Sunday, December 31, 2017

മനുഷ്യശരീരത്തില്‍ നാം ഇരിക്കുമ്പോള്‍ തന്നെ ആത്മാവിനെ അറിയണം എന്നു പറയാനുള്ള കാരണം വ്യക്തമാക്കുന്നു.യഥാദര്‍ശേ തഥാത്മനിയഥാ സ്വപ്‌നേ തഥാ പിതൃലോകേയഥാപ്‌സുപരീല ദദൃശേ തഥാ ഗന്ധര്‍വ ലോകേഛായാതപയോരിവ ബ്രഹ്മലോകേമനുഷ്യര്‍ക്ക് മനോബുദ്ധികളില്‍ കണ്ണാടിയില്‍ നോക്കുന്നയാള്‍ക്ക് തന്റെ പ്രതിബിംബം വളരെ വ്യക്തമായി കാണാനാകുന്നതുപോലെയാണ് തെളിഞ്ഞ മനോബുദ്ധികളില്‍ മനുഷ്യര്‍ക്ക് ആത്മദര്‍ശനം ഉണ്ടാകുന്നത്. എന്നാല്‍ പിതൃലോകത്തിലെ ആത്മദര്‍ശനം അസ്പഷ്ടമായിരിക്കും. അത് സ്വപ്‌നത്തില്‍ നമ്മള്‍ അവ്യക്തമായി പലതും കാണുന്നതുപോലെയാണ്. വേര്‍തിരിച്ചറിയാന്‍ കഴിയാതെ കൂടിക്കുഴഞ്ഞിരിക്കും.
വെള്ളത്തില്‍ കാണുപോലെയാണ് ഗന്ധര്‍വ്വലോകത്തില്‍ വെള്ളത്തിന്റെ കലക്കവും ഇളക്കവും ഒക്കെ പ്രതിരൂപത്തെ ബാധിക്കും. ഒട്ടും തെളിമയുണ്ടായിരിക്കില്ല. മറ്റു ലോകങ്ങളിലൊക്കെ ഈ അവ്യക്തത ബ്രഹ്മത്തെ ദര്‍ശിക്കുന്നതില്‍ ഉണ്ടാകും. എന്നാല്‍ ബ്രഹ്മലോകത്തില്‍ മാത്രം നിഴലും വെളിച്ചവും പോയെന്നല്ല വ്യക്തമായി ആത്മദര്‍ശനം ഉണ്ടാകും. ഉയര്‍ന്നതരത്തിലുള്ള കര്‍മ്മവും ജ്ഞാനവും വേണം. ഇതിന് വളരെ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് മനുഷ്യശരീരത്തിലിരിക്കുമ്പോള്‍ തന്നെ ആത്മാവിനെ നേടാന്‍ പ്രയത്‌നിക്കണം.ആത്മാവിനെ അറിയേണ്ടത് എങ്ങനെയെന്നും അതിനോടുള്ള പ്രയോജനവുമാണ് പിന്നെ പറയുന്നത്.
ഇന്ദ്രിയാണാം പൃഥഗ്ഭാവമുദയാസ്തമയൗ ച യത്പൃഥഗുത്പത്യമാനാനാം മഖാധീരോ ന ശോചതിആകാശം തുടങ്ങിയ പഞ്ചഭൂതങ്ങളില്‍നിന്ന് ശബ്ദം തുടങ്ങിയവയെ അറിയാന്‍ കാത് മുതലായ ഇന്ദ്രിയങ്ങള്‍ പ്രത്യേകം ഉണ്ടാകുന്നു. ഇവ ചിന്മാത്ര സ്വരൂപമായ ആത്മാവില്‍നിന്ന് വേറെയാണെന്ന് അവയുടെ ഉണ്ടാകലും ഇല്ലാതാകലും ആത്മാവിനെ ബാധിക്കില്ലെന്നും അറിയുന്നയാള്‍ക്ക് ദുഃഖമുണ്ടാകില്ല.ഇന്ദ്രിയങ്ങളും മനസ്സും ആത്മാവാണെന്നു തെറ്റിദ്ധരിക്കുന്നതിനാലാണ് സംസാര ദുഃഖങ്ങള്‍ ഉണ്ടാകുന്നത്. സ്വതവേ ജഡങ്ങളായ പഞ്ച മഹാഭൂതങ്ങളില്‍ നിന്നാണ് ഇന്ദ്രിയങ്ങള്‍ പിറവിയെടുക്കുന്നത്. ഇവ ഓരോ വിഷയത്തിനും വെവ്വേറെ ഇന്ദ്രിയം എന്ന കണക്കില്‍ പ്രത്യേകമായിരിക്കും. ചിത് സ്വരൂപമായ ആത്മാവിനും ജഡങ്ങളായ ഇവയ്ക്കും ബന്ധമൊന്നുമില്ല.നാം ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്ക്  ഉണ്ടാകുന്ന ഉദയവും ഉറങ്ങുമ്പോള്‍ ഇവയാണ് അസ്തമയത്തേയും അറിയുന്നവരാണ് ഏവരും.
ഇപ്പറഞ്ഞതൊന്നും ആത്മാനി എന്നറിയുന്ന വിവേകിക്ക് ദുഃഖമുണ്ടാകില്ല. നമ്മള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വിഷയങ്ങളിലേക്കാണ് ഉദിക്കുന്നത്. നമ്മുടെ ഉറക്കസമയത്ത് ഇന്ദ്രിയങ്ങള്‍ അസ്തമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും ആത്മാവിനില്ല. ആത്മാവ് നിത്യവും ഏകവുമായ സ്വഭാവത്തോടുകൂടിയതാണ്. അതുകൊണ്ടുതന്നെ അറിയുന്നവന് ശോകമില്ല.ജാഗ്രതാവസ്ഥയില്‍ ഇന്ദ്രിയങ്ങള്‍ നല്ലപോലെ പ്രവര്‍ത്തിക്കുന്നു. സ്വപ്‌നത്തില്‍ സൂക്ഷ്മമായും ഉറങ്ങുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനം തീരെ ഇല്ലാതാവുകയും ചെയ്യുന്നു.
ഇന്ദ്രിയങ്ങളുടെ ഉദയാസ്തമയങ്ങള്‍ക്ക് കാരണഭൂതനാണ് ആത്മാവ് എന്നറിഞ്ഞാല്‍ പിന്നെ യാതൊരു സങ്കടവും ഉണ്ടാകില്ല. നിത്യ-അനിത്യ വിവേകം കൊണ്ട് ഈ അറിവ് നേടി ശോകമോഹങ്ങള്‍ക്ക് അതീതനാകുന്നവനാണ് ധീരന്‍.ഭഗവദ്ഗീതയില്‍ ‘ഗുണാ ഗുണേഷു വര്‍ത്തന്ത ഇതി മത്വാ ന സജ്ജതേ’ എന്ന് വിവരിക്കുന്നതും ഈയൊരു തത്വത്തെ തന്നെയാണ്.ഇപ്രകാരം ഇന്ദ്രിയങ്ങളില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന ആത്മാവ് അന്തര്യാമിയായി എല്ലാറ്റിലും ഇരിക്കുന്നതെങ്ങനെയെന്ന് ഇനി പറയുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news761045#ixzz52soqbj4f

No comments:

Post a Comment