"ആത്മതീര്‍ത്ഥം
ശങ്കര ദേശിക മേ ശരണം
ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ച, ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ, ഒരു സ്വതന്ത്ര വേദാന്തകൃതിയായി
രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ നമുക്കായി 61 സോപാനങ്ങളായി 'ആത്മതീർത്ഥ' ത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.
ഒന്നാമത്തെ'സോപാന'ത്തില്‍,
ആത്മജ്ഞാനമാകുന്ന അമൃത് വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു.

അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിയ്ക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല.
ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം.
ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു.

ശം കരോതി ഇതി ശങ്കര:
ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ.
'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം. 'ജ്ഞാനം' കൊണ്ട്മാത്രം കിട്ടാവുന്നതാണത്.
ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം.
ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിയ്ക്കുന്നു.
ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്.

ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ!
'ശങ്കര ദേശിക മേ ശരണം'
No comments:
Post a Comment