പേര്‍ വന്നുവത്രെ!മഹാഭാഗവതത്തില്‍ വാമനാവതാരം സംഭവിച്ചത് ചിങ്ങമാസത്തിലാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ജന്മഭൂമി: http://www.janmabhumidaily.com/news738873#ixzz4yjQhPKhk
No comments:
Post a Comment