Tuesday, December 05, 2017

വസിഷ്ഠന്‍ തുടര്‍ന്നു: രണ്ടാമത്തെ കാവല്‍ക്കാരനായ ‘ആത്മാന്വേഷണം’ നടത്തേണ്ടത്‌ വേദശാസ്ത്രങ്ങളിലെ അറിവിന്റെ വെളിച്ചത്തില്‍ ശുദ്ധമാക്കിയ ബുദ്ധികൊണ്ടാണ്‌. ഈ അന്വേഷണം ഇടമുറിയാതെ തുടരുന്നതുമൂലം ബുദ്ധി അതിസൂക്ഷ്മനിശിതമാവുകയും പരമസാക്ഷാത്കാരത്തിനു പാകപ്പെടുകയും ചെയ്യും. അതിനാല്‍ സംസാരമെന്ന ഈ മാറാരോഗത്തിനുള്ള പ്രതിവിധി ആത്മാന്വേഷണം തന്നെയാണ്‌.
 (വിചാരാജ്ജ്ഞായതേ തത്ത്വം തത്ത്വാദ്വിശ്രാന്തിരാത്മനി
അതോ മനസി ശാന്തത്വം സർവ ദുഃഖ പരീക്ഷയ:) (2/14/53).യോഗവാസിഷ്ഠം നിത്യപാരായണം –

No comments:

Post a Comment