മഹാമേരു
ഹിമവാന്റെ സ്വർണ്ണവർണ്ണമായ ഒരു കൊടുമുടിയാണ് മഹാമേരു. ശിവന്റെ വാസസ്ഥാനം മഹാമേരുആണെന്നാണ് പറയപ്പെടുന്നത്.
സുവർണ്ണപ്രഭ കൊണ്ട് മഹാമേരു സൂര്യനെപ്പോലും നിഷ്പ്രഭനാക്കുന്നു. .. ദേവഗന്ധർവൻമാർ ഇതിന്റെ ചുറ്റും ഉണ്ടന്നാണ് പറയുന്നത്. ദിവ്യൗഷധങ്ങളും സർപ്പങ്ങളും ഇതിന്റെചുവട്ടിൽ ഉണ്ടത്രെ. സ്വർഗ്ഗത്തെ താങ്ങിക്കൊണ്ടിരിക്കുന്നത് മഹാമേരുവാണന്നാണ് പറയപ്പെടുന്നത്. വിവിധതരത്തിലുളള പക്ഷികളുടെ കളകൂജനങ്ങളാൽ മഹാമേരുവിന്റെഅന്തരീക്ഷം എപ്പോഴും സജീവമാണ്.. മുപ്പത്തിമുക്കോടി ദേവകളും ഈ മഹാമേരുവിൻറെ പാർശ്വങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

സപ്തർഷിമാർ ഉദിക്കുകയും അസ്തമിയ്ക്കുകയും ചെയ്യുന്നത് മഹാമേരുവിലാണ്.. മഹാവിഷ്ണുവിനും ബ്രഹ്മാവിനും മഹാമേരുവിൽ സ്ഥാനമുണ്ട്... കിഴക്കാണ് വിഷ്ണുവിന്റെ സ്ഥാനം..മഹർഷിമാർക്ക് വസിക്കുന്നതിനും മഹാമേരുവിൽപ്രത്യേക സ്ഥാനം ഉണ്ടത്രെ.മഹാമേരുവിൽ ചെല്ലുന്നവർക്ക്തിരിച്ചു പോരാൻ കഴിയില്ലന്നാണ് വിശ്വാസം.
മഹാമേരുവിന്റെ നാലു ഭാഗങ്ങളിലായി 20 പർവ്വതങ്ങളുണ്ട്..!! അതുകൂടാതെ പൂർവ്വഭാഗത്ത് ജഠരം, ദേവകൂടം എന്നീ പേരുകളുളള രണ്ട് പർവ്വതങ്ങളുമുണ്ട്. പശ്ചിമഭാഗത്ത് പവമാനൻ, പാരിയാത്രൻ എന്നീ രണ്ട് പർവ്വതങ്ങൾ.. ദക്ഷിണഭാഗത്താണ് കൈലാസവും കരവീരവും..!! ഉത്തരഭാഗത്ത് ത്രിശൃംഗം, മകരഗിരി എന്നിവ..!! ഈ എട്ട് പർവ്വതങ്ങളുടെ ഇടയിലാണ് മഹാമേരു സൂര്യനേപ്പോലേ പ്രശോഭിക്കുന്നത്..!!
മഹാമേരുവിൽ ചതുരാകൃതിയിൽ പതിനായിരം യോജന വിസ്താരത്തോടുകൂടി ബ്രഹ്മാവിന്റെബ്രഹ്മലോകം സ്ഥിതി ചെയ്യുന്നു..!! അവർണ്ണനീയമായ മഹിമയുളള ഈ പുരിയുടെ എട്ടു ഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറ് വീതം യോജന വിസ്താരത്തിൽ അഷ്ടദിക്പാലകൻമാരുടെ എട്ട് പുരികളുണ്ട്..!! ഇങ്ങനെ മഹാമേരുവിന്റെ ഉയരത്തിൽ ആകെ ഒൻപത് പുരികളുണ്ടന്നാണ് പറയുന്നത് അവ
(1) മദ്ധ്യത്തിൽ ബ്രഹ്മാവിന്റെ മനോവതി.
(2) അതിന്റെ നേരേ കിഴക്കു ഭാഗത്ത് ഇന്ദ്രന്റെ അമരാവതി. (3) തെക്കുകിഴക്കേ മൂലയിൽ അഗ്നിദേവന്റെ തേജോവതി.
(4) തെക്കുഭാഗത്ത് യമധർമ്മദേവന്റെസംയമിനി.
(5) തെക്കുപടിഞ്ഞാറേ മൂലയിൽ നിരൃതിദേവന്റെ കൃഷ്ണാഞ്ജന.
(6) പടിഞ്ഞാറ് വരുണന്റെ ശ്രദ്ധാവതി. (7) വടക്കുപടിഞ്ഞാറേ മൂലയിൽ വായുദേവന്റെ ഗന്ധവതി.
(8) വടക്കുദിക്കിൽ കുബേരന്റെ മഹോദയ.
(9) വടക്കുകിഴക്കേ മൂലയിൽ ഈശാനന്റെ യശോവതി.

(വിവരണങ്ങൾ കിട്ടിയത് ബന്ധപ്പെട്ട പുസ്തകങ്ങളിൽ നിന്ന് )
പി . എം . എൻ . നമ്പൂതിരി .
No comments:
Post a Comment