Thursday, November 23, 2017

ഭാഗവതത്തിലും വേദം ഭഗവാനുണ്ടാക്കി എന്നു പറയുന്നില്ല. അവിടത്തെ ഹൃദയത്തിൽ വേദങ്ങൾ സ്ഫുരിച്ചു എന്നാണ് പറയുന്നത്. സ്വതവേ തന്നെ ഉള്ള ഒരു സത്യം നമ്മുടെ ഉള്ളിൽ സ്വയം പെട്ടന്നു പ്രകടമാകുന്നതാണ് സ്ഫുരണം. ഇല്ലാത്ത ഒന്നിനെ പുതുതായി ഉണ്ടാക്കിയാൽ അത് 'സ്ഫുരണ' മല്ല. എല്ലാ മന്ത്രങ്ങളും ദർശിച്ച ആദി ഋഷി ബ്രഹ്മാവാണ്. പരമാത്മാവാണ് ബ്രഹ്മാവിന് ഇവയെ കാണിച്ചു കൊടുത്തത്. എങ്ങനെ? വായ കൊണ്ടു പറഞ്ഞു ഉപദേശിച്ചുവോ? അല്ല, ഹൃദയം കൊണ്ടാണ് വേദങ്ങളെ കൊടുത്തത്. 
'തേ നേ ബ്രഹ്മ ഹൃദായ ആദികവയേ ' എന്ന് ഭാഗവതത്തിലെ പ്രഥമ ശ്ലോകത്തിൽ പറയുന്നു. അതിനാൽ പരമാത്മാവിന്റെ ഹൃദയത്തിൽ എപ്പോഴും വേദമുണ്ട്. അതവിടുന്നു രചിച്ചതല്ല എന്നറിയുന്നു. അവിടുന്നു സങ്കല്പിച്ച മാത്രയിൽ ബ്രഹ്മാവിന് ആ വേദങ്ങൾ മുഴുവനും അറിയാൻ കഴിഞ്ഞു.ആ ശബ്ദങ്ങളെ വച്ചു കൊണ്ടു ബ്രഹ്മാവ് സൃഷ്ടി തുടങ്ങി. 'വേദിയാ വേദഗീതാ ' എന്നു തേവാരത്തിൽ പറയുന്നു. 'ഛന്ദോക സാമം ഓതും വായാ നൈ ', "പൗഴിയൻ കാൺ " എന്നിങ്ങനെ വേദശാഖകളുടെ പേരുകൾ പറഞ്ഞ് അവയെ ഭഗവാൻ ചൊല്ലിക്കൊണ്ടേ യിരിക്കുന്നു എന്നതിൽ പറയുന്നു. പാടുക എന്നാൽ എന്ത്?ശ്വാസം കഴിക്കുന്നതു തന്നെ വലിയ പാട്ടാണ്. നമ്മുടെ ശ്വാസോച്ഛ്വാസത്തെ 'ഹംസഗീതം' എന്നു പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഈശ്വരന്റെ ശ്വാസ സംഗീതമായിരിക്കുന്നുവേദം.
(വേദ മതം - കാഞ്ചി പരമാചാര്യ സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതി - വിവർത്തനം - സരസ്വതി എസ്. വാര്യർ )
തുടരും...

No comments:

Post a Comment