Tuesday, November 07, 2017

സുഖത്തോടൊപ്പം ദുഃഖവും ദുഃഖത്തോടൊപ്പം സുഖവും വന്നുചേരുമെന്നു വളരെ കുറച്ചുപേരേ അറിയുന്നുള്ളു. ദുഃഖംപോലെതന്നെ മടുപ്പിക്കുന്നതാണ് സുഖവും എന്തെന്നാല്‍ അതു ദുഃഖത്തിന്റെ കൂടെപ്പിറവിയാണ്. ദുഃഖം തേടിപ്പോകുന്നത് മനുഷ്യന്റെ മഹിമയ്ക്ക് ഇടിച്ചലാണ്: അത്രതന്നെ ഇടിച്ചലാണ് സുഖം തേടിപ്പോകുന്നതും. നിഷ്പക്ഷമായി വിചാരം ചെയ്യുന്നവര്‍ ഇവ രണ്ടും തള്ളിക്കളയണം. മനുഷ്യര്‍ എന്തുകൊണ്ട് ഈ പാരതന്ത്ര്യത്തില്‍നിന്നു മോചനം തേടുന്നില്ല? ഈ നിമിഷം പ്രകൃതി നമ്മെ ചാട്ടകൊണ്ടടിക്കുന്നു: നാം കരഞ്ഞുതുടങ്ങുമ്പോള്‍ അവള്‍ പണം തരുന്നു. വീണ്ടും പ്രഹരം. വീണ്ടും കരയുമ്പോള്‍ ഒരു മിഠായി: നാം ചിരിക്കാനും തുടങ്ങും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം

No comments:

Post a Comment