ഭോജ രാജാവിന്‍റെ സന്നിധിയില്‍ കാളിദാസനെ കൂടാതെ ശതഞ്ചയന്‍ എന്നൊരു കവി ഉണ്ടായിരുന്നു. നല്ലൊരു കവി ആയിരുന്നു എങ്കിലും രാജാവിന് കാളിദാസനോടുള്ള മതിപ്പ് കാരണം അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല. രാജാവിനെ നിജസ്ഥിതി അറിയിക്കുന്നതിന് അദ്ദേഹം തന്‍റെ ഭൃത്യന്‍റെ കയ്യില്‍ ഒരു ഓല എഴുതി രാജാവിന് കൊടുക്കാന്‍ അയച്ചു. എഴുതിയത് ഇതാണ്:
अपशब्दं शतं माघे
वारवे च शतत्रयं
कालिदासे न गण्यन्ते
कविरेकं शतन्जयः
(അപശബ്ദം ശതം മാഘേ
വാരവേ ച ശതത്രയം
കാളിദാസേ ന ഗണ്‍യന്തെ
കവിരേകം ശതന്ജയ:)
वारवे च शतत्रयं
कालिदासे न गण्यन्ते
कविरेकं शतन्जयः
(അപശബ്ദം ശതം മാഘേ
വാരവേ ച ശതത്രയം
കാളിദാസേ ന ഗണ്‍യന്തെ
കവിരേകം ശതന്ജയ:)
വഴിയില്‍ കാളിദാസന്‍ ഭൃത്യനെ കാണാന്‍ ഇടയായി. പോക്കിന്റെ ഉദ്ദേശം അറിഞ്ഞപ്പോള്‍ കുറിപ്പ് കാണാന്‍ ചോദിച്ചു. അത് വായിച്ച് പറഞ്ഞു:
"ഇതില്‍ ഒരു ചെറിയ തെറ്റുണ്ട്. ഇങ്ങനെ കൊണ്ടുപോയാല്‍ രാജാവ് ദേഷ്യപ്പെടും. ഒരു വരയേ വേണ്ടു. അത് ഞാന്‍ ശരിയാക്കിത്തരാം. രാജാവ് സന്തോഷിക്കുകയും ധാരാളം സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് തരികയും ചെയ്യും."
സമ്മാനം മോഹിച്ച് ഭൃത്യന്‍ കുറച്ച് പേടിച്ചാണ് എങ്കിലും സമ്മതിച്ചു. കാളിദാസന്‍ അയാളുടെ മുന്‍പില്‍ വെച്ചു ഓലയില്‍ ഒരു വര വരച്ചു. ഭൃത്യന്‍ സന്തോഷത്തോടെ രാജസന്നിധിയില്‍ എത്തി ഓല സമര്‍പ്പിച്ചു. വായിച്ച് രാജാവ് പൊട്ടിച്ചിരിച്ചു. അദ്ദേഹം കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി സമ്മാനങ്ങള്‍ നല്‍കി അയാളെ മടക്കി അയച്ചു. കാളിദാസനെ വരുത്തിയും ധാരാളം സമ്മാനങ്ങള്‍ നല്‍കി.
ഇനി കാളിദാസന്‍ വരച്ച വര:
अ എന്നുള്ളത് आ എന്നാക്കി.
മാഘത്തില്‍ നൂറ് തെറ്റുകള്‍ ഉണ്ട്(അപശബ്ദം), വാരവിയുടെ കൃതികളില്‍ മുന്നൂറ് തെറ്റും, കാളിദാസന്റെ കൃതികളില്‍ എണ്ണാന്‍ പറ്റാത്തതും കവിയെന്നാല്‍ ശതന്ജയന്‍ മാത്രേ ഉള്ളൂ എന്ന് ഉള്ളത് അര്‍ത്ഥം പാടേ മാറി. ദീര്‍ഘം വന്ന് ആപശബ്ദം ആയപ്പോള്‍ വെള്ളത്തിന് (ആപം) മാഘന് നൂറും, വാരവിക്ക് മുന്നൂറും, കാളിദാസന് എണ്ണാന്‍ പറ്റാത്തതും ആയ പര്യായങ്ങള്‍ അറിയാം ശതന്ജയനു ഒരു പര്യായവും എന്നായി.
narayanan
No comments:
Post a Comment