സനാതനമായ ബ്രഹ്മതത്ത്വം
ഉപനിഷത്തിലൂടെ - 32
നമ്മില്‍ കുടികൊള്ളുന്ന ആത്മാവ് എന്തൊക്കെ ചെയ്യുന്നു.
ഊര്‍ദ്ധ്വം പ്രാണമുന്നയത്യപാനം
പ്രത്യഗസപതി
മദ്ധ്യേ വാമനമാസീനം വിശ്വേദേവാഉ
പാസതേ
ഊര്‍ദ്ധ്വം പ്രാണമുന്നയത്യപാനം
പ്രത്യഗസപതി
മദ്ധ്യേ വാമനമാസീനം വിശ്വേദേവാഉ
പാസതേ
പ്രാണവായുവിനെ മുകളിലേയ്ക്കും അപാനവായുവിനെ താഴേയ്ക്കും തള്ളിവിട്ട് ഹൃദയമദ്ധ്യത്തിലിരിക്കുന്ന ഭജിക്കപ്പെടേണ്ടതായ ആത്മാവിനെ എല്ലാ ദേവന്മാരും ഉപാസിക്കുന്നു. ആത്മാവിന്റെ സ്വരൂപത്തെ അറിയാനുള്ള അടയാളമാണ് ഈ മന്ത്രത്തില്‍ പറഞ്ഞത്. പഞ്ചപ്രാണനുകളുടേയും പ്രവര്‍ത്തനത്തെ വേണ്ടവിധത്തിലാക്കുന്നത് ഈ ആത്മസാന്നിദ്ധ്യമാണ്. ഈ ആത്മാവിനെ ഇന്ദ്രിയങ്ങളും പ്രാണങ്ങളും ഭജിക്കുന്നു. വിശ്വേദേവാഃ എന്നതിന് ഇന്ദ്രിയങ്ങളും മറ്റും എന്ന് അര്‍ത്ഥം. പ്രാണന്റെ മാത്രമല്ല ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനം ആത്മാവിനെ ആശ്രയിച്ചാണ്. പ്രജകള്‍ രാജാവിനെ സേവിക്കുന്നതുപോലെയാണ് ആത്മാവിനെ ഉപാസിക്കുന്നത്.അദ്ദേഹത്തിനുവേണ്ടി എപ്പോഴും ജോലി ചെയ്യുന്നു എന്ന് കരുതണം. എല്ലാ ഇന്ദ്രിയങ്ങളെയും പ്രാണങ്ങളെയും തനിക്കുവേണ്ടി വ്യാപരിക്കുന്ന ഒരു ചൈതന്യ സ്വരൂപന്‍ ഈ ദേഹത്തില്‍നിന്നും വ്യത്യസ്തനായി ഉണ്ടെന്ന് നാം അറിയണം. നേരത്തെ അംഗുഷ്ടമാത്ര പുരുഷനായി പറഞ്ഞതുതന്നെയാണ് ഇവിടെ വാമസ്വരൂപനായി ചിത്രീകരിച്ചത്. ആത്മസാന്നിദ്ധ്യമില്ലെങ്കില്‍ എന്താകും?
അസ്യ വിസ്രംസമാനസ്യ
ശരീരസ്ഥസ്യ ദേഹിനഃ
ദേഹാദ്വിമുച്യമാനസ്യ കിമത്ര
പരിശിഷ്യതേ? ഏതത് സെ തത്
ശരീരസ്ഥസ്യ ദേഹിനഃ
ദേഹാദ്വിമുച്യമാനസ്യ കിമത്ര
പരിശിഷ്യതേ? ഏതത് സെ തത്
ശരീരത്തില്‍ കുടികൊള്ളുന്ന ഈ ആത്മാവ് വേര്‍പെട്ട് പോകുമ്പോള്‍ എന്താണ് അവശേഷിക്കുക? ഒന്നുംതന്നെ ബാക്കിയുണ്ടാകില്ല. അങ്ങനെയുള്ളതാണ് അത്. ആത്മാവ് ശരീരം വിട്ടുപോയാല്‍ പിന്നെ പ്രാണനോ ഇന്ദ്രിയങ്ങള്‍ക്കോ നിലനില്‍പ്പില്ല. ഇവയൊക്കെ നശിച്ചുപോകും. ദേഹം, പ്രാണന്‍, ഇന്ദ്രിയങ്ങള്‍ എന്നിവയൊക്കെ നശിക്കുമ്പോഴും ഇവയില്‍നിന്നും വേറിട്ട നശിക്കാത്ത ചൈതന്യ സ്വരൂപനായ ആത്മാവ് തന്നെയാണ്. ബ്രഹ്മം ഇതിനെയാണ് നചികേതസ്സ് ചോദിച്ചത്. എല്ലാ ധര്‍മ്മങ്ങള്‍ക്കും അപ്പുറത്തുള്ളതും മൂന്നു കാലങ്ങളും ബാധിക്കാത്തതുമാണ് ബ്രഹ്മം.
പ്രാണന്‍ പോകുമ്പോഴാണ് ശരീരവും മറ്റും നശിക്കുന്നത്. ആത്മാവ് പോകുമ്പോഴല്ല എന്ന് വാദിക്കുന്ന ആളുകളുണ്ട്. ഈ സംശയത്തിനുള്ള സമാധാനമാണ് അടുത്ത മന്ത്രത്തില്‍.
നപ്രാണേന നാപാനേന മര്‍ത്ത്യോ ജീവതി യശ്ചന
ഇതരേണ തു ജവന്തി യസ്മിന്നേതാവുപാശ്രിതൗ
നപ്രാണേന നാപാനേന മര്‍ത്ത്യോ ജീവതി യശ്ചന
ഇതരേണ തു ജവന്തി യസ്മിന്നേതാവുപാശ്രിതൗ
ഒരാളും പ്രാണനെക്കൊണ്ടോ അപാണനെക്കൊണ്ടോ അല്ല ജീവിക്കുന്നത്. ഇവയ്ക്കു രണ്ടിനും ആശ്രയമായ മറ്റൊരു ചൈതന്യംകൊണ്ടാണ് എല്ലാവരും ജീവിക്കുന്നത്. പ്രാണനേയും അപാനനേയും ഒരുമിച്ചു ചേര്‍ത്ത് ശരീരത്തിന്റെ പ്രവ ര്‍ത്തനം ചെയ്യുന്നത് ആത്മചൈതന്യമാണ്.
പ്രാണന്‍, അപാനന്‍ തുടങ്ങിയവയുടെ കൂട്ടത്തില്‍ പെടാതെ വേറിട്ട് നിന്ന് അവയെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതാണ് ഈ ചൈതന്യം. അതിനാല്‍ പ്രാണനല്ല ഈ ശരീരത്തെ നിലനിര്‍ത്തുന്നത് എന്നറിയണം. സ്വതന്ത്രവും മറ്റൊന്നിനോടും ചേരാത്തതുമായ ആ ശക്തിയാണ് ജീവന് ഹേതു. പ്രാണന്‍ തുടങ്ങിയവയില്‍നിന്നും വേറിട്ട് നിലകൊള്ളുന്ന ആത്മാവാണ് മനുഷ്യജീവിതത്തിന് ആസ്പദം. എല്ലാ ജീവികളുടെ കാര്യത്തിലും ഇതുതന്നെ ബാധകം.

ഹന്ത ത ഇദം പ്രപക്ഷ്യാമി ഗുഹ്യം ബ്രഹ്മസനാതനം
യഥാ ച മരണം പ്രാപ്യ ആത്മാഭവതി ഗൗതമ
അതീവരഹസ്യവും സനാതനവുമായ ബ്രഹ്മത്ത്വത്തെപ്പറ്റി ഇനിയും പറയാമെന്ന് യമന്‍ നചികേതസ്സിനോട് പറയുന്നു. അതിനെ അറിഞ്ഞാല്‍ പിന്നെ സംസാരനാശമുണ്ടാകും. അറിയാതിരുന്നാല്‍ ജീവന്‍ വീണ്ടും മരിച്ച് ജനിക്കേണ്ടിവരും. അതിനെപ്പറ്റിയും പറയാം.
നചികേതസ്സിന്റെ അറിവ് നേടാനുള്ള ശ്രദ്ധയെ പ്രശംസിച്ചാണ് ‘ഹന്ത’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. വളരെ രഹസ്യമായ ഈ ബ്രഹ്മതത്ത്വത്തെ എങ്ങനെയൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമോ അങ്ങനെ പലതരത്തില്‍ കാരുണ്യവാനായ ഗുരുവിനെ പോലെ പറഞ്ഞുതരികയാണ് യമന്‍. ആത്മതത്ത്വം അറിഞ്ഞാലുള്ള ഗുണവും അറിയാതിരുന്നാല്‍ ജീവന് സംഭവിക്കുന്ന ഗതിയെ പറ്റിയും ഇനി വിവരിക്കും.

ജന്മഭൂമി: http://www.janmabhumidaily.com/news757892#ixzz52AoSNDUT
No comments:
Post a Comment