Friday, November 24, 2017

ഭഗവത് ഗീത സ്വാദ്ധ്യായം
************
ഗുരു നിത്യ
&***********
ഒരെത്തിനോട്ടം
**************
ജ്യേഷ്ഠാനുജൻമ്മാർ തമ്മിലുള്ള
ചോദ്യോത്തരശൈലി.
-------------------------------
അനുജൻ---എനിക്ക് സംസ്‌കൃതം അറിയില്ല
അതിനാൽ ഓരോവാക്കിന്റെയും അർത്ഥം
പൂർണ്ണമായി പറഞ്ഞുതരണം
ജ്യേ---അങ്ങനെ ആകട്ടെ
അനുജ്----ഗീത പ്രക്ത്യക്ഷത്തിൽ കാണുന്ന ഒന്നല്ല. അതിൽഗണ്യമായ പലതും ഒളിഞ്ഞിരിപ്പുണ്ട് .അതു ശങ്കരഭാഗവതർ
വിവരിച്ചിട്ടുണ്ടല്ലേ.
ജ്യേ--ഇതു വാസ്തവത്തിൽ വിചിത്രമായ ഒന്നാണ്
ഒന്നാം അധ്യായത്തിനു പലരും വലിയ പ്രാധാന്യം കൊടുത്തിട്ടില്ല.ആചാര്യനും
അതിൽ നിന്നും ഭിന്നനല്ല
എന്നാൽ നടരാജഗുരു ഈ ഒന്നാം അധ്യായത്തിനു വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്.
ഏതു സിദ്ധാന്തം സ്ഥാപിക്കുവാനും ഒരു
പൂർവപക്ഷം തീർച്ചയായും ഉണ്ടായിരിക്കണം.
ഇവിടെപൂര്വ പക്ഷമായിനിൽക്കുന്നത്
അർജ്ജുനന്റെ ധാരണയും സംശയങ്ങളുമാണ്.
എത്ര എത്ര സംശയങ്ങളാണ് വളരെ അടുക്കും ചിട്ടയോടും കൂടി അർജ്ജുനൻ
ചോദിക്കുന്നത്.
അതിനെ അടിസ്ഥാനപ്പെടുത്തിയാണ്
ഗീതോപദേശം.
അനുജ്-- ഭീരുവായ അർജ്‌ജുനൻ അവസാനം യുദ്ധംചെയ്യാൻ തയാറാകുന്നു
അല്ലെ?
ജ്യേഷ്ഠൻ--ഇവിടെ അനുജന് തെറ്റിപ്പോയി
ചിലപണ്ഡിതന്മാർപോലും അർജ്ജുനനെ ഭീരുവായി കാണുന്നു.
ഈഅസംബന്ധം ഒരിക്കലും പൊറുക്കുവാനാകില്ല.
അര്ജ്ജുനന് ചില ധർമ്മ സങ്കടങ്ങൾ അനുഭവപ്പെടുന്നുണ്ട്(രണ്ടു പ്രശ്നം ഒരുപോലെ സ്വാധീനിക്കുമ്പോൾ അതിനിടയിൽപ്പെട്ടു നിൽക്കുന്നതിനെയാണ് ധർമ്മസങ്കടം എന്നുപറയുന്നത്)അതു തികച്ചും അധ്യാത്മികമാണ്.
ഒന്നാം അധ്യായത്തിൽ 21,28,29,30,47
ശ്ലോകങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കണം.
21 ഇരു സൈന്യങ്ങളുടെയും മധ്യത്തി ൽ
തേര് നിർത്താനാവശ്യപ്പെടുക.
ഇരു വശവും ഒന്നിച്ചു കാണുക.
അതായത് രണ്ടു വിരുദ്ധ വശങ്ങൾക്കു
മധ്യത്തിൽ തേര് നിർത്തിക്കൊണ്ടു ഇരുവശത്തെയും യോഗാത്മകമായി കാണുക എന്നര്ത്ഥം
ആയോഗാത്മകത എങ്ങിനെ നടപ്പാക്കണം എന്നറിയാത്തതിനാൽ ശോകമുണ്ടാകുക
28,29,30 എന്നീ ശ്ലോകങ്ങളിൽ അർജ്ജുനൻ ഉത്ഘടമായ ശോകത്താൽ ശരീരം തളർന്നു ഇരിക്കുകയാണ്.(അർജുന വിഷാദം).സമഷ്ടി ദർശനം അവയെ എങ്ങനെ സമന്വയിപ്പിക്കും.അതാണ് ധർമ്മസങ്കടം.രണ്ടു വിരുദ്ധ സ്വഭാവങ്ങൾ.രണ്ടും തനിക്കു പ്രീയപ്പെട്ടത്.
ഇവയെ എങ്ങനെ സമന്വയിപ്പിക്കും.
ഇതൊരു linear thinking(രേഖീയ വീക്ഷണംഅധവാചിന്ത) അല്ല.
എന്നാൽ ദുര്യോധനന്റേത് linear thinking ആണ്.
ശരീരത്തിനുണ്ടാകുന്ന ബലക്ഷയത്താൽ ഗാ ണ്ഡിവം കയ്യിൽനിന്നും ഊർന്നു വീഴുന്നു.
47 ൽ ശോ കാർദ്രനായി വില്ലെറിയുന്നു.
2 ആം അധ്യായം 11 ൽ തുടങ്ങുന്നു കൃഷ്ണോപദേശം അര്ജുനനിൽ ഉണ്ടാക്കുന്ന യോഗയുക്ത വീക്ഷണം
Dialetical(യോഗസമന്വയം)ഇതിന്റെ മറുവശവും
അധ്യായത്തിൽ പേര് അർജുന വിഷാദ യോഗം എന്നല്ലേ.
ഇതിനെ പൂർത്തീകരിക്കാൻ 18 ആം അധ്യായം 78 അംശ്ലോകം വരെ കാത്തിരിക്കണം.
ഒന്നാം അധ്യായത്തിൽ ലൗകികമായ സമഷ്ടി ബുദ്ധി ശരീരത്തിന് കമ്പനമുണ്ടാക്കുന്നു.
11 ആം അധ്യായത്തിൽ അധ്യാത്മമായ വിശ്വരൂപദര്ശനത്താൽ അർജ്ജുനൻ നടുങ്ങുന്നു.ഭീതിതമായി പ്രണമിക്കുന്നു.
ഗദ്ഗദ കണ്ഠ നാകുന്നു.
18 ആം അധ്യായത്തിൽ 73 ൽ ഭാഗവതനുഗ്രഹത്താൽ മനസ്സിന്റെമോഹ
ക്ലാന്തികൾ അകന്നു .
അർജ്ജുനൻ തന്റെ കർത്തവ്യത്തിൽ
അസന്നിഗ്ധ ബോധിയുള്ളവനായിമാറി
1 ആം അധ്യായത്തിൽ എറിഞ്ഞുകളഞ്ഞവില്ല്
18 ആം അധ്യായം 78 അംശ്ലോകത്തിൽ
ബോധപൂർവം ഉയർത്തിപ്പിടിക്കുന്നതോടെ
ഗീത അവസാനിക്കുന്നു.
1 അമധ്യായചിത്രവും 2 ആം അധ്യായം മുതൽ 18 വരെ ജ്ഞാനലബ്ധിയാൽ അര്ജുനനുണ്ടാകുന്ന മാറ്റത്തിന്റെ ചിത്രവും
ഉഭയാങ് ഗ ലക്ഷണമുള്ളതാണ്
അതായത് അദ്വൈത ലക്ഷണമുള്ളതാണ്
ആദ്യത്തേതിന്റെ മറുവശമാണ് രണ്ടാമത്തേത് .
അതിനാൽ 1 ആം അധ്യായം എന്ന പൂർവപക്ഷം എത്രവ്യക്തമായി മനസ്സിലാക്കണം.
ഇനി ഒരു സുപ്രധാന കാര്യം കൂടി അനുജൻ അറിയാനുണ്ട്.
Physics ലും, chemistriyilum മറ്റും നാം വസ്തുതകളെ എണ്ണിപെറുക്കിയടുക്കി
കൂട്ടിയും കിഴിച്ചും ചിന്തിക്കുന്ന രീതിയുണ്ടല്ലോ അതു linear thinking എന്നുപറയാം
അതായത് രേഖീയം .
അതുഒറ്റവശം മാത്രം നോക്കി ചിന്തിക്കുന്നത്.
എന്നാൽ യോഗാമീമാംസ ആധ്യാത്മികമായ
മനസ്സിൽ ഉപയോഗിക്കുന്നത്
ഒരുസന്ദര്ഭത്തിന്റെ രണ്ടു എതിർ മുഖങ്ങളെ
ഒന്നിന്റെ പ്രതിയോഗികളായ വിരുദ്ധങ്ങളായ north ഉം south ഉം പോലെ ആണും പെണ്ണും
ചൂട് തണുപ്പ് ,അച്ഛൻ മകൾ 'അമ്മ മകൻ,ഭാര്യ ഭർത്താവ്,,സഹോദരൻ സഹോദരി,കാമുകൻ കാമുകി, സുഖം ദുഃഖം,
ആത്മാവ് ജഡം, അച്ഛൻ 'അമ്മ, ഇങ്ങനെ പ്രപഞ്ചത്തിലെ സർവ ദ്വന്ദ്വങ്ങളെയും
പ്രതിയോഗികളാക്കി സ്വീകരിച്ചു ഒന്നിച്ചു
വച്ചു ചിന്തിക്കുന്നരീതി അതു ഭാവാത്മകമാകാം രൂപാത്മകമാകാം.
ഇതു ഭൗതിക ശാസ്ത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.അവിടെ linear thinking
ഇവിടെ dialetic thinking അതായതുവിരുദ്ധതയെ പൊരുത്തപ്പെടുത്തി ചിന്തിക്കുക
അതാണ് യോഗബുദ്ധി എന്ന ഗീതയിലെ പ്രധാന പ്രമേയം.
ഈവ്യത്യാസം 1 ആം അധ്യായം 21 ആംശ്ലോകത്തിൽ വച്ചുതന്നെ കാണാം
20 ആം ശ്ലോകത്തിൽ അസ്ത്രങ്ങൾ
പ്രവർത്തിച്ചു തുടങ്ങി എന്നു പറഞ്ഞ ശേഷമാണ്.21 ൽ രാണ്ട്‌സൈന്യങ്ങളുടെയും
മദ്ധ്യേ രഥം നിർത്താൻ ആവശ്യപ്പെടുന്നത്.
രേഖീയ ചിന്ത ശുദ്ധ അസംബന്ധമാണ്
പൂർണ അര്ഥത്തിനായി പ്രതീകാത്മകമായും ,വൈരുദ്ധ്യ സമന്വയമായും മനസ്സിലാക്കാൻ ശ്രമിക്കണം.
ബ്രഹ്മവിദ്യ പ്രതീകാത്മകമായി( symbolic)
വൈരുദ്ധ്യ സമന്വയ ത്തിൽ മനസ്സിലാക്കണം .
യുഗ്മസന്ദര്ഭത്തെ ദുര്യോധനൻ രേഖീയമായി വീക്ഷിക്കുന്നു. അയാൾ വേറെ വേറെ
നോക്കി രോക്ഷാകുലനാകുന്നു.
സ്വപക്ഷാവീരന്മാരെ അവരുടെ അപര്യാപ്തത നോക്കി വിഷാദിക്കുന്നു.
അതുനേരിടേണ്ടത് എങ്ങിനെ എന്നാലോചിക്കുന്നു.
ഇതു രേഖീയ ചിന്തക്ക് ഉത്തമ ഉദാഹരണം
അർജ്ജുനൻ വില്ലുപിടിക്കുന്നു.മനസ്സുകൊണ്ടുയർന്നു
ശത്രു മിത്ര ഭേദമില്ലാതെ നിഷ്പക്ഷ ബിന്ദുവില്നിന്നു യുദ്ധസമഷ്ടിയെ ഉഭയബുദ്ധിയോടെ കാണാൻ ശ്രമിക്കുന്നു
വിപരീത മൂല്യങ്ങളുടെ സംഘട്ടനത്തെ
വ്യക്തമായി കാണുന്നു ധർമ്മസങ്കടത്തിലാകുന്നു
ഇതു ദുര്യോധനനുമായി താരതമ്യം ചെയ്യരുത്.
ഇതു ഈവിപരീത ധ്രുവ സമന്വയം നല്ലപോലെമനസ്സിലാക്കണം.
ഗീത ഒരുചരിത്ര പുസ്തകമല്ല.
ആധ്യാത്മിക ശാസ്ത്ര ഗ്രന്ഥമാണ്.
ഉഭയ സമന്വയ ബുദ്ധിയാണ് ഇതിലെ പ്രമേയം.
ദ്വൈത സമന്വയത്തിലൂടെ അദ്വൈതത്തിലെത്തുക.
പരസ്പരവൈരുദ്ധ്യങ്ങകെ ആധ്യാത്മികമായി യോഗയുക്ത മായി സമന്വയിപ്പിച്ച വൈരുധ്യം മാറ്റി ഏകത്വംദര്ശിക്കുക അതാണ് അദ്വൈതം.
ഭഗവത് ഗീത തെളിയിക്കുന്നത് ഈ അദ്വൈത സത്യമാണ്.
സർവ ദ്വൈതങ്ങളുടെയും രേഖീയ ചിന്താഗതി മാറ്റി യോഗാത്മകമായി യോഗബുദ്ധികൊണ്ടു സമന്വയിപ്പിക്കുക.
ധർമ്മ സങ്കടങ്ങളുടെ ഇടയിൽ നിന്നു പ്രതിസന്ധികളെ യോജിപ്പിക്കുന്നവന്
പ്രതിസന്ധിയെ ഇല്ല എന്നാണ് ഗീത പ്രഖ്യാപിക്കുന്നതു
സുസ്ഥിരത സമബുദ്ധി ഇവക്കു വിരുദ്ധതയുടെ ഇടയിലുള്ള മധ്യ ബിന്ദു
ഇടനിലയായി സ്വീകരിക്കണം.
തെറ്റായാൽ ഉണ്ടാകുന്ന ദോഷഫലംഇ രട്ടി
നഷ്ടവും
ശരിയായാൽ നല്ല ഫലം ഇരട്ടി ലാഭം.
രാജ്യംവേണ്ട അസ്ത്രം വേണ്ട എന്ന യോഗ യുക്ത അല്ല.
അശസ്ത്രനായി നിഹനിക്കപ്പെടുന്നതും
യോഗമാണ്.
ഉഭയ സമന്വയ ബുദ്ധി ,സാകല്യത്തോടെ ഉപയോഗിക്കാനാറിയാവുന്ന ഭഗവാൻ കൃഷ്ണനാണ് അർജ്ജുനന്റെ ഗുരു.
കൃഷ്ണന് ചിരി വന്നു എങ്കിലും പല സ്ഥലത്തും കൃഷ്ണൻ പറയുന്നു (17അധ്യായം) നീ പറയുന്ന വാക്കൊക്കെ
ജ്ഞാനിയുടേതാണ്.
ഇതുകൃഷ്ണനല്ലാതെ മറ്റാർക്കും പറയാനാകില്ല
അങ്ങിനെയുള്ള അർജ്ജുനനെ ബുദ്ധിമാന്മാരെന്നു നടിച്ചു പരിഹസിക്കുന്നത് ശരിയല്ല.

No comments:

Post a Comment