മനുസ്മൃതിയിൽ .
*അതിഥിക്ക് ഭക്ഷണം നല്കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും , ഗർഭിണികൾക്കും, പുതുതായ് വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്കണമെന്ന് പറയുന്ന മനു* (3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും , ഭാരം ചുമക്കുന്നവനും, വരനും, സ്ത്രീകൾക്കും വഴിമാറി കൊടുക്കണമെന്ന് പറയുന്ന മനു ( 2.138) . *സ്ത്രീകളെയും രത്നങ്ങളെയും അപഹരിക്കുന്നവന് വധ ശിക്ഷ നല്കണം* എന്ന് പറയുന്ന മനു ( 8.323). സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നവര്ക്ക് പരമാവധി ശിക്ഷ നല്കണമെന്ന് പറയുന്ന മനു. ( 9.232) . *സ്ത്രീകളുടെ കണ്ണീരു വീഴുനിടം നശിച്ചു പോകുമെന്ന് പറയുന്ന മനു*.. *സകലർക്കുമുപരിയായി മാതാവിന് സ്ഥാനം നല്കണമെന്ന് പറയുന്ന മനു* , *സ്ത്രീകള് സന്തുഷ്ടകളായി വാഴുന്ന കുടുംബമേ അഭിവൃദ്ധി പ്രാപിക്കൂ എന്ന് പറയുന്ന മനു* . യോഗ്യരായ വരനെ ലഭിച്ചില്ലെങ്കിൽ പുത്രിയെ വിവാഹം കഴിച്ചയക്ക്യരുത് എന്ന് പറയുന്ന മനു. *സ്ത്രീക്ക് സ്വന്തമായി വരനെ തിരഞ്ഞെടുക്കാനുള്ള അധികാരം നല്കുന്ന മനു*. മകനൊപ്പം മകൾക്കും പിതാവിന്റെ സ്വത്തിൽ തുല്യാവകാശം നല്കുന്ന മനു, മാതാവിന്റെ സ്വത്തവകാശത്തിനു അർഹയായ് കരുതുന്നത് പുത്രിയെ മാത്രമാണ്. *സ്ത്രീകളെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുരുഷന്മാരെ ഉപദേശിച്ച ശേഷം സ്വയം സംരക്ഷണത്തിന് പ്രാപ്തയല്ലാത്തിടത്തോളം അവൾ സുരക്ഷിതയല്ലെന്നു കൂടി പറഞ്ഞു വെക്കുന്ന മനുവിനെ* നമുക്ക് പരിചയമില്ലാത്തത് നമ്മുടെ സംസ്കാരികാധപതനത്തെ കാണിക്കുന്നു..
*സ്ത്രീകൾക്കനുകൂലമായി ഇതുപോലെ അനേകമനേകം നിയമാനുശാസനങ്ങൾ മനുവിന്റെതായി കാണാം* .
No comments:
Post a Comment