Tuesday, November 28, 2017

* ഗാഢനിദ്രയിൽ സമയ ബോധമോ സ്ഥലബോധമോ (Space time consciousness) ഉണ്ടായിരുന്നില്ല.

* വസ്തുക്കൾ നിലനിൽക്കാൻ സ്ഥലവും കാലവും വേണമെന്നുള്ളതു കൊണ്ട് നിദ്രയിൽ വസ്തു ബോധവും ഉണ്ടായില്ല

* എങ്കിലും അന്ധകാരാവൃതമായ ഒരു സുഖാനുഭവം ഉണ്ടായിരുന്നു.

* ഉണർന്നപ്പോളാകട്ടെ സ്ഥലകാലബോധമുണ്ടായി. ഒപ്പം 'ഞാൻ' എന്ന ബോധവും

* ഈ "ഞാൻ" എന്ന അനുഭവത്തെകേന്ദ്രമാക്കി ഒട്ടനവധി വിഷയങ്ങളും സംജാതമായി.

* Space - time എന്ന 4 dimension ൽ വ്യക്തികൾ, വസ്തുക്കൾ സംഭവങ്ങൾ എന്നിവയൊക്കെ അരങ്ങേറുകയായി. അവ നിരന്തരം മാറി മാറിക്കൊണ്ടിരിക്കുകയുമായി.

* ഈ ബാഹ്യാനുഭവങ്ങൾക്കനുസൃതമായി ഉള്ളിൽ വികാരങ്ങളും വിചാരങ്ങളും ഉണ്ടായി മറയുകയായി.

* നിദ്രയിലെ സുഖത്തിനും ഉണർവിലെ സുഖദുഖങ്ങൾക്കും സാക്ഷിയായി "ഞാൻ".
അത് ആത്മാവ്..
അതിനെ അരങ്ങത്തു കത്തിനിൽക്കുന്ന വിളക്കു പോലെ എന്നുപമിക്കാം.

* ഉറക്കത്തിലെ സുഖത്തിനും, ഉണർവിലെ സുഖ ദുഖങ്ങൾക്കും സാക്ഷിയായി ആത്മാവ്
അതിന് ഉറക്കവുമില്ല ഉണർച്ചയുമില്ല!

" ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും

പലതുമിതൊക്കെയുറ്റു പാർത്തു നിൽക്കും വിലമതിയാവിളക്കു
ദിക്കയും
പിൻ പൊലികയുമില്ലിതു കണ്ടു പോയിടേണം"

മനസ് എന്ന അവസ്ഥയിൽ നിന്നും ഉയർന്ന്, സദാ സാക്ഷിയായി (മനസ്സിന്റെയും ലോക വ്യാപാരത്തിന്റെയും) നിൽക്കാനുള്ള നിരന്തര ശ്രമമാണ് ആത്മീയ ജീവിതം

No comments:

Post a Comment