Friday, January 26, 2018

ത്യ ജന്ന ഭി മതം വസ്തുയസ്തിഷ്ഠതി നിരാമയ:
ജിതമേവ മനസ്തേന ബാഹ്യം പ്രസരമുത്ധതാ
ഇഷ്ടമുള്ളതെന്നു തോന്നുന്ന പദാർത്ഥത്തെ മനസ്സുകൊണ്ടു പേക്ഷിക്കുക; എന്നിട്ടു വ്യാകുലതയില്ലാതെ സ്വവ്യാപാരത്തിലേർപ്പെടുക. ഇതു സാധിച്ചാൽ മനസ്സു ജയിക്കപ്പെട്ടു. ഇതു ശീലിക്കുന്ന മനസ്സു പുറമേ വിഷയങ്ങളെ തെണ്ടിത്തിരിയാതെ അന്തർമുഖമായി ആത്മനിഷ്ഠ കൈവരിക്കുന്നു. കർമഫലം കിട്ടാനുള്ള താ ണെങ്കിൽ കിട്ടും, നഷ്ടപ്പെടാനുള്ള താ ണെങ്കിൽ നഷ്ടപ്പെടും. രണ്ടായാലും മനസ്സു സമനില ഉപേക്ഷിക്കയില്ല, സമനില ഉറപ്പു വരുംതോറും ആത്മാനന്ദം, ഇതാണു നിയമം. ആത്മാനന്ദം നേടാനുള്ള ഈ ഉപായം എല്ലാവർക്കും സ്വായത്തമാണ്. ഇതു ജീവിതത്തെ ധന്യമാക്കുന്നു. മനസ്സുകൊണ്ടുള്ള ഈ ഇഷ്ട ത്യാഗം പ്രയാസമെന്നാരു കരുതുന്നുവോ അവന്റെ ജീവിതം നഷ്ടപ്പെട്ടതായി കരുതാം. അവൻ പുഴുക്കളെപ്പോലെ ജീവിച്ചു പിടഞ്ഞു മരിക്കാനിടയാകുന്നു. മനസ്സുകൊണ്ടു മനസ്സിനെ മുറിച്ചു തള്ളണം. മനസ്സിന്റെ ഒരു ഭാഗത്തിനെ മൂർച്ചയുള്ള ഒരിരുമ്പു കത്തിയാക്കി മാറ്റണം. വേദാന്ത ശാസ്ത്രവിചാരം കൊണ്ടു അതിന്റെ മൂർച്ച കൂട്ടണം. വിചാരമാകുന്ന തീയിലിട്ടു പഴുപ്പിച്ചു കരുത്തു നൽകണം. ആ കത്തി കൊണ്ടു വിഷയ ലോലു പമായ മനസ്സിന്റെ മറേറ ഭാഗത്തെ മുറിച്ചു തള്ളണം. ഇങ്ങനെ ഇഷ്ട ത്യാഗമെന്ന ഉപായം പൗരുഷം കൊണ്ട് ആർക്കും നേടാവുന്നതാണ്. മനസ്സു പശമിക്കാതെ സത്യമാർഗത്തിൽ മുന്നേറാൻ ആർക്കും സാധ്യമല്ല.
(വാസിഷ്ഠ സുധ - യോഗവാസിഷ്ഠ സാരം - പ്രൊ. ജി. ബാലകൃഷ്ണൻ നായർ )

No comments:

Post a Comment