Wednesday, November 22, 2017

വന്ദേ നന്ദവ്രജസ്ത്രീണാം

എന്‍റെ കൃഷ്ണാ!
കണ്ണന്‍ വൃന്ദാവനം വിട്ട് പോയി എന്ന് ആരാണ് പറഞ്ഞത്? ഒരിക്കലും കണ്ണന്‍ വൃന്ദാവനം വിട്ട് പോയീട്ടില്ല. രാധയ്ക്കു വേണ്ടിയാണ് കണ്ണന്‍ ഗോലോക വൃന്ദാവനത്തെ ഈ ഭൂമിയില്‍ കൊണ്ട് വന്ന് ഭൂമിയെ പവിത്രമാക്കിയത്. രാധയില്ലാതെ കണ്ണനൊ കണ്ണനില്ലാതെ രാധയോ ശ്രീ രാധാകൃഷ്ണന്മാര്‍ ഇല്ലാതെ വൃന്ദാവനമോ ഇല്ല. ഈ സത്യം ഉദ്ധവര്‍ നേരിട്ട് മനസ്സിലാക്കിയതാണ്. രാവിലെ ഗോപികമാര്‍ കൃഷ്ണാര്‍പ്പിത മാനസകളായി കൃഷ്ണ ഗീതം ആലപിച്ചപ്പോള്‍ അതോടൊപ്പം ഒഴുകിവന്ന മുരളീരവവും, കൃഷ്ണസാമീപ്യവും അദ്ദേഹം അനുഭവിച്ചതാണ്‌. അതെ അനുഭവത്തില്‍ ലയിച്ച ഗോപികമാരെ അദ്ദേഹം കണ്ടതാണ്.
ആ പ്രേമത്തില്‍ എല്ലാം മറന്ന് ഉദ്ധവര്‍.ഗോപീ പാദരേണുക്കള്‍ വാരി വാരി ശിരസ്സിലണിഞ്ഞു അതില്‍ക്കിടന്നുരുണ്ട്

വന്ദേ നന്ദവ്രജസ്ത്രീണാം പാദരേണുമഭീഷ്ണശ
യാസം ഹരികഥോല്ഗീ്തം പുനാതി ഭുവനത്രയം

എന്ന് ഉറക്കെപ്പാടിയത്. കൃഷ്ണപ്രേമത്തെ സദാ അനുഭവിക്കുന്നവര്‍ക്ക് ഒരിക്കലും ആ വിരഹം ഉണ്ടാവില്ല. ഇങ്ങിനെ പ്രേമം നിറഞ്ഞ ഈ വൃന്ദാവനം വിട്ട് കണ്ണന് എങ്ങോട്ട് പോകാനാകും.! കണ്ണന്‍ ഇവിടെത്തന്നെ ഉണ്ട്. പ്രപഞ്ചത്തിലെ മറ്റിടങ്ങളിലെല്ലാം കൃഷ്ണപ്രേമത്തിന്‍റെ അലകള്‍ മാത്രമാണ്. അതല്ലേ കണ്ണന്‍ തനിക്കു പ്രിയപ്പെട്ട ഭക്തരെ ഈ വൃന്ദാവനികയില്‍ കൊണ്ടുവന്ന് ഒരിക്കലും വിടാതെ തന്നോട് ചേര്ത്തു നിര്‍ത്തുന്നത്. മഹാരാസത്തില്‍ ഓരോ ഗോപികമാര്‍ക്കും ഓരോ കൃഷ്ണനായി വൃത്താകാരത്തില്‍ മഹാരാസമാടിയപ്പോള്‍ അതിന്‍റെ നടുവിലായി പരിപൂര്‍ണ്ണ തമനായ ഒരു കൃഷ്ണനും ഉണ്ട്. പരമപ്രേമാത്തല്‍ ആരു വന്നാലും അവര്‍ക്കായി ആ സച്ചിതാനന്ദ സ്വരൂപന്‍ നിലകൊള്ളുന്നു.




No comments:

Post a Comment