Sunday, November 19, 2017

ഭവന്തി നമ്രാസ്തരവഃഫലോദ്ഗമൈ-
ര്‍ന്നവാംബുഭിര്‍ദൂര വിളംബിനോഘനാഃ
അനുദ്ധതാസ്സല്‍ പുരുഷാസമൃദ്ധിഭിര്‍-
സ്വഭാവ ഏഷൈവ പരോപകാരിണാം
വൃക്ഷങ്ങള്‍, പഴങ്ങളുളളതുകൊണ്ട് ശാഖകളെ താഴ്ത്തി നില്‍ക്കുന്നു. മേഘങ്ങള്‍ ജലത്തെ വഹിക്കുന്നതിനാല്‍ വളരെ പതുക്കെ സഞ്ചരിക്കുന്നു. സജ്ജനങ്ങള്‍, എത്ര സമ്പത്തുണ്ടായാലും വളരെ താഴ്മയോടെ പെരുമാറുന്നു. അവര്‍ക്ക് അഹങ്കാരം ലവലേശമില്ലാ. പരോപകാരികളായ ഏവരുടേയും സ്വഭാവ വൈശിഷ്ട്യം ഇപ്രകാരമാകുന്നു.

No comments:

Post a Comment