മങ്ങിയ വെളിച്ചത്തിൽ നാം കയറിനെ പാമ്പായി തെറ്റിദ്ധരിക്കാറുണ്ട്. നല്ല വെളിച്ചത്തിൽ അങ്ങിനെ ഒരു തെറ്റിദ്ധാരണ ഉണ്ടാകില്ല.
അതുപോലെ ആണ് ബോധത്തിൽ ലോകം കാണപ്പെടുന്നതും .
ഞാൻ എന്ന ബോധത്തിൽ ലോകമൊന്നുമില്ല. ബോധത്തെത്തന്നെ ലോകമായി തെറ്റിദ്ധരിക്കുകയാണ്. ബോധത്തിൽ ബോധം മാത്രമെയൊളളു..
ഏതു പോലെ?
സമുദ്രജലത്തിൽ തിര കാണന്നു.
തിര എന്നു നാം വിളിക്കുന്നുവെങ്കിലും അതിൽ വെള്ളമല്ലാതെ എന്താണുള്ളത്?
സമുദ്രജലത്തിൽ തിര കാണന്നു.
തിര എന്നു നാം വിളിക്കുന്നുവെങ്കിലും അതിൽ വെള്ളമല്ലാതെ എന്താണുള്ളത്?
വെള്ളം ഒരു രൂപം കൈവരിക്കുമ്പോൾ അതിനെ തിരയെന്നു വിളിക്കുന്നു. എന്നാൽ അത് എപ്പോഴും ജലം മാത്രമാണ്.
മറ്റൊരു ഉദാഹരണം പറഞ്ഞാൽ സ്വർണ്ണം കൊണ്ട് നാം പല ആഭരണങ്ങൾ ഉണ്ടാക്കുന്നു. അതിന്റെ രൂപത്തിനനുസരിച്ച് മാല, വള, കമ്മൽ, പാദസ്വരം എന്നെല്ലാം വിളിക്കും. പക്ഷെ അതിൽ സ്വർണ്ണമല്ലാതെ മറ്റെന്താണ് ഉള്ളത്?
അതുപോലെ ബോധത്തിൽ കാണുന്ന നാമരൂപങ്ങൾ ബോധമല്ലാതെ മറ്റെന്താണ്?
ബോധം പർവ്വതം എന്ന സങ്കല്പം സ്വീകരിക്കുമ്പോൾ പർവ്വതമായി കാണപ്പെടുന്നു. സമുദ്രം എന്ന സങ്കല്പം സ്വീകരിക്കുമ്പോൾ സമുദ്രമായി കാണപ്പെടുന്നു.
പക്ഷെ അത് പർവ്വതവും അല്ല, സമുദ്രവുമല്ല. വെറും ബോധം മാത്രം.
'ഞാൻ' ശരീരമെന്നു ധരിക്കുന്നത് കൊണ്ടാണ് സമുദ്രവും പർവ്വതവുമെല്ലാം പുറത്തായി കാണപ്പെടുന്നത്. സത്യത്തിൽ ശരീരവും പർവ്വതവും സമുദ്രവും ബോധത്തിൽ തന്നെയാണു്.
ഏതു പോലെ?
സ്വപ്നത്തെ പരിഗണിക്കു ......
സ്വപ്നത്തിൽ ഞാൻ എന്ന പേരിൽ ഒരു സൂക്ഷ്മ ശരീരം പ്രത്യക്ഷപ്പെട്ടു.. അത് കാടിലൂടെ നടക്കുകയാണ്...... പക്ഷെ സത്യത്തിൽ ഈ ശരീരവും കാടും ബോധത്തിലല്ലേ? അങ്ങിനെ ഒരു ശരീരവും കാടും ഉണ്ടായിട്ടില്ലല്ലോ. ബോധമല്ലേ കാടായതും ശരീരമായതും? ഇതുപോലെ തന്നെയാണ് ജാഗ്രത്തിലും സംഭവിക്കുന്നത്.

അപ്പോൾ ബോധമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. പർവ്വതവും സമുദ്രവും സൂര്യനും ചന്ദ്രനും ആയി കാണപ്പെടുന്നത് ബോധം മാത്രമാണ്. ബോധം മാത്രമെയൊള്ളു. മറ്റെല്ലാം അതിലെ കാഴ്ചകൾ മാത്രം. ശരിയായ അറിവിന്റെ അഭാവത്തിൽ ബോധത്തെ ലോകമായി തെറ്റിദ്ധരിക്കുകയാണ്. അറിവ് പൂർണ്ണമാകുന്നതോടെ ബോധത്തെ മാത്രമെ കാണുകയൊള്ളൂ...bodha
No comments:
Post a Comment