Sunday, December 03, 2017

  • സാകാരമനൃതം വിദ്ധി
നിരാകാരന്തു നിശ്ചലം (അധ്യാ. 1. 18)
ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹർഷി നല്കുന്ന ഉപദേശം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കിൽ ഈ ജൻമത്തിൽത്തന്നെ ആർക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്. അദ്വൈത വേദാന്ത ഗ്രന്ഥകാരന്മാർ തത്ത്വപ്രകാശനത്തിനു വേണ്ടി സ്വീകരിക്കാറുള്ള ചമത്കാര ഭാസുരങ്ങളായ കല്പനകൾ അഷ്ടാവക്രഗീതയിലും കാണാം.
ഉദാ.: മയ്യനന്തമഹാംഭോധൗ
ചിത്തവാതേ പ്രശാമ്യതി
അഭാഗ്യാജ്ജീവവണിജോ
ജഗത്പോതോ വിനശ്വരഃ (അധ്യാ. 2. 24)
ജീവനെ ജഗത്താകുന്ന കപ്പൽ കൊണ്ട് സംസാര സമുദ്രത്തിൽ സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരനായും മനസാകുന്ന കൊടുങ്കാറ്റ് അടങ്ങി സാർവത്രികമായ പ്രശാന്തിയുണ്ടാകുമ്പോൾ അയാളുടെ ഭാഗ്യദോഷത്തിന് ആ യാനപാത്രം പൊളിഞ്ഞു പോകുന്നതായും രൂപണം ചെയ്യുന്ന ഒരു വിചിത്ര കല്പനയാണ് പ്രസ്തുത ശ്ലോകത്തിൽ കാണുന്നത്. സാധാരണ സമുദ്രത്തിൽ കൊടുങ്കാറ്റും തിരമാലകളും ഉള്ളപ്പോഴാണ് കപ്പൽ മുങ്ങിപ്പോകുന്നത്. എന്നാൽ ചിദാനന്ദസമുദ്രത്തിലെ സ്ഥിതി ഭിന്നമാണ്. എല്ലാം പ്രശാന്തമാകുമ്പോഴാണത്രെ അവിടെ കപ്പൽ തകർന്നുപോകുന്നത്.
ഇപ്രകാരമുള്ള കല്പനകൾ കൊണ്ട് ചിന്തോദ്ദീപകവും ഹൃദയഹാരിയും ആണ് ഈ കൃതി. ജനകസദസ്സിൽവച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദികനുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തിൽ ആരണ്യപർവത്തിലെ ഒരു ഉപവിഭാഗമായ തീർഥയാത്രാപർവത്തിൽ (132-134 അധ്യായങ്ങൾ) അഷ്ടാവക്രീയം എന്ന പേരിൽ എഴുതിയിട്ടുണ്ട്.,,wiki
(

അഷ്ടാവക്രഗീത)

No comments:

Post a Comment