Tuesday, February 27, 2018

99) മൂലാധാരൈകനിലയാ=മൂലാധാരത്തില്‍ സ്ഥിതിചെയ്യുന്ന ദേവീ (മൂലാധാരമെന്നത് ഗുദലിംഗമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് കുണ്ഡലീനിശക്തി തലകീഴായി മുഖംമറച്ച് ഉറങ്ങുന്നത്. അതിനാല്‍ ഇത് മൂലാധാരം എന്നറിയപ്പെടുന്നു.)


100) ബ്രഹ്മഗ്രന്ഥി വിഭേദിനീ=ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്ന ദേവീ (സമചിത്തനായ യോഗിക്ക് ഗുരുവിന്റെ ഉപദേശവും കൃത്യമായ അഭ്യാസവും കൊണ്ട് കുണ്ഡലീനി ഉറക്കത്തില്‍ നിന്നുണര്‍ന്ന് സര്‍പ്പത്തെപ്പോലെ സീല്‍ക്കാരം ചെയ്ത് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് മുകളിലെ ആധാരങ്ങളിലേക്ക് സഞ്ചരിക്കുന്നു.)

101) സഹസ്രാരംബുജരൂഢാ=ആയിരം ഇതളുകളോട് കൂടിയ താമരയില്‍ താമരയില്‍ സ്ഥിതിചെയ്യുന്ന ദേവീ (ആറ് ആധാരങ്ങളെയും ഭേദിച്ച് കുണ്ഡലീനീശക്തി സഹസ്രാരപദ്മത്തിലെത്തുന്നു)


102) സുധാസാരാഭിവര്‍ഷിണീ = അമൃതിന്റെ ഒഴുക്കിനെ നന്നായി വര്‍ഷിക്കുന്നവള്‍ (കുണ്ഡലീനി ശക്തി ഷഡാധാരങ്ങളേയും ബ്രഹ്മ,വിഷ്ണു, രുദ്ര ഗ്രന്ഥികളെയും ഭേദിച്ച് ചന്ദ്രമണ്ഡലമായ സഹസ്രാരപദ്മത്തില്‍ ശിവശ്ശക്തൈക്യമുണ്ടാക്കുന്നു. അപ്പോള്‍ ചന്ദ്രമണ്ഡലത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന അമൃതധാര നാഡീവ്യൂഹത്തെ പരിനിര്‍വൃതിയില്‍ എത്തിക്കുന്നു. )

107) തടില്ലതാ സമരുചിഃ =മിന്നല്‍ക്കൊടിക്കു തുല്യമായ പ്രകാശത്തോട് കൂടി ശോഭിക്കുന്നവളേ (ഇവിടെ കുണ്ഡലീനീശക്തിയെപ്പറ്റിയും വ്യംഗ്യം)


108) ഷട്ചക്രോപരിസംസ്ഥിതാ=മൂലാധാരം അടക്കമുള്ള ആറ് ആധാരചക്രങ്ങള്‍ക്കും മുകളിലായി സഹസ്രാരപദ്മത്തില്‍ സ്ഥിതി ചെയ്യുന്ന ദേവീ

No comments:

Post a Comment