Wednesday, January 03, 2018

നമ്മുടെ ശരീരം പോലും നമുക്ക് സ്വന്തമല്ല.നമ്മുടെ സൽപ്രവർത്തികൾ കൊണ്ടുള്ള പുണ്യവും ദുഷ്പ്രവർത്തിൾ കൊണ്ടുള്ള പാപവും  മാത്രം നമുക്ക് മരണശേഷം സൂക്ഷമരൂപത്തിൽ നമ്മുടെ കൂടെ ഉണ്ടാകും.
കുടിയ്ക്കുന്ന വെള്ളം നമ്മുടെ സ്വന്തമാണോ ?അല്ല. ശ്വസിയ്ക്കുന്ന വായു  നമ്മുടെ സ്വന്തമാണോ ? അല്ല. കഴിയ്ക്കുന്ന ആഹാരവും നമ്മുടേതാണോ ?അല്ല, പ്രകൃതി തരുന്നതാണ്. അപ്പോൾ പിന്നെ മണ്ണും പൊന്നും പണവും നിങ്ങളുടേതാകുന്നത് എങ്ങനെ ?. ഇന്ന് നമ്മുടെ കയ്യിലുള്ളത് നാളെ മറ്റൊരാളുടേതാകും. ആർക്കും ഒന്നും പിടിച്ചു വയ്ക്കാനാവില്ല. കുടുംബം പോലും നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്നില്ല. ബന്ധങ്ങൾ പോലും സ്ഥായിയായതല്ല. എല്ലാം ഈശ്വരന്റെ മായാ വിനോദങ്ങളാണ്.
  എന്‍റെ  ഭാര്യ  എന്‍റെ മക്കള്‍ എന്‍റെവീട്   മരിക്കുന്നതുവരെ എന്‍റെ സ്വന്തമാണ്‌. അത് വെറും തോന്നൽ ആണ്. അങ്ങിനെയെങ്കിൽ ഈ ലോകത്തിൽ നിന്നു പോകുമ്പോൾ നിങ്ങൾ കൂടെ കൊണ്ടുപ്പോകുമോ ?അതിന് കഴിയുമോ ?മക്കൾ നിങ്ങൾ പറയുന്നത് പോലെ എല്ലാക്കാര്യത്തിലും നിങ്ങളെ അനുസരിയ്ക്കുമോ ?സ്വന്തം മകളെ പോലും സ്വന്തമെന്നു കരുതി കൂടെ ആജീവനാന്തം കൂടെ നിർത്താൻ കഴിയുമോ ?കന്യാ ധനം അന്യനുള്ളതാണ് ? പിന്നെ എന്ത് സ്വന്തം ?   സ്വന്തമെന്ന തോന്നൽ മാത്രം, ഒന്നുമില്ലാതെ ജനിക്കുന്നു ,ജാതിയില്ല മതമില്ല, തുണിയില്ല മണിയില്ല.എല്ലാമുണ്ടായാലും മരിക്കുമ്പോൾ ഒന്നും കൊണ്ടു പോകുന്നില്ല. സ്വന്തമെന്നു പറയുന്നവർ സഞ്ചയനം വരെ ഓർത്താലായി .കൂടെ ആരു വരുകയുമില്ല. എങ്കിലും മനുഷ്യൻ എല്ലാം സ്വന്തമാക്കാൻ ജീവിതകാലം മുഴുവനും ശ്രമിച്ചുക്കൊണ്ടേയിരിക്കും. .

No comments:

Post a Comment