Wednesday, January 03, 2018

പിറന്നാൾ ദിനത്തിൽ ആശംസിക്കാനും അനുഗ്രഹിക്കാനും ഋഗ്വേദ ത്തിൽ ഒരു മന്ത്രം ഉണ്ട് . നമ്മൾ പല അവസരത്തിലും ആ മന്ത്രം ചൊല്ലാറുമുണ്ട് .
ആ മന്ത്രം എത്ര ശേഷ്ഠവും സന്ദർഭത്തിന് അനുയോജ്യവുമാണെന്ന് നോക്കുക .
" ഓം ശതം ജീവ ശരദോ വർദ്ധമാന ശ്ശതം ഹേമന്താഞ്ഛ ശ്ശതമു വസന്താൻ
ശത മിന്ദ്രാഗ്നി സവിതാ ബൃഹസ്പതി ശ്ശതായുഷാ ഹവിഷേമം പുനർദ്ദൂ:
സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ .....
എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ ഈ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ ! (ഇന്ദ്രൻ, അഗ്നി, സവിതാവു്, ബൃഹ സ്പതി ) അങ്ങ് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ.!
ഇത് എത്ര നല്ല പ്രാർത്ഥനയാണെന്ന് ചിന്തിച്ചു നോക്കൂ .
ഇതിന് പകരം നമ്മൾ ഇംഗ്ലീഷിൽ ഹാപ്പി ബേർത്ത് ഡേ പറഞ്ഞ് ആശംസിക്കുന്നു .
എത്രയോനല്ല ഒരു അനുഗ്രഹമന്ത്രത്തെയാണ് നാം വിസ്മൃതിയിലേക്ക് തള്ളിക്കളഞ്ഞത് .
ശുഭദിനം നേരുന്നു.

No comments:

Post a Comment