ജീവസ്യ തത്ത്വജിജ്ഞാസാ നാർഥോ യശ്ചേ ഹ കർമഭി: ( ഭാ: 1 - 2 - 10)
തത്ത്വവിചാരമാണ് ജീവന്റെ ജന്മസാഫല്യം. അതു കർമം കൊണ്ടു നേടാവുന്നതല്ല. വിചാരം കർമ്മമല്ലേ എന്നു ചിലർ ചോദിച്ചേക്കാം. തത്ത്വവിചാരം കർമത്തെ വിടർത്തി മാറ്റുന്ന കർമമാണ്. അതു കർമത്തെ മുഴുവൻ വിടർത്തി മാറ്റിയിട്ട് സ്വയം കെട്ടടങ്ങി തത്ത്വത്തെ തെളിച്ചു കാട്ടിത്തരും. കർമത്തെ വർദ്ധിപ്പിക്കുന്ന കർമത്തെയാണ് സൂതൻ നിഷേധിച്ചിരിക്കുന്നത്. തത്ത്വമെന്താണെന്നും സൂതൻ തുടർന്നു വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടിന്റെ തോന്നലില്ലാത്ത അദ്വയ ജ്ഞാനമാണ് തത്ത്വം. ഇതു വിചാരം ചെയ്ത റിയണം. അന്നേ ജന്മവും കർമവും ഒടുങ്ങി കിട്ടൂ.

No comments:
Post a Comment