Wednesday, January 03, 2018

വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കു പുതിയ നിയമങ്ങള്‍ റോഡു സുരക്ഷയ്ക്ക്
(റോഡില് തകരുന്ന ജീവിതങ്ങളുടെ രക്ഷക്കു ഇതു ഷെയര് ചെയ്യൂ, ദയവു ചെയ്തു)
1. ഡ്രൈവിംഗ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു.
2. വാഹനങ്ങള്‍ ഇടിച്ചിട്ടു പോകുന്ന കാല്‍ നട യാത്രക്കാര്‍ക്ക് നഷ്ട പരിഹാരം 25,000 ല്‍ നിന്ന് രണ്ടു ലക്ഷം രൂപയാക്കുന്നു.
3. പ്രായ പൂര്‍ത്തിയാക്കാത്ത കുട്ടികള്‍ വാഹനം ഓടിച്ചു അപകടം ഉണ്ടായാല്‍ രക്ഷിതാക്കള്‍ക്കും ശിക്ഷ കിട്ടും . അപകടം വരുത്തിയ വാഹന രേജിസ്റ്ഷന്‍ റദ്ദാക്കും
4. ട്രാഫിക് അപകടത്തില്‍ പെട്ടവരെ സഹായിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നു. അവരുടെ പേര്‍ വിവരം പോലീസില്‍ പറയണമെന്നില്ല.
5. മദ്യപിച്ചു വാഹനം ഓടിക്കുന്നതിനു കുറഞ്ഞ ഫൈന്‍ Rs 2,000 ല്‍ നിന്ന് Rs 10,000ആക്കുന്നു.
6. അശ്രദ്ധയോടെ വാഹനം ഓടി ക്കുന്ന തി നു ഫൈന്‍ 1000 ല്‍ നിന്ന് 5000 ആക്കുന്നു.
7. ലൈസന്‍സില്ലാത്ത വാഹനം ഓടിച്ചാല്‍ ഫൈന്‍ 1000 ല്‍ നിന്ന് 5000 ആകും.
8. അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ ഫൈന്‍ 400 ല്‍ നിന്ന് 2000 വരെ ആക്കു ന്നു.
9. സീറ്റ് ബെല്‍ട്ടു ധരിച്ചില്ലെങ്കില്‍ ഫൈന്‍ 1000 ആകുന്നു.
10. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണുപയോഗിച്ചാല്‍ ഫൈന്‍ 5000 വരെ ആകാം.
11. കാല്‍ നടക്കാര്‍ക്ക് ഇന്സുരന്‍സ് പരിരക്ഷക്ക് ഒരു അഖിലേന്ത്യാ ഫണ്ട് ഉണ്ടാക്കുന്നു.
12. വാഹനങ്ങള്‍ വികലാംഗര്ക്ക് വേണ്ടി ആവശ്യമായ മാറ്റങ്ങള്‍ നിര്‍ബന്ധമാക്കുന്നു.
13. കൊന്റ്രാകടര്മാരും കോര്പോരേഷന്‍ അധികൃതരും രോഡപകടം ഉണ്ടാക്കാന്‍ കാരണമായാല്‍ കുറ്റക്കാരാകും
14. വാഹനാപകടത്തില്‍ പെട്ടവക്ക് കിട്ടേണ്ട കൊമ്പെന് സേഷന്‍ ആര് മാസത്തിനകം കൊടുത്തിരിക്കണം.
15. മൂന്നാം കക്ഷി ഇന്സുരന്‍സ് പരിരക്ഷ പരിധി എടുത്തു കളഞ്ഞു. പരമാവധി ബാദ്ധ്യത മരണത്തിനു 10 ലക്ഷവും പരുക്കിന് 5 ലക്ഷവും ആയിരുന്നു.
16. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള സമയ പരിധി ഒരു മാസത്തില്‍ നിന്ന് ഒരു വര്ഷം ആക്കുന്നു.
17. പഴകിയ, കിട്ടാന്‍ വിഷമമുള്ള ഭാഗങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തില്‍ നിന്നു തിരിച്ചു വിളിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാവും . നിര്‍മ്മാതാക്കള്‍ക്ക് 500 കോടി വരെ ഫൈന്‍ ഇടാം .

No comments:

Post a Comment