Sunday, November 05, 2017

സ തരതി സ തരതി സ ലോകാംസ്താരയതി

പ്രിന്റ്‌ എഡിഷന്‍  ·  November 6, 2017
നാരദഭക്തിസൂത്രം
അതെ. അവന്‍ തരണം ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ തരണം ചെയ്യുന്നു. ലോകത്തെ മുഴുവന്‍ അതിനു സഹായിക്കുകയും ചെയ്യുന്നു
മായാസാഗരത്തെ തരണം ചെയ്യാന്‍ ആര്‍ക്കാണ് കഴിയുക. പ്രേമഭക്തിക്കുവേണ്ടി സര്‍വം ത്യജിക്കുവാനും വേദങ്ങളെപ്പോലും സന്ന്യസിക്കുവാനും തയ്യാറാകുന്ന ഭക്തന്‍ മായാസാഗരത്തെ തീര്‍ച്ചയായും തരണം ചെയ്യുന്നു. മായയെ തരണം ചെയ്യാന്‍ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യും.
ശ്രീനാരദന്‍ തന്നെ അതിനുത്തമ ഉദാഹരണമാണ്. ശ്രീഹനുമാനും പ്രഹ്ലാദനും ഋഷഭദേവനും ജഡഭരതനും പൃഥുവും വിദുരരും മൈത്രേയരും വ്യാസരും ശുകരും എല്ലാം ഇതിനുദാഹരണമാണ്.
സപ്തര്‍ഷികളെല്ലാം ഇത്തരത്തില്‍ ലോകത്തെ സഹായിച്ചവരാണ്. പ്രത്യേകിച്ചും വിശ്വാമിത്രന്‍. വിശ്വത്തിനു മുഴുവന്‍ മിത്രമായവനാണ് മഹര്‍ഷി വിശ്വാമിത്രന്‍. ഹരിശ്ചന്ദ്രനെ സത്യവ്രതനാക്കിയതും വിശ്വാമിത്രമഹര്‍ഷി തന്നെയാണ്.
ശുക്രാചാര്യരും കൂട്ടരും നടത്തിയിരുന്ന അസുരഗുരുകുലത്തിലെ വിദ്യാര്‍ത്ഥികളെയെല്ലാം അവിടുത്തെ പാരമ്പര്യ രീതിവിട്ട് നാരായണോപാസനയിലേക്ക് നയിച്ചത് പ്രഹ്ലാദന്റെ ഉപദേശമാണ്. പ്രഹ്ലാദനെ ഈ വഴിയിലേക്ക് നയിച്ചത് ശ്രീനാരദര്‍, ഗര്‍ഭിണിയായിരുന്ന കയാതുവിന് നല്‍കിയ ഉപദേശങ്ങളാണ്. ഗര്‍ഭപാത്രത്തില്‍ കിടന്നു തന്നെ ഇതു പഠിച്ചെടുത്ത പ്രഹ്ലാദനെ ഭക്തിര്‍മാര്‍ഗത്തിലേക്ക് നയിച്ചത്.
ഇതാണ് മഹാത്മാക്കളുടെ പ്രകൃതം. സ്വയം മായയെ തരണം ചെയ്യുകയും മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news732386#ixzz4xb0ulxyI

No comments:

Post a Comment