Tuesday, November 07, 2017

ലഭേത സികതാസു തൈലമപി 
യത്‌നതഃ പീഡയന്‍
പിബേച്ച മൃഗതൃഷ്ണികാസു
 സലിലം പിപാസാര്‍ദ്ദിതഃ
കദാചിദപി പര്യടഞ്ഛശ
വിഷാണമാസാദയേ-
ന്ന തു പ്രതിനിവിഷ്ട 
മൂര്‍ഖജനചിത്തമാരാധയേല്‍
                                            ഭര്‍തൃഹരി
നന്നെ പ്രയത്‌നിച്ചാല്‍ ഒരുപക്ഷേ മണലില്‍ ഞെക്കിപ്പിഴിഞ്ഞ് എണ്ണയെടുക്കാം. അത്യധികം ദാഹം കൊണ്ടുവലഞ്ഞ ഒരാള്‍ക്ക് മണലരണ്യത്തില്‍ നിന്നുപോലും ചിലപ്പോള്‍ ജലം ലഭിക്കും. കുറച്ചധികം അലഞ്ഞുനടന്നാല്‍ മുയലിന്റെ കൊമ്പ് കിട്ടിയെന്നുവരാം. എന്നാല്‍, മൂര്‍ഖ സ്വഭാവമുള്ള ഒരാളുടെ മനസ്സ് സമ്മതിപ്പിക്കുകയാകട്ടെ അശേഷം സാധ്യമല്ല.
വൃശ്ചികസ്യ വിഷം പുച്ഛം 
മക്ഷികായാ വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം 
സര്‍വ്വാംഗം ദുര്‍ജ്ജനസ്യ ച
തേളിന്റെ വിഷം അതിന്റെ വാലിലാണ്. ഈച്ചയ്ക്ക്, അഥമാ കടന്നലിന് ശിരസ്സില്‍ വിഷം. തക്ഷകന്-സര്‍പ്പത്തിന് പല്ലില്‍ വിഷം. ദുര്‍ജ്ജനത്തിനോ? തന്റെ ശരീരം മുഴുവനും വിഷമാകുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news733498#ixzz4xmv96Coy

No comments:

Post a Comment