തിളക്കവും മൃദുത്വവും ഉള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ബദാമിന്റെ ഉപയോഗത്തിലൂടെ സാധിക്കും.
ചര്‍മ്മകാന്തിക്ക് ബദാം ഒരു സമ്പൂര്‍ണ ഔഷധമാണെന്നുതന്നെ പറയാം. ബദാം കൊണ്ടുള്ള സൗന്ദര്യ വര്‍ദ്ധക മാര്‍ഗങ്ങള്‍ അറിയാം. രണ്ടു സ്പൂണ്‍ ബദാം ഓയില്‍, ഒരു സ്പൂണ്‍ ഒലിവ് ഓയില്‍, രണ്ടു സ്പൂണ്‍ വെള്ളം, ഒരു സ്പൂണ്‍ പ്ലെയിന്‍ കോണ്‍ഫ്ളക്സ് പൊടിച്ചത് ഇവ നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകുക. പിന്നീട് തണുത്ത വെള്ളത്തിലും മുഖം കഴുകിയാല്‍ മുഖം തിളങ്ങും.

രാത്രി കിടക്കും മുമ്പ് രണ്ടു സ്പൂണ്‍ ബദാം ഓയില്‍ ഒരു സ്പൂണ്‍ തേനുമായി യോജിപ്പിച്ച് കൈകാലുകളില്‍ പുരട്ടുക. അതിനുശേഷം കൈകളില്‍ കോട്ടണ്‍ ഗ്ലൗസും കാലുകളില്‍ കോട്ടണ്‍ സോക്സും ഇട്ട് ഉറങ്ങുക. രാവിലെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ചു കഴുകിക്കളയുക. കൈകാലുകളിലെ മൊരിച്ചില്‍ അകറ്റാന്‍ ഇതിലൂടെ സാധിക്കും.
ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി വിരലുകള്‍ പത്തു മിനിറ്റ് അതില്‍ മുക്കി വയ്ക്കുക. വിരലുകള്‍ക്ക് മാര്‍ദ്ദവം കിട്ടും. രണ്ടോ മൂന്നോ സ്പൂണ്‍ തക്കാളിനീര് ഒരു സ്പൂണ്‍ തൈരുമായി യോജിപ്പിച്ചു വയ്ക്കുക. ബദാം ഓയിലും ചേര്‍ക്കുക. ഒരു സ്പൂണ്‍ ഓട്സ് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇരുപതു മിനിട്ട് വേവിക്കുക. ഇത് തണുത്ത ശേഷം തക്കാളിനീര്തൈര് മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു മുഖത്തിലും കഴുത്തിലും പുരട്ടുക.
അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് വരണ്ട ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റും. ചര്‍മം മൃദുവും തിളക്കമുള്ളതും ആകും.
ജന്മഭൂമി: http://www.janmabhumidaily.com/news758793#ixzz52ojJjPQz
No comments:
Post a Comment