*കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം*
ശ്രീ മഹാദേവന്റെ പത്‌നിയാണ് ശ്രീപാര്‍വ്വതി. ദക്ഷപുത്രിയായ സതി പിതാവിനാല്‍ അപമാനിതയായി ഹോമാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്തു. അതിനുശേഷം സതി തന്നെ പാര്‍വ്വതരാജാവിന്റേയും മേനകയുടേയും പുത്രിയായി ജനിച്ചു. ആ തിരു അവതാരമാണ് പാര്‍വ്വതി. ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതിക്ക് തപസ്സ് ചെയ്യേണ്ടി വന്നു.
പാര്‍വ്വതിക്ക് കറുത്ത നിറമാണ്. പരമശിവന്‍ അവളെ കാളിയെന്ന് വിളിച്ചു. ആ വിളി പാര്‍വ്വതിക്ക് രസിച്ചില്ല. അങ്ങനെ അവള്‍ തപസ്സു ചെയ്ത് ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി. സൃഷ്ടി കര്‍ത്താവ് അവളുടെ ശരീരനിറം അടിമുടി മാറ്റി, ചെമ്പകവര്‍ണ്ണമാക്കി.
ശ്രീശങ്കരന്‍ അവളെ ഗൗരിയെന്ന് വിളിച്ചു. കാലചക്രത്തിന്റെ പടയോട്ടത്തില്‍ നിയതിയുടെ നിശ്ചയപ്രകാരം, ലോകവിപത്തുകളായ മഹിഷാസുരനേയും അവന്റെ മന്ത്രിയായ രക്തബീജനേയും, ചണ്ഡന്‍, മുണ്ഡന്‍ തുടങ്ങിയവരേയും അവരുടെ ഉറ്റ ചങ്ങാതിമാരേയും ബന്ധുമിത്രാദികളേയും കൊന്നൊടുക്കി, കൊലവിളിച്ചു. അങ്ങനെ, പാര്‍വ്വതിക്ക് ചണ്ഡിക, ചാമുണ്ഡി, കാര്‍ത്യായനി തുടങ്ങിയ പേരുകളും ലഭിച്ചു.
ലോകപിതാക്കളായ പാര്‍വ്വതീ പരമേശ്വരന്മാര്‍ കിരാതരൂപികളായി, അര്‍ജ്ജുനന് പാശുപതാസ്ത്രം നല്‍കിയിട്ട് വനത്തില്‍ കഴിഞ്ഞുകൂടിയ കാലത്ത് ജനിച്ച പുത്രനാണ് കിരാതസൂനു അഥവാ വേട്ടയ്‌ക്കൊരുമകന്‍.
No comments:
Post a Comment