നിലവിലുള്ളതിനേക്കാല്‍ ശ്രേഷ്ഠമായതെന്തെങ്കിലും പകരം കൊടുക്കുവാന്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാളുടെ വിശ്വാസപ്രമാണങ്ങളെ നിഷേധിക്കാവൂ.
സമൂഹത്തിന്‍റെ വിശ്വാസപ്രമാണങ്ങളെ നിഷേധിക്കുകയല്ല അവയെ മേല്‍ക്കുമേല്‍ ശ്രേഷ്ഠമായ അവസ്ഥയിലേയ്ക്ക് നയിക്കുകയാണ് ആദ്ധ്യാത്മികാചാര്യന്മാര്‍ ചെയ്തത്. അതാണ് പ്രായോഗികം. ദ്വൈതത്തില്‍ നിന്നും അദ്വൈതത്തിലേയ്ക്കുള്ള പരിണാമം അങ്ങനെ സംഭവിക്കുന്നു. അദ്വൈതസിദ്ധാന്തം അനുഭൂതിയില്‍ അധിഷ്ഠിതമാണ്. അനുഭൂതിപ്രധാനമായ തത്ത്വത്തെ ഗ്രന്ഥങ്ങളില്‍നിന്നും കിട്ടിയ പാണ്ഡിത്യംകൊണ്ട് നിഷേധിക്കുവാന്‍ ശ്രമിക്കുന്നത് സ്വന്തം അജ്ഞതയെയും സ്വന്തം ആദര്‍ശത്തിന്‍റെ നാശത്തെയും വിളിച്ചറിയിക്കുന്നതിന് സമമാണ്. ഒരു തത്ത്വശാസ്ത്രം നൂറ്റാണ്ടുകളോളം മേല്‍ക്കുമേല്‍ പ്രചാരത്തോടെയും ശക്തിയോടെയും നിലനില്‍ക്കുന്നത് അതിന്‍റെ അനുഭൂതിസത്യം ഒന്നുകൊണ്ടുമാത്രമായിരിക്കും. അത്തരം ഒരു തത്ത്വത്തിനെതിരെ വരുന്ന ഏതൊരു ശാസ്ത്രവും ഏതൊരു പ്രസ്ഥാനവും ഏതൊരു വ്യക്തിയും സ്വന്തം അജ്ഞതയെ വിളിച്ചറിയിക്കുകയായിരിക്കും ചെയ്യുന്നത്. സത്യവിരുദ്ധമായ ആശയങ്ങളുമായി വരുന്നതെല്ലാം
അല്പാല്പമായി നശിച്ചുതുടങ്ങുന്നതായും കാണാം.

പ്രായോഗികവേദാന്ത പദ്ധതിയുടെ ഭാഗമായ ഗ്രന്ഥങ്ങളെയും സാധനകളെയും പലരും പലവിധ യുക്തികള്‍ പറഞ്ഞു വിമര്‍ശിക്കുന്നുണ്ട്. ജ്ഞാനത്തെ ഉണര്‍ത്തുന്ന സാധനാമാര്‍ഗ്ഗങ്ങള്‍ അല്പമെങ്കിലും ആചരിക്കുന്ന ഒരാള്‍ക്ക് അതില്‍ നിന്നും അല്പമെങ്കിലും അനുഭൂതി ലഭിക്കാതിരിക്കില്ല. അത്തരത്തിലുള്ള അനുഭൂതികളോടെ സാധന ചെയ്തു പോരുന്ന കുറച്ചധികം ജനവിഭാഗം ഭൂമിയിലുണ്ട്. അവരോട് അവരുടെ അനുഭൂതിക്കു കാരണമായ തത്ത്വങ്ങളെ നിഷേധിച്ചു പറയുന്നതായാല്‍ എന്താകും സംഭവിക്കുക? ആ പറയുന്നയാളും അയാളുടെ ദര്‍ശനവും പ്രസ്ഥാനവും അതോടെ അവരുടെ മനസ്സില്‍ നിന്നും ഇല്ലാതാകുന്നു. എന്നതിനാല്‍ എപ്പോഴും അറിയാവുന്നതു മാത്രം അതായത് സ്വാനുഭവത്തിലുള്ളതിനെ മാത്രം നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതാണ് നമ്മുടെ പേരിനും പ്രശസ്തിക്കും നല്ലത്. മറ്റുള്ളവരുടെ യുക്തികളും ഗ്രന്ഥങ്ങളും നമ്മുടെ അനുഭവം ആകില്ല. അത് വെറും പാണ്ഡിത്യം മാത്രം. ഏതൊന്നിനെ കുറിച്ചും സ്വയം ബോദ്ധ്യം വന്നിട്ടു സംസാരിക്കണം, ആവിഷ്ക്കരിക്കുന്നതുമതെ. അല്ല എങ്കില്‍ ഇത്രയും നാള്‍ എന്തെങ്കിലും പേരു നേടിയിട്ടുണ്ടെങ്കില്‍ അതും കൂടി കളങ്കപ്പെടും. ഓം..krishnakumar
No comments:
Post a Comment