Monday, December 25, 2017

ഭഗവത്‌ഗീതയിൽ പറയുന്ന 9 പ്രധാന ജീവിതപാഠങ്ങൾ :-
1- മരണത്തെ ഭയക്കാതിരിക്കുക .
മനുഷ്യരുടെ ഏറ്റവും വലിയ ഭയം ‘മരണത്തെ അഭിമുഖീകരിക്കലാണ്. ഗീതയില്‍ പരമാത്മാവ് തന്റെ ഭക്തനും സുഹൃത്തുമായ അര്‍ജുനനോട്(ആത്മാവിനോട്) മരണത്തെ ഭയക്കരുത് എന്ന് പറയുന്നുണ്ട്. മരണം എന്നത് ഒരു കടന്നുപോകല്‍ മാത്രമാണ്. അത് അനശ്വരവുമാണ്. അനശ്വരമായതിന് മരണമില്ല . നശ്വരമായതിന് മാത്രമാണ് മരണം സംഭവിക്കുന്നത്. ബന്ധങ്ങളും സമ്പത്തുമെല്ലാം നശ്വരമാണ്.
2. ഒന്നിനെയും സംശയിക്കാതിരിക്കുക
അകാരണമായ സംശയങ്ങൾ നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്നു. സംശയാലുവായ മനുഷ്യന് സമാധാനമായി ജീവിക്കാന്‍ കഴിയില്ല.
3. വിഷയാസക്തിയില്‍ നിന്ന് മോചനം നേടുക
ലൌകികജീവിതത്തില്‍ ഉണ്ടാകാവുന്ന എല്ലാത്തരം വിഷയാസക്തികളില്‍ നിന്നും മോചനം നേടുക. കാമം, ക്രോധം മുതലായ വിഷയങ്ങളില്‍ നിന്നും മുക്തമായിരിക്കുമ്പോള്‍ മാത്രമേ നമ്മുടെ മനസ്സിന് ശാന്തത കൈവരിക്കാന്‍ കഴിയുകയുള്ളൂ . ശാന്തമായ മനസ്സിന് മാത്രമേ ജ്ഞാനവും സമാധാനവും മന:ശാന്തിയും കൈവരിക്കാന്‍ കഴിയും.
4. പ്രവർത്തി ചെയ്യുക ഫലമെന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക
ഒരു കാര്യം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ പ്രതിഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതിരിക്കുക. നമ്മളിൽ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്ത് തീർക്കുക .
*5. കര്‍മ്മപഥത്തില്‍ നിന്ന് മാറിനില്‍ക്കാതിരിക്കുക*
നമ്മൾ ചെയ്യേണ്ടതായ പ്രവൃത്തികളില്‍ നിന്നും മാറി നില്‍ക്കാതിരിക്കുക. ഉത്തരവാദിത്വങ്ങളിൽനിന്നും ഓടിയൊളിക്കരുത്. അലഞ്ഞുതിരിയുന്ന മനസ്സാണ് ഒരാള്‍ക്കുള്ളതെങ്കില്‍ അത് അയാളുടെ പരാജയമാണ്.
*6. പരംപൊരുളിനെ തിരിച്ചറിയുക*
ലൌകികമായ എല്ലാ ബന്ധനങ്ങളോടും അടിയറവ് പറയാന്‍ കഴിഞ്ഞാല്‍ പരംപൊരുളിനെ തിരിച്ചറിയാൻ കഴിയും. ഭൂതകാലത്തെ പഴിക്കുന്നതും ഭാവിയെ ഭയപ്പെടുന്നതും വ്യര്‍ത്ഥമാണ്.സ്വയത്തെയും ഈശ്വരനെയും സൃഷ്ടിയുടെ രഹസ്യത്തേയു തിരിച്ചറിയുമ്പോഴാണ് ആത്മാവിന്സന്തോഷം ഉണ്ടാകുന്നത്.
7. സ്വാര്‍ത്ഥബുദ്ധിയുള്ളവന് ജ്ഞാനമുണ്ടായിട്ടും കാര്യമില്ല.
നമ്മള്‍ ഒരു കണ്ണാടിയില്‍ നോക്കുമ്പോള്‍ പ്രതിബിംബം കണ്ണാടിയിൽ കാണാന്‍ കഴിയുന്നു .കണ്ണാടി തെളിമയുള്ളതാണെങ്കില്‍ പ്രതിബിംബവും തെളിമയുള്ളതായിരിക്കും. സ്വാര്‍ത്ഥമതിയായ ഒരാള്‍ക്ക് തന്റെ സ്വഭാവം കൊണ്ടു തന്നെ ഓരോ ദിവസവും ഓരോപ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു.
8. എല്ലാത്തിനോടും സമചിത്തത പാലിക്കുക
ധ്യാനത്തില്‍ ഏകാഗ്രത പാലിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് തന്റെ പ്രവൃത്തികളിലും സംയമനം പാലിക്കാന്‍ കഴിയില്ല. അമിതമായി ഭക്ഷണം കഴിക്കുന്നതോ ഒന്നും കഴിക്കാതിരിക്കുന്നതോ ഈശ്വരനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയോ ഈശ്വരനില്‍ നിന്ന് അകലാന്‍ കാരണമാകുകയോ ഇല്ല..
9. കോപം അപകത്തിലേക്കുള്ള പാതയാണ്.
കോപം മനുഷ്യനെ അപകടത്തിലേക്ക് നയിക്കുന്നു . കോപം അനിയന്ത്രിതമാകുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയാനുള്ള വിവേകം നഷ്‌ടമാകുന്നു. അതോടെ കാര്യങ്ങളെ വിചിന്തനം ചെയ്യാനുള്ള കഴിവും നഷ്‌ടമാകുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാവിധ പരാജയങ്ങള്‍ക്കുമുള്ള അടിസ്ഥാനപരമായ കാരണം കോപമാണ്. നരകത്തിലേക്കുള്ള മൂന്നു പ്രധാന വാതിലുകളില്‍ ഒന്നാണ് കോപം. കാമവും അത്യാര്‍ത്തിയുമാണ് മറ്റ് രണ്ട് വാതിലുകള്‍. കോപത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവർക്ക് സമാധാനം കണ്ടെത്താന്‍ കഴിയും.

No comments:

Post a Comment