ആത്മതീര്‍ത്ഥം:-.
സോപാനം -4
സോപാനം -4
നാലാമത്തെ സോപാനത്തില്‍-- വേദം കാട്ടിയ വഴികള്‍, ദിവ്യഗാര്‍ഹസ്ഥ്യം എന്നിവയെക്കുറിച്ച് പരാമര്‍ശിയ്ക്കുന്നു.
വേദങ്ങളും, ധര്‍മ്മശാസ്ത്രങ്ങളും പറയുന്നതു ബ്രാഹ്മണന്റെ.ജീവിതം ക്ലിഷ്ടമായ തപസ്സോടുകൂടിയതാണ് എന്ന്. ജീവിതം, തപസ്സ് എന്നിവ ഒരാളുടെ സുഖത്തിനു വേണ്ടിയുള്ളതല്ല.
'ലോകാ സമസ്താ .......' എന്ന ചിന്തയോടെ, നിസ്വാര്‍ത്ഥമായി ചെയ്യുന്ന കര്‍മ്മഫലം വിശ്വം മുഴുവന്‍ അനുഭവിയ്ക്കുന്നു.
'ലോകാ സമസ്താ .......' എന്ന ചിന്തയോടെ, നിസ്വാര്‍ത്ഥമായി ചെയ്യുന്ന കര്‍മ്മഫലം വിശ്വം മുഴുവന്‍ അനുഭവിയ്ക്കുന്നു.
ഈ മനസ്ഥിതിയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ വൈദിക ധര്‍മ്മത്തില്‍ ച്യുതിവരും. മറ്റു നാടുകളില്‍ നോക്കിയാല്‍ അറിയാം ബ്രാഹ്മണര്‍ ഭൌതികമായി നിര്ദ്ധനര്‍ തന്നെയാണ്. ദരിദ്രരായ പുരോഹിതര്‍ താന്‍ ഉണ്ടില്ലെങ്കിലും മറ്റുള്ളവരെ ഊട്ടുന്നതില്‍ ബദ്ധശ്രദ്ധരാണ് .
ആദിയില്‍ എല്ലാവരും ബ്രാഹ്മണജീവിതം തന്നെയാണ് നയിച്ചിരുന്നത്. ഉന്നതാദര്‍ശം വെച്ചുപുലര്‍ത്തിയിരുന്നവര്‍. ദാനം കിട്ടുന്നത് കൊണ്ട് ഉപജീവനം കഴിച്ചിരുന്നവര്‍. .ദാനമാണെങ്കിലോ, എല്ലാതരക്കാരില്‍ നിന്നും സ്വീകരിയ്ക്കുകയുമില്ല. സമ്പത്തിനു മോഹമില്ലാത്ത ഇവര്‍ ത്യാഗമാനോഭാവക്കാരായിരുന്നു.
ഇത്തരത്തിലൊരു ബ്രാഹ്മണനായിരുന്നൂ, ശിവഗുരു. അദ്ദേഹത്തിന്‍റെ അനുരൂപയായ പത്നിയായിരുന്നു, ആര്യാദേവി.
വേദശാസ്ത്രങ്ങളില്‍ പറയുന്ന അനുഷ്ടാനങ്ങളോടെ ഗാര്‍ഹസ്ഥ്യ ജീവിതം നയിച്ചു വരവേ, ഒരിക്കല്‍ ശിവഗുരുവിനു ഒരു വൃദ്ധ വൈദിക ബ്രാഹ്മണനെ ദര്‍ശിക്കാന്‍ അവസരം ഉണ്ടായി. അദ്ദേഹം, ശിവഗുരുവിനോട് ഇങ്ങിനെ പറഞ്ഞു-- 'അങ്ങേയ്ക്ക് പ്രായം ഏറി വരുകയല്ലേ, ഒരു സല്പുത്രനുണ്ടാകാന്‍ പരമശിവനെ പ്രാര്ത്ഥിയ്ക്കു' എന്ന്. ശാന്തനായ ശിവഗുരു അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്ക്കരിച്ചു.

ശിവഗുരു ചോദിച്ചു.--അങ്ങ് ആരാണ്? ഇതിനു മുന്പ് അങ്ങയെ കണ്ടിട്ടില്ലല്ലോ?
താന്‍ വേദ സംരക്ഷണത്തില്‍ തല്പരനായ ഒരു ബ്രാഹ്മണനാണ് അത്രമാത്രം ധരിച്ചാല്‍ മതി.എന്ന് പറഞ്ഞ് ചെമ്പിച്ച കുടുമയും, ഹ്രസ്വ ശരീരവും കറുത്ത വര്‍ണ്ണവുമുള്ള ദണ്‍ഡധാരിയായ ആ ബ്രാഹ്മണശ്രേഷ്ഠന്‍ നടന്നുനീങ്ങി.
താന്‍ വേദ സംരക്ഷണത്തില്‍ തല്പരനായ ഒരു ബ്രാഹ്മണനാണ് അത്രമാത്രം ധരിച്ചാല്‍ മതി.എന്ന് പറഞ്ഞ് ചെമ്പിച്ച കുടുമയും, ഹ്രസ്വ ശരീരവും കറുത്ത വര്‍ണ്ണവുമുള്ള ദണ്‍ഡധാരിയായ ആ ബ്രാഹ്മണശ്രേഷ്ഠന്‍ നടന്നുനീങ്ങി.
'കാര്‍മേഘം പോലുള്ള നിറം, ചെമ്പിച്ച് കട്ടപിടിച്ചു കെട്ടിയിട്ടുള്ള ജട, ഉയരമില്ല, കയ്യില്‍ ദണ്ഡ്, കൃഷ്ണമൃഗത്തിന്റെ തോല്‍ ഉടുത്തിരിയ്ക്കുന്നു, കവികളില്‍ ശ്രേഷ്ടന്‍, ത്രിലോകങ്ങളെയും പരിപാവനം ചെയ്യുന്നവന്‍'---ഇതാണ് പരാശരപുത്രന്‍!
വ്യാസരൂപം വര്‍ണ്ണിക്കുന്ന വൈശമ്പായന്റെ രൂപം ശുവഗുരു ഓര്‍ത്തു.
ഒന്നുകൂടി ദര്‍ശിക്കാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
വ്യാസരൂപം വര്‍ണ്ണിക്കുന്ന വൈശമ്പായന്റെ രൂപം ശുവഗുരു ഓര്‍ത്തു.
ഒന്നുകൂടി ദര്‍ശിക്കാന്‍ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
ശങ്കര ദേശിക മേ ശരണം.
No comments:
Post a Comment