നചികേതസ്സിന്റെ അതിഗഹനവും മഹത്തരവുമായ ചോദ്യം കേട്ട് യമന്‍ സന്തുഷ്ടനായി. ചോദിക്കേണ്ട കാര്യം തന്നെ- ഒരു ഉത്തമശിഷ്യനേ ഇങ്ങനെ ചോദിക്കാനാവൂ. വേണ്ടത്ര വൈരാഗ്യം വന്നിട്ടുണ്ടോ എന്നും പരിശോധിക്കാനും ആത്മജ്ഞാനത്തിന് അധികാരിയുമാണോ എന്ന് പരീക്ഷിച്ച് അറിയുവാന്‍ പലതരത്തിലുള്ള പ്രലോഭനങ്ങള്‍ നീട്ടുന്നു. ആത്മവിദ്യ സ്വീകരിക്കുവാന്‍ അര്‍ഹരല്ലാത്തവര്‍ അതില്‍ വീണുപോകും.
ദേവവൈരത്രാപി വിചികിത്‌സിതം
പുരാ
നഹി സുവിജ്‌ഞേയമന്നുദേഷ ധര്‍മ്മഃ
അന്യം വരം നചികേതോ വൃണീഷ്വ
മാമോ പരോ ഝീരതി മാ
സുജൈനം.
പുരാ
നഹി സുവിജ്‌ഞേയമന്നുദേഷ ധര്‍മ്മഃ
അന്യം വരം നചികേതോ വൃണീഷ്വ
മാമോ പരോ ഝീരതി മാ
സുജൈനം.
ഇക്കാര്യത്തില്‍ ദേവന്മാര്‍ക്കുപോലും പണ്ട് സംശയം ഉണ്ടായിട്ടുണ്ട്. വളരെ സൂക്ഷ്മമാണ് ആത്മവിഷയം എന്നതിനാല്‍ എളുപ്പത്തില്‍ അറിയാന്‍ കഴിയില്ല. നചികേതസ്സേ, മറ്റൊരു വരം ചോദിക്കൂ. എന്നില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. ഈ വരം തരാന്‍ എനിക്ക് വിഷമമുണ്ട്. സാധാരണക്കാര്‍ക്ക് അറിയാന്‍ ബുദ്ധിമുട്ടുള്ള ഈ വരത്തെ മാറ്റി മറ്റൊരു വരം ചോദിക്കുവാന്‍ യമന്‍ നചികേതസ്സിനോടു പറയുന്നു.
ആത്മാവിന്റെ അസ്തിത്വത്തേയും സ്വരൂപത്തെയും പറ്റി ദേവന്മാര്‍ക്കു പോലും പണ്ട് വളരെ സംശയമുണ്ടായിരുന്നു. ബ്രഹ്മതത്വത്തെ അറിയാന്‍ ദേവന്മാര്‍ പെട്ട പാട് കേനോപനിഷത്തില്‍ നാം കണ്ടതാണ്. ചോദിച്ച വരംതന്നെ വേണമെന്ന് ഒരിക്കലും നിര്‍ബന്ധം പിടിക്കരുതെന്നും ഇഷ്ടമുള്ള മറ്റ് വരം തരാമെന്നും യമന്‍ പറയുന്നത് നചികേതസ്സിനെ ശരിക്കും പരീക്ഷിക്കലാണ്. എന്നാല്‍ അതിലൊന്നും കുടുങ്ങുന്നവനല്ലായിരുന്നു ഈ മിടുക്കന്‍.
ദേവന്മാര്‍ക്ക്‌പോലും സംശയമുള്ളതും അവര്‍ക്ക് അറിയണം എന്നു കരുതുന്നതും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഈ അറിവിനെ പറഞ്ഞുതരാന്‍ മൃത്യുദേവനെപ്പോലെ മറ്റൊരാളുണ്ടോ എന്നാണ് തിരിച്ച് നചികേതസ്സ് ചോദിക്കുന്നത്. അങ്ങുതന്നെ എനിക്ക് ഈ അറിവ് പകര്‍ന്നു തന്നാല്‍ മതി. അതുകൊണ്ട് ഇതിന് തുല്യമായ മറ്റൊരു വരം ഇല്ല. പരലോകവിദ്യയെപ്പറ്റി ഉപദേശിക്കാന്‍ മരണത്തിന് ശേഷമുള്ളത് നിയന്ത്രിക്കുന്ന ധര്‍മ്മനെപ്പോലെ വേറെ ആര്‍ക്കാണ് കഴിയുക? നിത്യമായ ഫലത്തെ തരുവാന്‍ ഈ അറിവിനേ സാധിക്കൂ. മറ്റ് വരങ്ങളെല്ലാം അനിത്യമായ ഫലത്തെ മാത്രമേ തരൂ. തന്മൂലം ഈ വരത്തിനു തുല്യമായി മറ്റൊരു വരം ഇല്ല.
പിന്നേയും പരീക്ഷിക്കാനായി യമന്‍ പ്രലോഭനം തുടരുന്നു- അടുത്ത 3 മന്ത്രങ്ങള്‍.
പിന്നേയും പരീക്ഷിക്കാനായി യമന്‍ പ്രലോഭനം തുടരുന്നു- അടുത്ത 3 മന്ത്രങ്ങള്‍.
നൂറ് വയസ്സ് ആയുസ്സുള്ള മക്കളേയും പേരക്കുട്ടികളേയും ധാരാളം പശുക്കളേയും ആനകളേയും കുതിരകളേയും സ്വര്‍ണ്ണ (ധന)ത്തെയും സ്വീകരിക്കൂ. എത്രകാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയും കാലം ജീവിക്കുക. ഭൂമിയില്‍ സ്വന്തമായി സാമ്രാജ്യം വേണമെങ്കില്‍ അതും ചോദിക്കാം. സാധാരണ മനുഷ്യര്‍ ആഗ്രഹിക്കുന്ന എല്ലാ വിശിഷ്ടവസ്തുക്കളും നല്‍കാമെന്ന് വാക്ക് കൊടുക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാനാണ് ദീര്‍ഘായുസ്സ്. ഇത്തരത്തില്‍ വീണ്ടും വരങ്ങള്‍ നല്‍കാമെന്ന് യമന്‍ പറയുന്നു. സ്വര്‍ണ, രത്‌ന, ധനങ്ങളോടുകൂടിയ വളരെക്കാലത്തെ ജീവിതമോ മഹാരാജാവായി വാഴുകയോ ആവാം.
ദിവ്യങ്ങളും മനുഷങ്ങളുമായ സുഖസാധനങ്ങള്‍ എല്ലാം ലഭിക്കുവാന്‍ ആഗ്രഹിക്കാം. ഏതൊരു ആഗ്രഹത്തെയും സാധിപ്പിച്ചുതരാം. മര്‍ത്ത്യലോകത്തില്‍ കിട്ടാന്‍ പ്രയാസമുള്ള ആഗ്രഹങ്ങള്‍ പോലും സാധിപ്പിച്ചുതരാം. മനുഷ്യര്‍ക്ക് കിട്ടാത്ത ദിവ്യസുന്ദരിമാര്‍, തേര് മുതലായ വാഹനങ്ങള്‍, വാദ്യഘോഷങ്ങള്‍ എന്നിവയെല്ലാം നല്‍കാം. എന്റെ ആഗ്രഹംകൊണ്ട് മാത്രം കിട്ടുന്ന അപ്‌സരസുന്ദരിമാരെക്കൊണ്ട് പരിചരിപ്പിക്കാം. സുഖമായി ജീവിക്കൂ, മരണചിന്തയെ വിടൂ.
മരണത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് താല്‍പര്യം. ലൗകിക സുഖങ്ങള്‍ നല്‍കാമെന്നു പറഞ്ഞിട്ടും നചികേതസ്സിന് ഇളക്കമില്ലെന്നു കണ്ടാണ് സ്വര്‍ഗീയ സുഖഭോഗങ്ങളെ വാഗ്ദാനം ചെയ്യുന്നത്. അറിവ് തേടുന്നവര്‍ക്കെല്ലാം ഇത്തരത്തിലുള്ള പ്രലോഭനങ്ങളെ നേരിടേണ്ടിവരും. പരീക്ഷണങ്ങളെ വിജയിക്കുന്നവര്‍ക്ക് ജ്ഞാനം ലഭിക്കും. ആത്മജ്ഞാനം നേടുവാനുള്ള തീവ്രതയും വേണ്ടത്ര വിരക്തിയുമില്ലെങ്കില്‍ പ്രലോഭനങ്ങളില്‍ വീണുപോകും. പക്ഷേ ഇതുകൊണ്ടൊന്നും നചികേതസ്സിന്റെ മനസ്സിളക്കാന്‍ യമധര്‍മ്മദേവന് സാധിച്ചില്ല.
ജന്മഭൂമി: http://www.janmabhumidaily.com/news747245#ixzz50FHPgKA8
No comments:
Post a Comment