സംസ്‌കൃതം പഠിച്ചാല്‍ ഓര്‍മ്മശക്തി വര്‍ധിക്കുമെന്നും ബുദ്ധിക്ക് ഉണര്‍വ് ഉണ്ടാകുമെന്നും ശാസ്ത്രഗവേഷണത്തില്‍ തെളിഞ്ഞു. സയന്റിഫിക് അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണിത്.
അമേരിക്കയിലെ ന്യൂറോ സയന്റിസ്റ്റായ ഡോ. ജെയിംസ് ഹാര്‍ട്ട്‌സെല്‍സാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇറ്റലി ട്രെന്റോ സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകരും ഹരിയാന നാഷണല്‍ ബ്രയിന്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമായ ജോ. തന്‍മയ് നാഥ്, ഡോ. നന്ദിനി ചാറ്റര്‍ജി എന്നിവരൊത്താണ് ഹാര്‍ട്ട്‌സെല്‍ ഗവേഷണം നടത്തിയത്. സംസ്‌കൃതം എഴുതുകയും വായിക്കുകയും ചെയ്യുന്നവരില്‍ ചിന്താശക്തി വര്‍ധിക്കുമെന്നും ബുദ്ധിവികാസമുണ്ടാകുമെന്നും ഹാര്‍ട്ട്‌സെല്‍ കണ്ടെത്തി.
42 പേരെയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. ഇതില്‍ 21 പേര്‍ ശാസ്ത്രീയമായി യജുര്‍വേദം പഠിച്ചവരും പാരായണം ചെയ്യുന്നവരുമായിരുന്നു. രണ്ട് കൂട്ടരുടെയും ഓര്‍മ്മശക്തി, ബുദ്ധിനിലവാരം തുടങ്ങിയവ വിലയിരുത്തിയും താരതമ്യം ചെയ്തുമാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇന്ത്യയും ട്രേന്റോ സര്‍വകലാശാലയും ചേര്‍ന്നാണ് ഗവേഷണഫണ്ട് അനുവദിച്ചത്. ഇതിനായി മഹര്‍ഷി സാന്ദപനീ രാഷ്ട്രീയ വേദ വിദ്യ പ്രതിഷ്ഠാന്‍ സന്ദര്‍ശിച്ച് ഹാര്‍ട്ട്‌സെല്‍ ഉപദേശങ്ങള്‍ തേടി. കൂടാതെ ഉജ്ജയിനില്‍ നടന്ന വേദ പാരായണ ആഘോഷത്തിലും പങ്കെടുത്തിരുന്നു. വര്‍ഷങ്ങളെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ശരിയായി ചിന്തിക്കാന്‍ സംസ്‌കൃതം സഹായിക്കുമെന്നതാണ് തന്റെ അനുഭവമെന്ന് ഹാര്‍ട്ട്‌സെല്‍ പറയുന്നു. സംസ്‌കൃതത്തില്‍ ചിന്തിക്കുകയും പറയുകയും ചെയ്തശേഷം ഇംഗ്ലീഷിലേക്കെത്തുമ്പോള്‍ ലഭിക്കുന്നത് കൂടുതല്‍ ഊര്‍ജമാണെന്നും ഹാര്‍ട്ട്‌സെല്‍ വ്യക്തമാക്കി.
മന്ത്രം ഓര്‍മ്മ കൂട്ടും
വേദമന്ത്രങ്ങള്‍ മനപാഠമാക്കിയാല്‍, ഓര്‍മ്മയും മറ്റും അടങ്ങുന്ന തലച്ചോറിന്റെ ഭാഗം വലുതാകും. മാഗ്നറ്റിക് റസൊണന്‍സ് ഉപകരണം ഉപയോഗിച്ചാണ് തലച്ചോര്‍ പരീക്ഷത്തിന് വിധേയമാക്കിയത്. തലച്ചോറിലെ ഗ്രേ മാറ്റര്‍ എന്ന ഭാഗം ന്യൂറോണല്‍ കോശങ്ങളും മറ്റും നിറഞ്ഞതാണ്.
പേശികളെ നിയന്ത്രിക്കുന്നതും ചൂട്, തണുപ്പ്, വേദന തുടങ്ങി സകല സംവേദനങ്ങളെയും തിരിച്ചറിയുന്നതും ഓര്‍മ്മ, വികാരങ്ങള്‍ തുടങ്ങിയവ കാത്തുവയ്ക്കുന്നതും ഈ ഭാഗമാണ്. തീരുമാനമെടുക്കാന്‍ സഹായിക്കുന്നതും സംസാരം നിയന്ത്രിക്കുന്നതും ഈ ഭാഗം തന്നെ. വേദമന്ത്രങ്ങള്‍ ഈ ഭാഗമാണ് വികസിപ്പിക്കുന്നത്. വേദമന്ത്രം പഠിച്ചവരുടെ ഗ്രേ മാറ്റര്‍ എന്ന ഭാഗം കനമുള്ളതായി മാറി. ഈ മാറ്റങ്ങള്‍ താത്ക്കാലികമല്ല, ദീര്‍ഘകാലത്തേക്കാണ്. വേദമന്ത്രം പഠിച്ചാല്‍ ഓര്‍മ്മ ശക്തിയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിയും, സംവേദന ക്ഷമതയും വര്‍ധിക്കും.
No comments:
Post a Comment