ഈശ്വരകൃപ മഴ പോലെയാണ് എല്ലാവർക്കും ലഭ്യമാണ്..
പക്ഷെ മഴ പെയ്യുമ്പോൾ മുറ്റത്തു രണ്ടു പാത്രങ്ങൾ കിടക്കുന്നു എന്നു കരുതു. ഒന്നു കമഴ്ന്നും, ഒന്നു നിവർന്നും. മഴ രണ്ടിലും ഒരുപോലെ പെയ്യും.
മഴക്ക് അഭിമുഖമായി കിടക്കുന്ന പാത്രത്തിൽ വെള്ളം നിറയും. മറ്റേതിൽ തട്ടി വെള്ളം തെറിച്ചു പോകും. ഇതിൽ മഴക്ക് ഉത്തരവാദിത്വമില്ലല്ലോ.
ഈശ്വരകൃപയും അതുപോലെ തന്നെ. മുറ്റത്തു നിവർന്നു കിടക്കുന്ന പാത്രത്തെ പോലെ, നാം ഈശ്വരാഭിമുഖമായിരുന്നാൽ ഈശ്വരകൃപ വന്നു നിറയും.
അതിനാൽ ഈശ്വരനെക്കുറിച്ച് പ്രേമപൂർവ്വം ചിന്തിക്കണം . എന്റെ എല്ലാ കാര്യവും ഈശ്വരൻ നോക്കുമെന്നൊരു ഉറച്ച വിശ്വാസം വളർത്തണം.
No comments:
Post a Comment