Saturday, November 11, 2017

ലോകവ്യവഹാരങ്ങളില്‍ ഒരുവനെ വ്യഗ്രമാക്കുന്ന മനസ്സ്, അതൊന്നും ലക്ഷ്യനിര്‍വഹണത്തിന് ഉതകുന്നില്ലെന്നു കാണുമ്പോള്‍, ലോകത്തില്‍ നിന്നു പിന്‍വലിയാനും ശക്തമാണ്. ദൃശ്യാഭിമുഖ്യം ഉദിക്കുന്ന മനസ്സില്‍, ദൃഗാഭിമുഖ്യവും സാധ്യമാണ്. ഒന്നു പുറത്ത് ആ രമണം കണ്ടെത്താന്‍, മറ്റേതാകട്ടെ അതിനെ അകത്തുതന്നെ തിരിച്ചറിയാനും. ഇക്കാര്യത്തില്‍ ബുദ്ധിയാണ് മനസ്സിനെ ഉപദേശിയ്ക്കാന്‍. അത് എത്രകാലേ, എത്ര സത്യയുക്തമായി, ചെയ്യുന്നുവെന്നാണ് മുഖ്യം.
മനുഷ്യന്റെ ഉള്‍സത്തയുടെ സ്വരൂപംതന്നെ സുഖമാണെന്ന് ബോധ്യപ്പെടുന്നു. ഈ ആത്മസുഖം പ്രവൃത്തിനിരതമാകുന്ന മനസ്സിനു നഷ്ടപ്പെടുകയാണുപോലും. മനസ്സ് നിഷ്‌ക്രിയവും നിശ്ചലവുമായാലോ, ആത്മതലത്തില്‍ ഒന്നായിച്ചേരും. അതോടെ അനായാസസുഖം കവിഞ്ഞൊഴുകയായി.

No comments:

Post a Comment