Wednesday, January 03, 2018

ഭഗവദ്ഗീതയും കര്‍മ്മയോഗ ശാസ്ത്രവും - 2
യുദ്ധം അവസാനം കൂട്ടക്കൊല ആയിത്തീരും. അതു പാപമല്ലെന്നാണോ ഗീത പഠിപ്പിക്കുന്നത് ? ഗീതയില്‍ പലഭാഗത്തായി 2, 3 അദ്ധ്യായങ്ങളില്‍ ‘യുദ്ധസ്വഭാരത’, ‘യുദ്ധായകൃതനിശ്ചഃ’ നിരാശീര്‍ നിര്‍മമോ ഭൂത്വാ യുദ്ധ്വസ്വവിഗതജ്വരഃ(3.30) എന്നിവയെല്ലാം പോരിനിറങ്ങാനുള്ള ആഹ്വാനങ്ങളല്ലേ ? എന്നീ വാദങ്ങള്‍ പലപ്പോഴും, ഗീത പഠിക്കാന്‍ പാടില്ല, ഗീതോപദേശം പ്രതീകരൂപമായി വീടുകളില്‍ വയ്ക്കാന്‍ പാടില്ല എന്നു പറഞ്ഞു പരത്തുന്നതില്‍ വരെ എത്തിച്ചേരുന്നു. ‘സംഭവച്ചിതെല്ലാം നല്ലതിന്’… എന്നു തുടങ്ങുന്ന ഉപദേശം ഗീതയില്ലാത്തതാണ്.
അത് വീട്ടില്‍ വയ്ക്കാന്‍ പാടില്ല. ഒന്നും സംഭവിക്കുമെന്നല്ല! പക്ഷേ തെറ്റായത് ധരിക്കേണ്ട ഗതികേട് വന്നുചേരുന്നു. ഇന്നു പലര്‍ക്കും തെറ്റായത് ഉദ്ധരിച്ച്, ഉച്ചരിച്ച് ശീലിച്ച കര്‍മണേ്യ-വാദി-കാര്യസ്തയും’, ‘സംഭവാമിയുഗേയുഗേ’യും എഴുതിവച്ചാല്‍ അതാണ് ഭഗവദ്ഗീത.യഥാര്‍ഥത്തിലുള്ള ഗീതാസന്ദേശം പഠിക്കുകയും സ്വാധ്യായം ചെയ്യുകയും ചെയ്യുന്ന ശീലം ഉണ്ടായാല്‍ ഇത്തരം അബദ്ധങ്ങളില്‍ചെന്ന് ചാടാതെയിരിക്കാം.ഇവിടെ ഗീതയില്‍ പ്രതിപാദിക്കുന്ന കുരുക്ഷേത്രയുദ്ധം ധാര്‍മ്മാധര്‍മങ്ങള്‍ (ധര്‍മ്മവും അധര്‍മ്മവും) തമ്മിലുള്ള യുദ്ധമാണ്. ആന്തരികതലത്തില്‍ ഉള്ള അര്‍ഥം പിന്നീട് പറയുന്നുണ്ട്. അധര്‍മ്മത്തിന്റെ മൂര്‍ത്തരൂപമായ ദുരേ്യാധനാദികള്‍ അര്‍ജുനന്റെ മറുപക്ഷത്ത് ഉണ്ട്. ‘ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി’ എന്ന് പ്രഖ്യാപിച്ചുള്ള നരനാരായണന്, അതിനായി അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ധര്‍മ്മപുത്രന്‍ നയിക്കുന്ന പാണ്ഡവപക്ഷത്തെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കേണ്ടിയിരിക്കുന്നു.
യുദ്ധം ഒഴിവാക്കാനായി ശ്രീകൃഷ്ണന്‍ തന്നെ പല പ്രാവശ്യം മുന്‍കൈയ്യെടുത്തിരുന്നു. പലതരത്തില്‍ ഉപദേശിച്ചും നോക്കി ഇനി മറ്റൊരു വഴിയുമില്ല എന്നുവന്നപ്പോള്‍ മാത്രമാണ് യുദ്ധം സംജാതമായത്. അര്‍ജുനന്‍ മടിച്ചുനില്‍ക്കുമ്പോള്‍ ‘എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും ഞാനാണ്. നീ ഒരു നിമിത്തം മാത്രം’. അതുകൊണ്ട് ഉത്തിഷ്ഠഭാരത! അര്‍ജുനാ എഴുന്നേറ്റാലും എന്നുനിര്‍ദ്ദേശിക്കുന്നു. ഒരുപാട് കാര്യകാരണങ്ങള്‍ നിരത്തിയശേഷം തസ്മാദ് (അതുകൊണ്ട്, ഉത്തിഷ്ഠ എന്നുപറയുന്നു. കൂടുതലറിയാനായി ഇത്തരം സന്ദര്‍ഭങ്ങള്‍ പഠിക്കുകതന്നെ. വിസ്തരഭയം നിമിത്തം ഇവിടെ എല്ലാം പ്രതിപാദിക്കാനാകുന്നില്ല.പ്രായോഗികതലത്തില്‍ ചിന്തിച്ചാലും, ഒരാള്‍ ബന്ധുവാകട്ടെ, മക്കളാകട്ടെ, മാതൃ, പിതൃ, ശിശു സ്ഥാനീയരാകട്ടെ, നമ്മെ നിരന്തരം ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍, കൈയും കെട്ടി, ചവിട്ടുമടിയും കൊണ്ടിരിക്കുന്നതാണോ മനുഷ്യത്വം.
ഇത്തരം വിമര്‍ശനക്കാര്‍ അവരുടെ നേരെ വരുന്ന ആക്രമണങ്ങളെ അങ്ങനെയാണോ നേരിടുക ?നമ്മെ തുണയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ നമ്മെക്കൊല്ലാനോ ഭാര്യയെ മാനഭംഗം ചെയ്യാനോ (ദ്രൗപദീ വസ്ത്രാക്ഷേപം) വീടിന് തീ വയ്ക്കാനോ (അരക്കില്ലം) ആയുധധാരികളായ ക്രൂരന്‍ ശ്രമിക്കുന്നു എന്നു കരുതാം. അപ്പോള്‍ നമ്മുടെ ഭാരതത്തില്‍ ‘അംഹിസ’യാണ് പരമമായ ധര്‍മം എന്ന് തീരുമാനിച്ച്, ആ പാതകികളെ വെറുതെ വിടണമെന്നാണോ ? ഈ കൂട്ടര്‍ പറയുന്നത്!ഗീതയില്‍ യുദ്ധമെന്നപ്രയോഗം ആദ്യ രണ്ടുമൂന്നു അധ്യായങ്ങളില്‍ മാത്രമാണ് എന്ന് അവര്‍ ധരിക്കേണ്ടതുണ്ട്. ബാക്കി മുഴുവനും അഹിംസയുടെയും സാമൂഹികസമത്വത്തിന്റെയും സമരസതയുടെയും ചിത്രങ്ങളാണ്.അഹിംസാപരമോധര്‍മ(മ.ഭാ.11.13) എന്ന് പറഞ്ഞിരിക്കുന്നത്, ഗീത ഒളിഞ്ഞുകിടക്കുന്ന മഹാഭാരതത്തിലാണ്.
ഗീത തന്നെ അഹിംസയെ മഹത്വവത്കരിക്കുന്നത് എവിടെയെല്ലാം എന്ന് കാണുക.അഹിംസാ സമതാ തുഷ്ടി…………….(ഗീത. 10.5)അഹിംസാ സത്യമക്രോധോ…….(ഗീത 16.2)അമാനിത്വമദംഭിത്വം അഹിംസാ…… (ഗീത 13.7)’നവ അഹിംസാവാദി’കള്‍ക്ക് കൊല്ലാതിരിക്കാന്‍ മാത്രമാണ് അഹിംസ’യെങ്കില്‍, അതിന് അതില്‍ കവിഞ്ഞ അര്‍ഥതലങ്ങളുണ്ടെന്നും അറിഞ്ഞാലും.ആതതായികളെ, ക്രൂരന്മാരായ ആക്രമണകാരികളെ അവര്‍, ബ്രാഹ്മണര്‍, ഗുരു, ബന്ധു എന്നൊന്നും വര്‍ഗീകരിക്കാതെ വധിച്ചുകളയണമെന്ന് മനുസ്മൃതി (8.350)’ഗുരും വാ ബാലവൃദ്ധൗ വാ ബ്രാഹ്മണം വാ ബഹുശ്രുതംആതതായിനമായാന്തം ഹന്യാദേവാവിചാരയന്‍’ഇത്തരത്തില്‍ ചിന്തിച്ചാലും ഇവിടെ യുദ്ധത്തിനായിട്ടില്ല, സ്വരക്ഷാര്‍ഥവും പൗരുഷത്തോടെ ജീവിക്കുന്നതിനും വേണ്ടിയാണ് ഗീതാഹ്വാനം എന്നു മനസ്സിലാക്കാം.
മറ്റൊരു സന്ദര്‍ഭത്തില്‍ (ഗീത. 3.43) വെറുമൊരുയുദ്ധത്തിനെയല്ല ഗീത പ്രതീകവത്കരിച്ചിരിക്കുന്നത് എന്നും കാമക്രോധാദികളുടെ രൂപത്തില്‍ ജീവിതയുദ്ധത്തില്‍ ഓരോരുത്തരിലും വന്നുചേരുന്ന ആന്തരികശത്രുക്കളെ കീഴടക്കി ജീവിതവിജയം നേടാനുമാണ് പഠിപ്പിക്കുന്നത് എന്നു മനസ്സിലാകും. ”ജഹി ശത്രും മഹാബാധോ കാമരൂപം ദുരാസദം”. ഒരു വ്യക്തിയേ ആത്മബലമുള്ളവനും ഭയം ഇല്ലാത്തവനും അതേസമയം, ഗീതയിലെ വാക്കുതന്നെ കടം എടുത്താല്‍- ”മൈത്ര”, ”കരുണ”, ഏവച, ”നിര്‍മമോ”, ”നിരഹങ്കാര” എല്ലാ ജീവജാലങ്ങളോടും മിത്രഭാവനയും കാരുണ്യവുമുള്ളവനാക്കാനാണ് ഭഗവദ്ഗീത ശ്രമിക്കുന്നത്. പലപ്പോഴും പലതരം ഭയങ്ങളാണ് മനുഷ്യരില്‍ കോപമായും പകയായും അസൂയയായും രൂപാന്തരപ്പെട്ട് വിനാശകാരികള്‍ ആകുന്നത്. 


ജന്മഭൂമി: http://www.janmabhumidaily.com/news762527#ixzz53AV51aAR

No comments:

Post a Comment