Thursday, December 28, 2017

ഗണേശ കഥകൾ
സര്‍വജ്ഞനും ലോകഗുരുവുമായ ദക്ഷിണാമൂര്‍ത്തി ഭഗവാന്‍ ഒന്നുമറിയാത്തവനെപ്പോലെ ശ്രീഗണേശനോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉണ്ണീ, എന്തൊക്കെയാണ് കാര്യങ്ങള്‍. ഈ വൈശ്രവണന്‍ വന്നു കരയുന്നു. ഹേ ഭഗവാനെ, അച്ഛന്‍ എന്നോടു പൊറുക്കണം. നമ്മളെയെല്ലാം വിളിച്ചു വരുത്തി അപമാനിക്കാനായിരുന്നു വൈശ്രവണന്റെ ഭാവം. കടുത്ത അഹങ്കാരവും.
ആകട്ടെ ഉണ്ണീ, ഇപ്പോള്‍ ഈ വൈശ്രവണന്‍ കരയുന്നതു കണ്ടില്ലേ. നമ്മുടെ മുന്‍പില്‍ കരഞ്ഞുവരുന്നവര്‍ക്ക് നമ്മളുവേണ്ടേ അഭയം കൊടുക്കാന്‍.
ശരി അച്ഛാ, അച്ഛന്റെ ആജ്ഞപോലെ. പക്ഷേ ലോകഗുരുവായ അങ്ങുതന്നെ പറഞ്ഞാലും. ഈ അവഗണനയ്ക്കും അഹങ്കാരത്തിനും കടുത്ത ശിക്ഷ തന്നെ നല്‍കേണ്ടേ.
വേണ്ടതു തന്നെ ഉണ്ണീ, കര്‍മഫലം എല്ലാവരും അനുഭവിക്കേണ്ടതാണ്. മോന്‍ ചെയ്തതു യോഗ്യം തന്നെ. എന്നാല്‍ മോനേ, നീ ആശ്രിതവത്സലനല്ലേ. ഇപ്പോള്‍ ഇവന്‍ നമ്മെ ആശ്രയിച്ച് അഭയംതേടി വന്നിരിക്കുകയല്ലേ. തല്‍ക്കാലം നമുക്ക് ഇവനെ ഈ ഭയത്തില്‍നിന്നും മോചിപ്പിക്കാം. ബാക്കി വേണ്ടതു പ്രകൃതിതന്നെ ചെയ്‌തോളും.
ശരിയച്ഛാ, അങ്ങനെയാകട്ടെ, അച്ഛന്റെ ആഗ്രഹംപോലെ എല്ലാ കാര്യങ്ങളും നടക്കും. വരാന്‍ പോകുന്ന ഭാവിയെ നോക്കിക്കണ്ടുകൊണ്ട് ഉണ്ണി ഗണേശന്‍ ചിരിച്ചു. അടുത്തനിമിഷം ഗണേശന്‍ വീണ്ടും ഭഗവാനോടു ചോദിച്ചു.
പക്ഷെ, ഭഗവാനെ എന്റെ വിശപ്പ്…. ഞാന്‍ എന്തു ചെയ്യും.
മോന്‍ ഇവിടെ വരൂ. എന്റെ മടിയില്‍ ഇരിക്കൂ. നിന്റെ വിശപ്പൊക്കെ ഞാന്‍ മാറ്റിത്തരാം.
ഗണേശന്‍ ശിവഭഗവാന്റെ മടിയിലിരുന്നു. ശിവന്‍ ഗണേശന്റെ വായില്‍ ഒരു നുള്ളു ഭസ്മം നല്‍കി. വയറു നിറഞ്ഞ ഉണ്ണി ഗണേശന്‍ ഏമ്പക്കം വിട്ട് എഴുന്നേറ്റു.
ഇത്ര നിസാരമായി ഒരു നുള്ളു ഭസ്മം കൊണ്ടുതീരാവുന്ന കാര്യമാണല്ലോ താന്‍ വഷളാക്കിയതെന്ന് ആലോചിച്ചു വിലയിരുത്തി വൈശ്രവണന്‍ ആശ്വസിച്ചു. ഭസ്മത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചായിരുന്നു പിന്നെ വൈശ്രവണന്റെ ചിന്ത.


ജന്മഭൂമി: http://www.janmabhumidaily.com/news759415#ixzz52Ykxc45I

No comments:

Post a Comment