ഭാരതത്തില്‍ ഇന്ന് നിലവിലുള്ള സംസ്‌കാരകര്‍മ്മങ്ങളില്‍ അത്യത്ഭുതമെന്നു പറയേണ്ടതായ ഒരു ആചാരമാണിത്. ഉപനയനം. മൂന്നു നൂലുള്ള ഒരു പൂണൂല്‍ അഥവാ യജ്ഞോപവീതം ഭാരതീയര്‍ ധരിക്കുവാന്‍ തുടങ്ങിയിട്ട് ചരിത്രപരമായി ഏതാണ്ട് എണ്ണായിരം വര്‍ഷമെങ്കിലുമായിരിക്കും. മനുഷ്യവര്‍ഗത്തിന്റെ ഒരാചാരത്തിനും ഇത്രയും കാലപ്പഴക്കമുണ്ടെന്ന് തോന്നുന്നില്ല. എന്തും തിന്നും കേട്ടും പറഞ്ഞും കളിച്ചും തിമിര്‍ത്തും ജീവിച്ചിരുന്ന ചിട്ടയില്ലാത്ത ഒരു കൗമാരജീവിതത്തില്‍നിന്ന് ചിട്ടയായതും ബോധമുള്ളതുമായ ഭാവിയിലേക്ക് ലക്ഷ്യം വച്ചുള്ള പഠനം ആരംഭിക്കുക എന്നത്.
ഉപനയനമെന്ന അതിപ്രധാനമായ ആചാരം ഒരു പുനര്‍ജന്മം പോലെയാണ്. അതുകൊണ്ടാണ് യജ്ഞോപവീതധാരിയെ ദ്വിജന്‍ അഥവാ രണ്ടാം ജന്മമെടുത്തവന്‍ എന്നുപറയുന്നത്. നല്ല ദിവസത്തില്‍ ഗ്രഹാനുഗ്രഹം ഉള്ളപ്പോള്‍ ജനിക്കണമെന്നു പ്രാര്‍ത്ഥിക്കുവാനേ സാധാരണ മനുഷ്യന് സാധിക്കൂ. എന്നാല്‍ ഉപനയനം എന്ന പുനര്‍ജനനത്തിന് നല്ല ദിവസം, സമയം ഇവ തിരഞ്ഞെടുത്തു നടത്തുവാനുള്ള അവസരം സ്വേച്ഛയാല്‍ മാതാപിതാക്കള്‍ക്ക് ലഭ്യമാണ്. അപ്രകാരമൊരു നല്ല ദിവസവും സമയവും തിരഞ്ഞെടുക്കുന്നത് ഗ്രഹസ്ഥിതി നോക്കിയാണ്. അതിനാല്‍ ഗ്രഹങ്ങളെ സന്തുഷ്ടരാക്കുന്ന കര്‍മ്മമാണ് ആദ്യത്തെ ഗ്രഹശാന്തി കര്‍മ്മം.
ആത്മീയമായി ഇതിന് മഹത്വമെത്രയുണ്ടെങ്കിലും ഭൗതികമായി ഒരു സന്ദേശം ഇതില്‍ വര്‍ത്തിക്കുന്നുണ്ട്. മനുഷ്യന്‍ പ്രപഞ്ച ശക്തികള്‍ക്ക് വിധേയനാണ്. അവയുടെ തണലിലേ അവന് ജീവിക്കാനാകൂ എന്ന ബോധം ഇവിടെ ജനിക്കുന്നു. വസ്തുതാപരമായി ചന്ദ്രനും സൂര്യനും ഭൂമിയും മനുഷ്യമനസ്സിനേയും ശരീരത്തെയും വ്യക്തമായി സ്വാധീനിക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ഗ്രഹങ്ങള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന സ്വാധീനം എത്രയാണെന്നും എന്താണെന്നും അപ്രകാരമൊരു സ്വാധീമുണ്ടോയെന്നും ആധുനികശാസ്ത്രപ്രകാരം വ്യക്തമല്ല.
ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ ശാന്തിയാണ്, ജീവജാലങ്ങളില്‍ ശ്രേഷ്ഠമെന്നു ഗണിക്കപ്പെടുന്ന, മനുഷ്യനത്യാവശ്യം വേണ്ടത്. യജ്ഞോപവീത ധാരണത്തെ ആയുസ്സിനും ആരോഗ്യത്തിനും മംഗളകരമായ കര്‍മ്മത്തിനും ആധാരമാക്കുവാന്‍ സാധിക്കേണമേ എന്നാണ് ഗ്രഹശാന്തിയിലൂടെ പ്രാര്‍ത്ഥിക്കാറുള്ളത്.
യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേയത്‌സഹജം പുരസ്താദ്
ആയുഷ്യമുഗ്രം പ്രതിമുഞ്ചശുഭ്രം
യജ്ഞോപവീതം ബലമസ്തുതേജഃ
സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടികര്‍മ്മമായ യജ്ഞത്തിന്റെ പ്രതിരൂപമായി യജ്ഞോപവീതം ആയുസ്സിന്റെയും ചൈതന്യത്തിന്റെയും ബലത്തിന്റെയും തേജസ്സിന്റെയും ഭാവമായി വര്‍ത്തിക്കുന്നു.
യജ്ഞോപവീതം പരമം പവിത്രം
പ്രജാപതേയത്‌സഹജം പുരസ്താദ്
ആയുഷ്യമുഗ്രം പ്രതിമുഞ്ചശുഭ്രം
യജ്ഞോപവീതം ബലമസ്തുതേജഃ
സൃഷ്ടികര്‍ത്താവിന്റെ സൃഷ്ടികര്‍മ്മമായ യജ്ഞത്തിന്റെ പ്രതിരൂപമായി യജ്ഞോപവീതം ആയുസ്സിന്റെയും ചൈതന്യത്തിന്റെയും ബലത്തിന്റെയും തേജസ്സിന്റെയും ഭാവമായി വര്‍ത്തിക്കുന്നു.
ഉപനയനത്തില്‍ അരിയിലോ മണ്ണിലോ നിന്ന് പുനര്‍ജനിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഓരോ ആചാരവും അനുഷ്ഠിക്കാറുള്ളത്. പുരാതനകാലത്ത് ഉപനയനത്തിനുശേഷം ഉപജീവനത്തിന് സ്വയം ഭിക്ഷയെടുത്തു കൊണ്ടുവരണം. താഴ്മയുടെയും സ്വപ്രയത്‌നത്തിന്റെയും മഹത്വം ഈ പ്രായത്തില്‍ ഈ കര്‍മ്മത്തിലൂടെ മനസ്സിലാക്കേണ്ടതുണ്ട്. ലളിതമായ ജീവിതവും ശ്രദ്ധയോടെയുള്ള പഠനചര്യയുമാണിവിടെ പ്രധാനമായും പരിചയപ്പെടുത്തുന്നത്.
കാകദൃഷ്ടി ബകധ്യാനം
ശ്വാന നിദ്ര തഥൈവ ച
അല്‍പാഹാരം ജീര്‍ണവസ്ത്രം
ഏതേ വിദ്യാര്‍ത്ഥി ലക്ഷണം
കാക്കയെപ്പോലെ ചുറ്റുപാടുമുള്ളവയെക്കുറിച്ചുള്ള സമഗ്രജ്ഞാന ലാഭത്തിനായുള്ള ദൃഷ്ടി, കൊക്കിനെപ്പോലെ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധ. പരിസരം മറന്ന് ഉറങ്ങാതെ നായയെപ്പോലെ ശ്രദ്ധയോടെ ഉറങ്ങുവാനുള്ള കഴിവ്. മിതമായ ഭക്ഷണം, സാധാരണ രീതിയിലുള്ള വസ്ത്രധാരണം ഇവയായിരിക്കണം വിദ്യാര്‍ത്ഥിയുടെ ലക്ഷണങ്ങള്‍.
കാകദൃഷ്ടി ബകധ്യാനം
ശ്വാന നിദ്ര തഥൈവ ച
അല്‍പാഹാരം ജീര്‍ണവസ്ത്രം
ഏതേ വിദ്യാര്‍ത്ഥി ലക്ഷണം
കാക്കയെപ്പോലെ ചുറ്റുപാടുമുള്ളവയെക്കുറിച്ചുള്ള സമഗ്രജ്ഞാന ലാഭത്തിനായുള്ള ദൃഷ്ടി, കൊക്കിനെപ്പോലെ ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധ. പരിസരം മറന്ന് ഉറങ്ങാതെ നായയെപ്പോലെ ശ്രദ്ധയോടെ ഉറങ്ങുവാനുള്ള കഴിവ്. മിതമായ ഭക്ഷണം, സാധാരണ രീതിയിലുള്ള വസ്ത്രധാരണം ഇവയായിരിക്കണം വിദ്യാര്‍ത്ഥിയുടെ ലക്ഷണങ്ങള്‍.
ഉപനയനാനന്തരം ബ്രാഹ്മണര്‍ വേദങ്ങള്‍ പഠിക്കുന്നു. ക്ഷത്രിയര്‍ ധനുര്‍വേദവും വൈശ്യര്‍ അര്‍ത്ഥശാസ്ത്രവും മറ്റുള്ളവര്‍ ശില്‍പാദി-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പഠിക്കുന്നു. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും യജ്ഞോപവീതമുണ്ട്. ശൂദ്രര്‍ പ്രത്യേക കര്‍മ്മാവസരത്തില്‍ മാത്രം യജ്ഞോപവീതത്തിനു പകരം ഉത്തരീയം അണിയുന്നു. ഉപനയനാന്തരം വിദ്യാര്‍ത്ഥിയുടെ ആചാരങ്ങളില്‍ സമഗ്രമായ ചട്ടങ്ങള്‍/നിയമങ്ങള്‍ രൂപംകൊള്ളുന്നു. ഇതുമായി ബന്ധപ്പെട്ട ആചാരങ്ങളെല്ലാം സ്മൃതികളിലും ധര്‍മ്മശാസ്ത്രങ്ങളിലും സവിസ്തരം പറയുന്നുണ്ട്. അച്ഛനമ്മമാരില്‍നിന്നും സ്വീകരിക്കുന്ന വസ്തുക്കള്‍പോലും ഭിക്ഷാരൂപത്തിലായിരിക്കണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍, സ്വന്തം കര്‍മ്മധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാനും കുടുംബജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ജീവിതമാര്‍ഗ്ഗം കണ്ടുപിടിക്കുന്നതിനും കണ്ടുപഠിക്കുന്നതിനും അവസരം നല്‍കുന്നു.
കൂടാതെ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് ഈ ഭിക്ഷാടനം ബോധ്യപ്പെടുത്തുന്നു. പാശ്ചാത്യനാടുകളില്‍ കലാലയ വിദ്യാര്‍ത്ഥികള്‍ സ്വയം ജോലി ചെയ്തു പഠിക്കുന്ന സമ്പ്രദായമാണ് ഇന്ന് നിലവിലുള്ളത്. അവര്‍ക്ക് ജോലി കൊടുക്കേണ്ടത്, ഓരോ ബിസിനസ്സുകാരനും തന്റെ കടമയായി കാണുന്നുണ്ട്. ഇതേ വീക്ഷണം മറ്റൊരു വിധത്തില്‍ ഭാരതത്തില്‍ നിലനിന്നിരുന്നു എന്നതിനു തെളിവാണ് ഉപനയനാനന്തര ഭിക്ഷാടനം.ആവശ്യത്തിനു മാത്രം സ്വീകരിച്ചുപയോഗിക്കുക എന്ന മിതവ്യയവും ഈ ആചാരത്തിലൂടെ അനുഭവസമ്പത്തായി നേടുന്നു.
ഇന്ന് ഡോക്ടറേറ്റ് ഗവേഷണത്തിന് കഴിവുള്ള വിദ്യാര്‍ത്ഥികളെ അന്വേഷിച്ചു നടക്കുന്ന ശാസ്ത്രജ്ഞന്മാരും പ്രൊഫസര്‍മാരുമുണ്ട്. അന്ന് കഴിവുള്ള നൂറു വിദ്യാര്‍ത്ഥികളെ ലഭിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന ഗുരുക്കന്മാരും കുറവായിരുന്നില്ല. ശിഷ്യസമ്പത്താണ് ഗുരുവിന് മഹത്വമോതുന്നത്. ഇന്നും അപ്രകാരമാണല്ലോ! വിദ്യാര്‍ത്ഥിനികള്‍ ഈ പ്രായത്തില്‍ സംഗീതം, നൃത്തം തുടങ്ങിയവയും കുടുംബകര്‍മ്മങ്ങളും അഭ്യസിക്കേണ്ടതാണെന്ന് ധര്‍മ്മശാസ്ത്രം പറയുന്നു.
ഉപനയനത്തിന്റെ പ്രധാന ചടങ്ങുകളില്‍ വേദശാഖാഭേദമനുസരിച്ച് വ്യത്യാസമുണ്ടാകാം. അതുപോലെ ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യര്‍ അനുഷ്ഠിച്ചുപോരുന്ന ചടങ്ങുകളിലും കാര്യമായ വ്യത്യാസമുണ്ടാകും. എങ്കിലും പൊതുവേ യജ്ഞോപവീതധാരണം എന്ന കര്‍മ്മത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇപ്രകാരാണ്. ഗ്രഹശാന്തിക്കായി ഒരു പ്രത്യേക ഹോമം, ബ്രാഹ്മണര്‍ക്കും മറ്റുമായി നല്‍കുന്ന ദാനങ്ങള്‍ യജ്ഞോപവീതധാരണ ഹോമം എന്നിവയ്ക്കുശേഷം.
ഹോമാന്ത്യത്തില്‍ പ്രപഞ്ചചൈതന്യത്തിന്റെ അനുഗ്രഹത്തില്‍, കുളിച്ചു ശുദ്ധനായ ബാലനെ അച്ഛന്‍ പൂണൂല്‍ അണിയിക്കുന്നു. തദനന്തരം മാതൃപിതൃദര്‍ശനവും അവരുടെ അനുഗ്രഹം വാങ്ങലും. ഭവതി ഭിക്ഷാം ദേഹി എന്നുപറഞ്ഞ് അമ്മയില്‍നിന്ന് ആദ്യത്തെ ഭിക്ഷ സ്വീകരിക്കുകയും പിന്നീട് അച്ഛനില്‍നിന്നും മറ്റ് ബന്ധുമിത്രാദികളില്‍നിന്നും ഭിക്ഷ സ്വീകരിക്കുകയും ചെയ്യുന്നു. തന്നെ അനുഗ്രഹിച്ച് ഭിക്ഷ നല്‍കിയ ബന്ധുമിത്രങ്ങള്‍ക്ക് ഭക്ഷണം നല്‍കി സന്തോഷിപ്പിച്ചയക്കുന്നതുമാണ് ഉപനയനത്തിന്റെ പ്രധാന ആചാരങ്ങള്‍. (ഇന്ന് ഭിക്ഷയോടൊപ്പം വിലപിടിപ്പുള്ള പലതും സമ്മാനമായി നല്‍കാറുണ്ട്.)
ജന്മഭൂമി: http://www.janmabhumidaily.com/news756195#ixzz51qnu5LqK
No comments:
Post a Comment