Wednesday, January 24, 2018

പ്രകാശ വേഗം. ' പതിന്നാലാം നൂറ്റാണ്ടിൽ വിജയ നഗര സാമ്രാജ്യം ഭരിച്ചിരുന്ന ബുക്കന്റെ മന്ത്രി ആയിരുന്നു സയണൻ. മഹാ പണ്ഡിതനും വേദ ശാസ്‌ത്ര വിശാരദനും ആയിരുന്നു അദ്ദേഹം. ' ഋഗ്വേദ സൂക്തങ്ങളെ അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്. ഋഗ്വേദത്തിലെ ' "തരണീർ വിശ്വ ദർശതോ ജ്യോതിഷ്ക്രദസി സൂര്യ ' വിശ്വമാഭാസി രോചനം (ഋഗ് : 1:50) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ സയണൻ പറയുന്നു. ' " തഥ ച സ്മര്യതേ യോജനാനാം ' സഹസ്രേ ദ്വേ ദ്വേ ശതെ ദ്വേ യോജനെ ' ഏകേന നിമിഷാർധേന ക്രമമാൻ " ' പ്രകാശം ഒരു നിമിഷാര്ധത്തില് 2202 യോജന സഞ്ചരിക്കുന്നു ' ' സംസ്‌കൃതത്തിൽ നിമിഷം എന്നാൽ കണ്ണടയ്ക്കാൻ വേണ്ട സമയം ആണ്. നിമിഷാർദ്ധം അതിന്റെ പകുതി. ' മഹാഭാരതം ശാന്തി പർവത്തിൽ മോക്ഷധര്മത്തില് പറയുന്നത് ' '15 നിമിഷം = 1 കഷ്ടം ' 30കഷ്ടം = 1കല ' 30.3കല = 1മുഹൂർത്തം ' 30 മുഹൂർത്തം = 1 ദിനരാത്രം . ' ' 1ദിനരാത്രം = 30 ×30.3 × 30 × 15 ' = 409050 നിമിഷം. ' ' 1 ഹൗർ = 60×60 secs ' 24 ഹൗർ = 24 × 60× 60 ' = 86400 secs. ' ' 86400secs = 409050 നിമിഷം. ' 1നിമിഷം = 0. 2112 secs. ' 1/2നിമിഷം = 0. 1056 secs. ' ' അതുപോലെ യോജന ദൂരത്തിന്റെ ഏകകം ആണ്. ' വിഷ്ണു പുരാണം ആറാം അധ്യായത്തിൽ ദൂരത്തിന്റെ ഏകകങ്ങളെ പറ്റി പറയുന്നു. ' ' 10പരമാണു = 1പ്രസൂക്ഷ്മ ' 10 പ്രസൂക്ഷ്മ = 1ത്രസ രേണു ' 10 ത്രസരേണു = 1മഹിരജ (dust particle ) ' 10മഹിരാജ = 1 ബലാഗ്ര ' 10ബലാഗ്ര = 1ലിക്ഷ ' 10 ലിക്ഷ = 1 യുക ' 10 യുക = 1യാവോദര ( heart of a barley ) ' 10 യാവോദര = 1 യവ ' 10 യവ = 1 അംഗുലം (1. 89cms or 3/4 inch approximately ) ' 6 അംഗുലം = 1 പാദ ' 2 പാദം = 1 വിതസ്‌തി ' 2 വിതസ്‌തി = 1 ഹസ്ത ' 4 ഹസ്ത = 1 പുരുഷ (length of a man. ) 6feet ' 2000 പുരുഷ = 1 ഗവ്യതി '. ' ' 4 ഗവ്യതി = 1 യോജന. = 9. 09 miles ' " പ്രകാശ വേഗം = 2202യോജന /1/2നിമിഷം ' 2202× 9. 09 miles /0. 1056 secs ' 20016. 18 miles/0. 1056secs ' = 189544 miles /sec ' ഇപ്പോൾ നാം കണക്കാക്കുന്നത് 186000miles /sec ആണ്. ഈ ചെറിയ വത്യാസം ഏകകങ്ങൾ മാറ്റുമ്പോൾ സംഭവിക്കുന്നത് ആണ്....jayakumar

No comments:

Post a Comment